കമ്പനിയുടെ ഡിഇഐ (DEI) പദ്ധതിയുടെ നേതൃത്വ സ്ഥാനം വഴി ബാർബറയിൽ കമ്പനിക്ക് ഉണ്ടായിരുന്ന വിശ്വാസത്തെയും പദവിയെയും ദുരുപയോഗം ചെയ്തതായി ജോർജിയയിലെ യു എസ് ആറ്റോർണിയായ റയാൻ കെ ബുക്കനൻറെ ഓഫീസ് പ്രതികരിച്ചു.
ഒരു പ്രീ സ്കൂളിന് നൽകിയ 18,000 ഡോളർ ഉൾപ്പെടെ തന്റെ സ്വകാര്യ ആവശ്യങ്ങൾ നിറവേറ്റുന്നതാനായി ഈ പണം ബാർബറ ഉപയോഗിച്ചു. ഫേസ്ബുക്ക് എക്‌സ്‌പെൻറ് അക്കൗണ്ട് ഉപയോഗിച്ചാണ്നിരവധി വ്യക്തിഗത ചെലവുകൾക്കായി ഇവർ പണം വകമാറ്റിയത്.വെൻമോ, പെയ് പാൽ തുടങ്ങിയ ഡിജിറ്റൽ പെയ്മെന്റ് സൈറ്റുകളുമായി ബാർബറ തന്റെ കമ്പനി ക്രെഡിറ്റ് കാർഡിനെ ലിങ്ക് ചെയ്യുകയും നടത്തിയിട്ടില്ലാത്ത ഇടപാടുകൾക്കായി പണം അടയ്ക്കുകയും ചെയ്തു. ഇവർ തന്റെ സുഹൃത്തുക്കളെയും ചില ബന്ധുക്കളെയും ഇതിൽ പങ്കാളികളാക്കിയിരുന്നതായതാണ് വിവരം. പങ്കാളികളുടെ സ്വകാര്യ അക്കൗണ്ടുകളിലേക്ക് ബാർബറ പണം കൈമാറുകയും പിന്നീട് അതിൽ നിന്നും കുറച്ച് പണം ബാർബറയോ അവരുടെ ഭർത്താവോ പലപ്പോഴായി കൈപ്പറ്റുകയും ചെയ്തിരുന്നു.
advertisement
ഇങ്ങനെ ഇല്ലാത്ത ചെലവുകൾ സൃഷ്ടിച്ച് ആഡംബരം ജീവിതം നയിക്കാൻ നാല് മില്യൺ ഡോളർ ബാർബറ തട്ടിയെടുത്തതായി ആറ്റോർണിയുടെ ഓഫീസ് പുറത്ത് വിട്ട വാർത്താക്കുറിപ്പിൽ പറഞ്ഞു.