TRENDING:

Bank Holidays | ഈ മാസം 8 ദിവസം ബാങ്കുകള്‍ക്ക് അവധി; ജൂണിലെ ബാങ്ക് അവധി ദിനങ്ങൾ

Last Updated:

2022 ജൂണ്‍ മാസത്തിലെ ബാങ്ക് അവധി ദിവസങ്ങളുടെ പട്ടിക

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
എല്ലാ വര്‍ഷത്തിന്റെയും തുടക്കത്തില്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (RBI) ആ വര്‍ഷത്തെ ബാങ്ക് അവധി ദിനങ്ങൾ (bank holidays) തങ്ങളുടെ വാര്‍ഷിക അവധി ദിന പട്ടികയില്‍ രേഖപ്പെടുത്തിയിട്ടുണ്ടാകും. 2022 ജൂണ്‍ മാസത്തില്‍ (june 2022) ബാങ്കുകള്‍ക്ക് 8 ദിവസം മാത്രമേ അവധിയുള്ളൂ. അവയില്‍ ആറെണ്ണം വാരാന്ത്യ അവധികളാണ്. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ നെഗോഷ്യബിള്‍ ഇന്‍സ്ട്രുമെന്റ് ആക്ട് പ്രകാരം അവധി ദിവസങ്ങളായി പ്രഖ്യാപിച്ച വാരാന്ത്യ അവധികളും (weekend leaves) വിവിധ ഉത്സവങ്ങളും ഇതില്‍ ഉള്‍പ്പെടുന്നു.
SBI
SBI
advertisement

സെന്‍ട്രല്‍ ബാങ്ക് മൂന്ന് ബ്രാക്കറ്റുകള്‍ക്ക് കീഴിലാണ് അവധിദിനങ്ങള്‍ വിജ്ഞാപനം ചെയ്തിരിക്കുന്നത് - നെഗോഷ്യബിള്‍ ഇന്‍സ്ട്രുമെന്റ് ആക്ട്, റിയല്‍ ടൈം ഗ്രോസ് സെറ്റില്‍മെന്റ് ഹോളിഡേ, ബാങ്ക്‌സ് ക്ലോസിംഗ് ഓഫ് അക്കൗണ്ട്‌സ്. ആര്‍ബിഐ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ അനുസരിച്ച്, പൊതുമേഖല, സ്വകാര്യ മേഖല, വിദേശ ബാങ്കുകള്‍, സഹകരണ ബാങ്കുകള്‍, രാജ്യത്തുടനീളമുള്ള പ്രാദേശിക ബാങ്കുകള്‍ എന്നിവയുള്‍പ്പെടെ എല്ലാ ബാങ്കുകള്‍ക്കും ഈ അറിയിപ്പ് പ്രകാരമുള്ള ദിവസങ്ങളില്‍ അവധിയായിരിക്കും.

Also Read-SBI ഭവന വായ്പ നിരക്ക് മുതൽ വാഹന ഇൻഷുറൻസ് വരെ: ഇന്ന് മുതലുള്ള ചില സുപ്രധാന മാറ്റങ്ങൾ

advertisement

എല്ലാ മാസവും രണ്ടാമത്തെയും നാലാമത്തെയും ശനിയാഴ്ചകളില്‍ രാജ്യത്തെ സ്വകാര്യ, പൊതുമേഖലാ ബാങ്കുകള്‍ക്ക് അവധിയായിരിക്കും. ഞായറാഴ്ചകളിലും ബാങ്കുകള്‍ അടച്ചിടും. എന്നാല്‍ എല്ലാ മാസവും ആദ്യത്തെയും മൂന്നാമത്തെയും ശനിയാഴ്ചകളില്‍ ബാങ്കുകള്‍ തുറന്ന് പ്രവര്‍ത്തിക്കും. ആര്‍ബിഐയുടെ അവധി ദിവസങ്ങളുടെ പട്ടിക മൂന്ന് വിഭാഗങ്ങളായി തിരിച്ചിരിക്കുന്നു. സംസ്ഥാനാടിസ്ഥാനത്തിലുള്ള ആഘോഷങ്ങള്‍, മതപരമായ അവധി ദിനങ്ങള്‍, ഉത്സവ ആഘോഷങ്ങള്‍ എന്നിവയാണ് ഇവ.

നെഗോഷ്യബിള്‍ ഇന്‍സ്ട്രുമെന്റ് ആക്ടിന് കീഴില്‍ വരുന്ന ബാങ്ക് അവധികള്‍ ഓരോ പ്രദേശത്തിനും അനുസരിച്ച് വ്യത്യാസപ്പെടും. നെഗോഷ്യബിള്‍ ഇന്‍സ്ട്രുമെന്റ് ആക്ട് പ്രകാരം ജൂണില്‍ രണ്ട് ബാങ്ക് അവധികള്‍ മാത്രമേയുള്ളൂ.

advertisement

2022 ജൂണ്‍ മാസത്തിലെ ബാങ്ക് അവധി ദിവസങ്ങളുടെ പട്ടിക (ജൂണ്‍ 1, 2022 മുതല്‍)

നെഗോഷ്യബിള്‍ ഇന്‍സ്ട്രുമെന്റ് ആക്ട് പ്രകാരമുള്ള അവധി ദിവസങ്ങള്‍:

ജൂണ്‍ 2: മഹാറാണാ പ്രതാപ് ജയന്തി - ഷില്ലോംഗ്

ജൂണ്‍ 15: വൈ.എം.എ. ദിവസം/ ഗുരു ഹര്‍ഗോവിന്ദ് ജിയുടെ ജന്മദിനം/ രാജ സംക്രാന്തി - ഐസ്വാള്‍, ഭുവനേശ്വര്‍, ജമ്മു, ശ്രീനഗര്‍

സംസ്ഥാനം തിരിച്ചുള്ള അവധി ദിവസങ്ങള്‍ക്ക് പുറമെ, വാരാന്ത്യങ്ങളിലെ അവധി ദിനങ്ങൾ താഴെ കൊടുത്തിരിക്കുന്നു.

വാരാന്ത്യ അവധികള്‍

advertisement

ജൂണ്‍ 5: ഞായറാഴ്ച

ജൂണ്‍ 11: രണ്ടാം ശനിയാഴ്ച

ജൂണ്‍ 12: ഞായറാഴ്ച

ജൂണ്‍ 19: ഞായറാഴ്ച

ജൂണ്‍ 25: നാലാം ശനിയാഴ്ച

ജൂണ്‍ 26: നാലാം ശനിയാഴ്ച

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

നിങ്ങള്‍ക്ക് എന്തെങ്കിലും ബാങ്ക് ഇടപാടുകൾ നടത്താനുണ്ടെങ്കിൽ ജൂണിലെ ബാങ്ക് അവധികള്‍ സ്ഥിരീകരിക്കാന്‍ നിങ്ങളുടെ പ്രാദേശിക ബ്രാഞ്ചുമായി ബന്ധപ്പെടുക.

മലയാളം വാർത്തകൾ/ വാർത്ത/Money/
Bank Holidays | ഈ മാസം 8 ദിവസം ബാങ്കുകള്‍ക്ക് അവധി; ജൂണിലെ ബാങ്ക് അവധി ദിനങ്ങൾ
Open in App
Home
Video
Impact Shorts
Web Stories