മാര്‍ച്ച് 31ന് അവസാനിക്കുന്ന സമയപരിധിക്ക് മുമ്പ് നികുതി ലാഭിക്കുന്നതിനുള്ള ശരിയായ നിക്ഷേപങ്ങളെക്കുറിച്ച് തീരുമാനങ്ങള്‍ എടുക്കേണ്ടത് പ്രധാനമാണ്.
ടാക്സ് സേവിംഗ് നിക്ഷേപങ്ങള്‍ നടത്തുമ്പോള്‍ ഒഴിവാക്കേണ്ട തെറ്റുകള്‍
1. പഴയനികുതി വ്യവസ്ഥയ്ക്ക് കീഴില്‍ സെക്ഷന്‍ 80സി പ്രകാരം കുറഞ്ഞത് 1.5 ലക്ഷം രൂപയുടെ കിഴിവും സെക്ഷന്‍ 80സിസിഡി(1b) പ്രകാരം ദേശീയ പെന്‍ഷര്‍ പദ്ധതിയുടെ സംഭാവനകള്‍ക്ക് 50,000 രൂപയുടെ അധിക കിഴിവും ക്ലെയിം ചെയ്യാവുന്നതാണ്. ഇത് കൂടാതെ, മെഡിക്കല്‍ ഇന്‍ഷുറന്‍സ്, വിദ്യാഭ്യാസ, ഭവന വായ്പകള്‍ എന്നിവയ്ക്കുള്ള മുതല്‍, പലിശ തുടങ്ങിയവയ്ക്കും കിഴിവുകള്‍ ഉണ്ട്. എന്നാല്‍, ഇക്കാര്യം എല്ലാവര്‍ക്കും അറിയില്ല.
advertisement
2. ആവശ്യമുള്ളതിനേക്കാൾ കൂടുതല്‍ നിക്ഷേപം നടത്തുന്നത് ഒഴിവാക്കണം. ഉദാഹരണത്തിന് താന്‍ താമസിക്കുന്ന വീടിന്റെ ഭവനവായ്പ തിരിച്ചടയ്ക്കുകയാണെങ്കില്‍ സെക്ഷന്‍ 24 പ്രകാരം പലിശ കിഴിവ് ലഭിക്കും. എന്നാല്‍ സെക്ഷന്‍ 80 സി പ്രകാരം ഇഎംഐയുടെ സിംഹഭാഗത്തിനും കിഴിവ് ലഭിക്കും. നാഷണല്‍ സേവിംഗ്‌സ് സര്‍ട്ടിഫിക്കറ്റ് (എന്‍എസ്‌സി) പ്രകാരം ക്ലെയിം ചെയ്യുന്ന പലിശയും നികുതിദായകന് അവകാശപ്പെടാവുന്നതാണ്. ഇവയെല്ലാം കൂട്ടിച്ചേര്‍ത്താല്‍ സെക്ഷന്‍ 80 സി പ്രകാരം തങ്ങള്‍ക്ക് അവകാശപ്പെട്ട തുക 1.5 ലക്ഷം രൂപ കടന്നോ എന്ന് പരിശോധിക്കുക.
3. കൃത്യമായ ആസൂത്രണത്തോടെ വേണം സാമ്പത്തിക പദ്ധതികളില്‍ നിക്ഷേപം നടത്താന്‍. നിക്ഷേപങ്ങളെക്കുറിച്ച് ആഴത്തിലുള്ള അറിവ് ഉണ്ടായിരിക്കണം. അജീവനാന്ത പരിരക്ഷയാണ് വേണ്ടതെങ്കില്‍ ഇന്‍ഷുറന്‍സ് പോളിസിയില്‍ നിക്ഷേപം നടത്താം. റിട്ടയര്‍മെന്റ് പ്ലാന്‍ ആണ് വേണ്ടതെങ്കില്‍ എന്‍പിഎസില്‍ (ദേശീയ പെന്‍ഷന്‍ പദ്ധതി) നിക്ഷേപിക്കാം. ദീര്‍ഘകാല നിക്ഷേപമാണ് വേണ്ടതെങ്കില്‍ പിപിഎഫില്‍ നിക്ഷേപം നടത്താം. അതിനാല്‍, നികുതി ലാഭിച്ചുകൊണ്ടുള്ള നിങ്ങളുടെ നിക്ഷേപം നിങ്ങളുടെ ഹ്രസ്വകാല, ദീര്‍ഘകാല നിക്ഷേപ ലക്ഷ്യങ്ങളെ ആശ്രയിച്ചായിരിക്കണം.
4. നിക്ഷേപം നടത്തുന്നതിന് മുമ്പായി പോളിസികളെക്കുറിച്ച് മനസ്സിലാക്കേണ്ടതും അവ വിലയിരുത്തേണ്ടതും വളരെ പ്രധാനപ്പെട്ട കാര്യമാണ്. ഉദാഹരണത്തിന്, ലൈഫ് ഇന്‍ഷുറന്‍സ് പോളിസി. അതിന് ദീര്‍ഘകാല നിക്ഷേപം ആവശ്യമാണ്. എന്നാല്‍, കാലാവധി അവസാനിക്കുന്നതിന് മുമ്പ് പോളിസി അവസാനിപ്പിക്കുന്നത് വലിയ നഷ്ടത്തിലേക്ക് നയിക്കും. ലൈഫ് ഇന്‍ഷുറന്‍സ് എടുക്കേണ്ടതിന്റെ ആവശ്യകത, പ്രീമിയം പൂര്‍ണമായും അടയ്ക്കാനുള്ള നിങ്ങളുടെ ശേഷി എന്നിവയെല്ലാം വിലയിരുത്തേണ്ടതുണ്ട്.
5. റിസ്ക് കൂടുതലുള്ള ഇടങ്ങളില്‍ വലിയ തുക നിക്ഷേപിക്കുന്നത് ഒഴിവാക്കണം. കാരണം, വിപണിയിലെ ഏറ്റക്കുറച്ചിലുകള്‍ക്ക് അനുസരിച്ച് അവയില്‍ നിക്ഷേപിക്കുന്നത് വലിയ നഷ്ടത്തിന് വഴിവെച്ചേക്കാം. ഒറ്റയടിക്ക് പണം മുഴുവന്‍ ഒരിടത്ത് നിക്ഷേപിക്കരുത്. പകരം കൈയ്യിലുള്ള പണം വിഭജിച്ച് പലതിലായി നിക്ഷേപിക്കാം. ഇത് നികുതി ലാഭിക്കാന്‍ സഹായിക്കുന്നു.