ബജറ്റ് അവതരണം- തത്സമയ വിവരങ്ങൾ അറിയാം
റെയിൽവേയ്‌ക്കായി 1,10,055 കോടി രൂപയാണ് വകയിരുത്തുന്നത്. ഇതിൽ 1,07,100 കോടി രൂപ മൂലധനച്ചെലവിന് മാത്രമാണ്. 2013-14 സാമ്പത്തിക വർഷത്തിലും 2019- സാമ്പത്തിക വർഷത്തിൽ ഗോതമ്പ് കർഷകർക്ക് 33000 കോടി രൂപയാണ് നൽകിയതെങ്കിൽ 2019-20ൽ ഇത് 75000 കോടി രൂപയായി ഉയർത്തി- ധനമന്ത്രി നിർമല സീതാരാമൻ. മൂന്നു വർഷത്തിനുള്ളിൽ ഏഴ് ടെക്സ്റ്റൈൽ പാർക്കുകള്‍ സ്ഥാപിക്കും. ഏഴു തുറമുഖങ്ങളുടെ വികസനത്തിന് 2000 കോടിയുടെ പിപിപി മോഡൽ. വായു മലിനീകരണം തടയാൻ 42 നഗരങ്ങൾക്ക് 2217 കോടിരൂപയുടെ പദ്ധതി തയാറാക്കും. 750 പുതിയ ഏകലവ്യ മോഡല്‍ സ്‌കൂളുകള്‍ ആരംഭിക്കും. എന്‍.ഇ.പിക്ക് കീഴില്‍ 15,000 സ്‌കൂളുകളുടെ വികസനം. ചെറുകിട കമ്പനികളുടെ നിര്‍വചനം നിലവിലെ പരിധി 50 ലക്ഷത്തില്‍ നിന്ന് മൂലധന അടിത്തറ 2 കോടി രൂപയായി ഉയര്‍ത്തി.
advertisement
കര്‍ഷകരുടെ ക്ഷേമം ഉറപ്പുവരുത്താന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമെന്ന് ധനമന്ത്രി. 16.5 ലക്ഷം കോടി രൂപ കര്‍ഷകര്‍ക്ക് നല്‍കാന്‍ ലക്ഷ്യമിടുന്നു. സര്‍ക്കാര്‍ ബാങ്കുകളുടെ പുനര്‍മൂലധനത്തിനായി 20000 കോടി രൂപയും അനുവദിച്ചു. പ്രാദേശിക ഭാഷകളുടെ വളർച്ചയ്ക്കായി നാഷണൽ ലാംഗ്വേജ് ട്രാൻസ്ലേഷൻ മിഷൻ ആരംഭിക്കും. 22 പച്ചക്കറി ഉൽപന്നങ്ങൾക്കായി ഹരിത പദ്ധതി വിപുലീകരിക്കും. പെൻഷൻ മാത്രം വരുമാനമായിട്ടുള്ള 75 വയസുകഴിഞ്ഞ പൗരന്മാരെ ആദായ നികുതിയിൽ നിന്നൊഴിവാക്കി ധനമന്ത്രിയുടെ പ്രഖ്യാപനം. ഡിജിറ്റൽ സെൻസസ് നടപ്പാക്കും.