TRENDING:

എയർപോർട്ടിൽ 10 രൂപയ്ക്ക് ചായയും 20 രൂപയ്ക്ക് സ്നാക്സും; കേരളത്തിലെ ആദ്യ 'ഉഡാൻ യാത്രി കഫെ' തിരുവനന്തപുരത്ത്

Last Updated:

കേന്ദ്ര വ്യോമയാന മന്ത്രി കിഞ്ചരാപു റാം മോഹൻ നായിഡു കഫേയുടെ ഉദ്ഘാടനം നിർവഹിച്ചു

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
തിരുവനന്തപുരം: വിമാനയാത്രക്കാർക്ക് മിതമായ നിരക്കിൽ ലഘുഭക്ഷണം ഉറപ്പാക്കുന്ന 'ഉഡാൻ യാത്രി കഫെ' (Ude Desh ka Aam Naagrik - UDAN) തിരുവനന്തപുരം വിമാനത്താവളത്തിൽ പ്രവർത്തനമാരംഭിച്ചു. കേന്ദ്ര വ്യോമയാന മന്ത്രി കിഞ്ചരാപു റാം മോഹൻ നായിഡു കഫേയുടെ ഉദ്ഘാടനം നിർവഹിച്ചു. കേരളത്തിലെ ആദ്യത്തെ ഉഡാൻ കഫെയാണിത്.
News18
News18
advertisement

ശംഖുമുഖത്തെ ആഭ്യന്തര ടെർമിനലിലും ചാക്കയിലെ അന്താരാഷ്ട്ര ടെർമിനലിലുമായി രണ്ട് കഫേകളാണ് തുറന്നിരിക്കുന്നത്. 10 രൂപയ്ക്ക് ചായയും 20 രൂപയ്ക്ക് ലഘുഭക്ഷണവുംഇവിടെ ലഭ്യമാകും. വിമാനത്താവളങ്ങളിലെ ഭക്ഷണത്തിന് അമിതവില ഈടാക്കുന്നു എന്ന പരാതികൾക്ക് പരിഹാരമായാണ് കേന്ദ്ര സർക്കാർ പുതിയ പദ്ധതി നടപ്പിലാക്കുന്നത്. തിരുവനന്തപുരത്തിന് പുറമെ അദാനി ഗ്രൂപ്പിന്റെ കീഴിലുള്ള മുംബൈ, നവി മുംബൈ, മംഗളൂരു വിമാനത്താവളങ്ങളിലും പദ്ധതിക്ക് തുടക്കമായിട്ടുണ്ട്.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

വിമാനത്താവളത്തിലെ ഡിജി യാത്ര സേവനങ്ങളുടെ ഔദ്യോഗിക ഉദ്ഘാടനവും മന്ത്രി നിർവഹിച്ചു. മുഖം തിരിച്ചറിയുന്ന സാങ്കേതികവിദ്യ ഉപയോഗിച്ച് യാത്രാ രേഖകൾ പരിശോധിക്കുന്ന ഈ സംവിധാനം വഴി വളരെ വേഗത്തിൽ ചെക്ക്-ഇൻ നടപടികൾ പൂർത്തിയാക്കാം. ആഭ്യന്തര യാത്രക്കാർക്കായി 4 ഗേറ്റുകളാണ് സജ്ജീകരിച്ചിരിക്കുന്നത്. പരീക്ഷണാടിസ്ഥാനത്തിൽ പ്രവർത്തനം തുടങ്ങിയപ്പോൾ തന്നെ 21 ശതമാനത്തോളം യാത്രക്കാർ ഈ സേവനം ഉപയോഗപ്പെടുത്തിയതായി അധികൃതർ അറിയിച്ചു.

advertisement

Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ ബിസിനസ് വാർത്തകൾ, വ്യക്തിപരമായ സാമ്പത്തിക വിവരങ്ങൾ,ദിവസം തോറുമുള്ള സ്വർണ നിരക്ക് എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Money/
എയർപോർട്ടിൽ 10 രൂപയ്ക്ക് ചായയും 20 രൂപയ്ക്ക് സ്നാക്സും; കേരളത്തിലെ ആദ്യ 'ഉഡാൻ യാത്രി കഫെ' തിരുവനന്തപുരത്ത്
Open in App
Home
Video
Impact Shorts
Web Stories