ഒരു ഓഹരിയ്ക്ക് കേവലം 3.53 രൂപയുടെ മൂല്യമായിരുന്നു എൽസിഡിന് ഉണ്ടായിരുന്നത്. ഇത് ഒരൊറ്റ ദിവസം കൊണ്ട് 2,36,250 രൂപയായി കുതിച്ചുയര്‍ന്നു. ഓഹരി മൂല്യത്തില്‍ 66,92,535 ശതമാനത്തിന്റെ വര്‍ധനവാണ് രേഖപ്പെടുത്തിയത്. അതേസമയം, എംആര്‍ഫിന്റെ ഓഹരി മൂല്യം ചൊവ്വാഴ്ച .61 ശതമാനം ഇടിഞ്ഞ് 1.22 ലക്ഷം രൂപയായി.
എല്‍സിഡിന്റെ ഉയര്‍ന്ന മൂല്യം 4.48 ലക്ഷം രൂപയായിരുന്നു. ഹോള്‍ഡിംഹ് കമ്പനികളുടെ വില കണ്ടെത്തുന്നതിനായി ഒക്ടോബര്‍ 28ന് ബിഎസ്ഇ ലേലം നടത്തിയിരുന്നു.
ഈ ഓഹരിയില്‍ ഒരു ലക്ഷം രൂപ നിക്ഷേപിച്ചത് ഏതാനും മാസങ്ങള്‍ക്കുള്ളില്‍ 670 കോടി രൂപയായി ഉയര്‍ന്നു.
advertisement
ഇന്‍വെസ്റ്റ്‌മെന്റ് കമ്പനികളുടെയും(ഐസി) ഇന്‍വെസ്റ്റ്‌മെന്റ് ഹോള്‍ഡിംഗ് കമ്പനികളുടെയും(ഐഎച്ച്‌സി) മൂല്യം കണ്ടെത്തി മെച്ചപ്പെടുത്തുന്നതിനുള്ള പുതിയ സംവിധാനം 2024 ജൂണില്‍ സെബി നിര്‍ദേശിച്ചിരുന്നു.
പല ഐസികളും ഐഎച്ച്‌സികളും അവയുടെ ബുക്ക് വാല്യുവിനെക്കാള്‍ വളരെ താഴെയാണ് വ്യാപാരം ചെയ്യുന്നതെന്ന് സെബി ശ്രദ്ധിച്ചിരുന്നു. ലിക്വിഡിറ്റി, ന്യായവില കണ്ടെത്തല്‍, ഇത്തരം കമ്പനികളുടെ ഓഹരികളുടെ മൊത്തത്തിലുള്ള നിക്ഷേപക താത്പര്യം എന്നിവ മെച്ചപ്പെടുത്താന്‍ സഹായിക്കുന്നതിന് ഈ ഓഹരികള്‍ക്കായി പ്രൈസ് ബാന്‍ഡുകളില്ലാത്ത പ്രത്യേക ലേലത്തിന് സെബി ഒരു ചട്ടക്കൂട് അവതരിപ്പിച്ചു.
തുടര്‍ന്ന് ഒക്ടോബര്‍ 29ന് എൽസിഡ് 2.25 ലക്ഷം രൂപയില്‍ വ്യാപാരം ആരംഭിച്ചു. എങ്കിലും അത് ഇപ്പോഴും ബുക്ക് വാല്യുവിനേക്കാള്‍ വളരെ താഴെയാണ്.
കമ്പനിയുടെ അറ്റാദായം 2023 ജൂണിലെ 97.41 കോടി രൂപയില്‍ നിന്ന് 39.57 ശതമാനം വര്‍ധിച്ച് 2024 ജൂണില്‍ 135.95 കോടി രൂപയായിരുന്നു.
എലിസിഡ് ഇന്‍വെസ്റ്റ്‌മെന്റ്‌സ് ആര്‍ബിഐയില്‍ ഇന്‍വെസ്റ്റ്‌മെന്റ് കമ്പനി വിഭാഗത്തില്‍ രജിസ്റ്റര്‍ ചെയ്ത ബാങ്കിംഗ് ഇതര ധനകാര്യ സ്ഥാപനമാണ്. നിലവില്‍ കമ്പനിക്ക് ഓപ്പറേഷണല്‍ ബിസിനസ് ഇല്ലെങ്കിലും ഏഷ്യന്‍ പെയിന്റ്‌സ് പോലെയുള്ള മറ്റ് വലിയ കമ്പനികളില്‍ ധാരാളം നിക്ഷേപങ്ങളുണ്ട്. ഹോള്‍ഡിംഗ് കമ്പനികളില്‍ നിന്നുള്ള ലാഭവിഹിതമാണ് വരുമാനത്തിന്റെ പ്രധാന ഉറവിടം. ഏകദേശം 11,000 കോടി രൂപയുടെ നിക്ഷേപമുണ്ട്.
Summary: Elcid Investments becomes the most expensive stock surpassing MRF