ഇപ്പോൾ തക്കാളി വിറ്റ് ഈ വരുമാനം 3.5 കോടിയിലേക്ക് എത്തിക്കാനുള്ള പരിശ്രമത്തിലാണ് ഇദ്ദേഹം. നിലവിൽ ഏകദേശം 4000 പെട്ടിയോളം തക്കാളി ഇദ്ദേഹത്തിന്റെ ഫാമിൽ നിന്ന് ലഭ്യമാണ്. “ഇത് ഞാൻ ഒറ്റ ദിവസം കൊണ്ട് സമ്പാദിച്ച ഒന്നല്ല, കഴിഞ്ഞ 6- 7 വർഷമായി ഞാൻ എന്റെ 12 ഏക്കർ ഫാമിൽ തക്കാളി കൃഷി ചെയ്യുന്നുണ്ട്. എനിക്കും നഷ്ടമുണ്ടായിരുന്നു. എങ്കിലും ഞാൻ എന്റെ പ്രതീക്ഷകൾ കൈവിട്ടില്ല. 2021 ൽ എനിക്ക് 18- 20 ലക്ഷം രൂപയുടെ നഷ്ടമുണ്ടായെങ്കിലും ഞാൻ കൃഷി നിർത്തിയില്ല” എന്നും ഈശ്വർ ഗായികർ പറഞ്ഞു.
advertisement
Also read-ഇന്ത്യയും യുഎഇയും രൂപയിലും ദിർഹത്തിലും വ്യാപാരം നടത്താൻ ധാരണ
അതേസമയം ഇത്തവണ 12 ഏക്കർ സ്ഥലത്താണ് കൃഷി ഇറക്കിയത്. ഇതിനകം ഏകദേശം 17,000 പെട്ടികൾ അദ്ദേഹം വിറ്റഴിച്ചു. ഒരു പെട്ടിക്ക് 770 രൂപ മുതൽ 2311 രൂപ വരെ നിരക്കിലാണ് ഈ കർഷകൻ തക്കാളി വിറ്റത്. ഇതിലൂടെയാണ് ഈശ്വർ ഗായികർന് 2.8 കോടി രൂപയുടെ വരുമാനം ഉണ്ടായത്. ഈ നേട്ടത്തിന് പിന്നിൽ തന്റെ കുടുംബത്തിന്റെ പിന്തുണയും അനുഗ്രഹം ഉണ്ടെന്നും അദ്ദേഹം പറഞ്ഞു. തുടക്കത്തിൽ തക്കാളിക്ക് കിലോയ്ക്ക് 30 രൂപയോളം മാത്രമാണ് ഗായികർ പ്രതീക്ഷിച്ചിരുന്നത്. എന്നാൽ ആ പ്രതീക്ഷ അപ്പാടെ ഈ സീസൺ മാറ്റി മറക്കുകയായിരുന്നു. 2005 മുതൽ കൃഷി ചെയ്യുന്ന ഈശ്വർ ഗയാക്കർ പിതാവിൽ നിന്നാണ് ഈ തൊഴിൽ പാരമ്പര്യമായി സ്വീകരിച്ചത്.
അദ്ദേഹവും ഭാര്യയും ചേർന്ന് 2017 ൽ ആരംഭിച്ച കൃഷി ഒരേക്കറിൽ നിന്നാണ് 12 ഏക്കറിലേക്ക് വ്യാപിപ്പിച്ചത്. തക്കാളിക്ക് പുറമേ ഇവർ സീസൺ അനുസരിച്ച് ഉള്ളിയും പൂക്കളും കൃഷി ചെയ്യാറുണ്ട്.അതേസമയം ഇപ്പോൾ ഉപഭോക്താക്കൾക്ക് ആശ്വാസമായി ഡൽഹി, ലഖ്‌നൗ, കാൺപൂർ, പട്‌ന എന്നിവയുൾപ്പെടെ നിരവധി നഗരങ്ങളിൽ കേന്ദ്രം തക്കാളിയുടെ മൊത്തവില കിലോയ്ക്ക് 90 രൂപയിൽ നിന്ന് 80 രൂപയായി കുറച്ചു. നാഷണല്‍ കോഓപ്പറേറ്റീവ് കണ്‍സ്യൂമേഴ്‌സ് ഫെഡറേഷൻ ഓഫ് ഇന്ത്യ (NAFED), നാഷണല്‍ അഗ്രികള്‍ച്ചറല്‍ കോഓപ്പറേറ്റീവ് മാര്‍ക്കറ്റിംഗ് ഫെഡറേഷൻ ഓഫ് ഇന്ത്യ (NCCF) എന്നിവ വഴി പുതിയ വിലയില്‍ വില്‍പ്പന ആരംഭിച്ചു കഴിഞ്ഞു.
Also read-‘പച്ചക്കുതിര’ ഭാഗ്യം കൊണ്ടു വരും; കേരള ഭാഗ്യക്കുറികൾക്ക് ഇനി ഭാഗ്യചിഹ്നം
ഇന്നലെ മുതലാണ് ഈ പുതിയ വില പ്രാബല്യത്തിൽ വന്നത്. ഈ വിലയിലുള്ള മാറ്റം കൂടുതൽ നഗരങ്ങളിലേക്ക് ഉടൻ വ്യാപിപ്പിക്കും എന്നാണ് സൂചന. ജൂലൈ 14ന് തക്കാളി വില കിലോയ്ക്ക് 90 രൂപയായി നിശ്ചയിച്ചിരുന്നു. ഇതിലാണ് ഇപ്പോൾ വീണ്ടും കുറവ് വരുത്തിയിരിക്കുന്നത്. സീസൺ അല്ലാത്തതും കനത്ത മഴയും കാരണമാണ് തക്കാളിയുടെ ചില്ലറ വിൽപ്പന വില കുത്തനെ ഉയർന്നത്.തക്കാളിവില റെക്കോഡ് ഉയരത്തിൽ എത്തിയതോടെ കർഷകർക്ക് അപ്രതീക്ഷിതമായ വരുമാനമാണ് ലഭിച്ചത്. എന്നാൽ ഇതിനിടെആന്ധ്രാപ്രദേശിൽ തക്കാളി വിറ്റ് 30 ലക്ഷം രൂപയോളം നേടിയ കർഷകനെ മോഷ്ടാക്കൾ കൊലപ്പെടുത്തിയെന്ന ഞെട്ടിക്കുന്ന വാർത്തയും പുറത്തു വന്നിരുന്നു.