ഇന്റർഫേസ് /വാർത്ത /Money / SBI ഭവന വായ്പ നിരക്ക് മുതൽ വാഹന ഇൻഷുറൻസ് വരെ: ഇന്ന് മുതലുള്ള ചില സുപ്രധാന മാറ്റങ്ങൾ

SBI ഭവന വായ്പ നിരക്ക് മുതൽ വാഹന ഇൻഷുറൻസ് വരെ: ഇന്ന് മുതലുള്ള ചില സുപ്രധാന മാറ്റങ്ങൾ

(പ്രതീകാത്മക ചിത്രം)

(പ്രതീകാത്മക ചിത്രം)

ഇന്നു മുതൽ സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഭവനവായ്‌പ നിരക്കുകൾ ഉയരും

  • Share this:

ജൂൺ1 (June 01) മുതൽ വർഷത്തിന്റെ രണ്ടാംപകുതി (second half) ആരംഭിക്കുകയാണ്. രാജ്യത്തെ ജനങ്ങളെ ബാധിക്കുന്ന നിരവധി മാറ്റങ്ങൾ ഇന്നുമുതൽ പ്രാബല്യത്തിൽ വരുന്നുണ്ട്. ജൂൺ മാസം തുടങ്ങുന്നതോടെ നിരവധി സാമ്പത്തിക കാര്യങ്ങളിലും മാറ്റം (financial changes) വരുന്നുണ്ട്. എസ്ബിഐ ഭവനവായ്പയുടെ (SBI Home Loan) ഇഎംഐ നിരക്ക് വർധനവ്, ആക്സിസ് ബാങ്ക് സർവീസ് ചാർജ് വർധനവ്, സ്വർണ്ണാഭരണങ്ങളുടെ ഹാൾമാർക്ക് നിയമ ഭേദഗതികൾ, എൽപിജി വില പരിഷ്കരണങ്ങൾ എന്നിവ ഇതിൽ ഉൾപ്പെടും. സാധാരണക്കാരന്റെ പോക്കറ്റിനെ ബാധിക്കുന്ന ഈ മാറ്റങ്ങളെ കുറിച്ച് വിശദമായി അറിയാം.

ജൂൺ 1 മുതൽ മാറ്റം വരുന്ന സാമ്പത്തിക കാര്യങ്ങൾ:

എസ്ബിഐ ഭവന വായ്പയുടെ പലിശ നിരക്ക് ഉയരും

ഇന്ന് മുതൽ സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഭവനവായ്‌പ നിരക്കുകൾ ഉയരും. കാരണം എസ്ബിഐ ബാഹ്യ ബെഞ്ച്മാർക്ക് ലിങ്ക്ഡ് പലിശ നിരക്കുകളിൽ (ഇബി‌എൽ‌ആർ) വരുത്തിയ വർധനവ് ജൂൺ 1 മുതൽ ആണ് പ്രാബല്യത്തിൽ വരുന്നത്. ഇതോടെ എസ്ബിഐയുടെ ഇബി‌എൽ‌ആർ നിരക്കുകൾ 40 ബേസിസ് പോയിന്റ് ഉയർന്ന് 7.05 ശതമാനമാകും, റിപ്പോ-ലിങ്ക്ഡ് ലെൻഡിങ് നിരക്ക് (ആർ‌എൽ‌എൽ‌ആർ) 6.65 ശതമാനമായും പുതുക്കിയിട്ടുണ്ട്. മെയ് മാസത്തിൽ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ റിപ്പോ നിരക്കുകൾ വർധിപ്പിച്ചതിനെ തുടർന്നാണ് എസ്ബിഐ ഭവന വായ്പാ നിരക്കുകളിൽ മാറ്റം വരുത്തുന്നത്. എസ്ബിഐയുടെ ഭവന വായ്പ ഇഎംഐകളിലും ഇതോടെ വർധനവ് പ്രകടമാകും.

Also Read-രാജ്യത്ത് കള്ളനോട്ടുകൾ വർധിച്ചെന്ന് റിസർവ് ബാങ്ക്; ഏറ്റവുമധികം വ്യാജൻ അഞ്ഞൂറിന്

ആക്‌സിസ് ബാങ്കിന്റെ സേവന നിരക്കുകൾ ഉയരും

മുൻനിര സ്വകാര്യ വായ്പാദാതാക്കളായ ആക്‌സിസ് ബാങ്കിന്റെ വർധിപ്പിച്ച സേവന നിരക്കുകൾ ഇന്ന് മുതൽ പ്രാബല്യത്തിൽ വരും. സേവിംങ്സ്, ശമ്പള അക്കൗണ്ടുകളുള്ള ഉപഭോക്താക്കളുടെ ബാങ്കിങ്, ബാങ്കിങ് ഇതര സേവന നിരക്കുകളാണ് ആക്‌സിസ് ബാങ്ക് പരിഷ്‌കരിച്ചിരിക്കുന്നത്. മിനിമം അക്കൗണ്ട് ബാലൻസ് സൂക്ഷിക്കാത്ത സാഹചര്യത്തിൽ ഈടാക്കുന്ന പ്രതിമാസ സേവന ഫീസ് ബാങ്ക് ഉയർത്തി. കൂടാതെ പ്രതിമാസം ആവശ്യമായ ശരാശരി ബാലൻസ് തുകയും വർധിപ്പിച്ചിട്ടുണ്ട്.

കാറുകളുടെയും ബൈക്കുകളുടെയും ചെലവ് ഉയരും

കാറുകളുടെയും ബൈക്കുകളുടെയും തേർഡ് പാർട്ടി ഇൻഷുറൻസ് പ്രീമിയം സർക്കാർ പരിഷ്കരിച്ചിരുന്നു. ഇന്ന് മുതൽ വാഹനങ്ങളുടെ തേർഡ് പാർട്ട് ഇൻഷൂറൻസ് പ്രീമിയത്തിൽ ഈ വർധന പ്രകടമാകും. റോഡ് ഗതാഗത, ഹൈവേ മന്ത്രാലയത്തിന്റെ പ്രസ്താവന പ്രകാരം ഇന്ധനത്തിലോ വൈദ്യുതിയിലോ ഓടുന്ന സ്വകാര്യ, വാണിജ്യ കാറുകൾക്കും ബൈക്കുകൾക്കും ഇത് ബാധകമാണ്. കോവിഡ്-19 മഹാമാരി കാലത്ത് മാറ്റമില്ലാതെ നിലനിർത്തിയ ഈ ഇൻഷുറൻസ് നിരക്കുകൾ ഇതിനുമുമ്പ്, 2019-20 സാമ്പത്തിക വർഷത്തിലാണ് അവസാനമായി പരിഷ്കരിച്ചത്.

Also Read-കാറുകൾക്കും ഇരുചക്രവാഹനങ്ങളും ജൂൺ മുതൽ വില ഉയരും; പുതുക്കിയ ഇൻഷുറൻസ് നിരക്കുകൾ അറിയാം

ഗോൾഡ് ഹാൾമാർക്കിങ് നിയമത്തിൽ മാറ്റം

ഈ വർഷം ജൂൺ 1 മുതൽ, രാജ്യത്തെ ​ഗോൾഡ് ഹാൾമാർക്കിങ് നിയമങ്ങളിൽ മാറ്റം വരികയാണ്. കേന്ദ്രത്തിന്റെ വിജ്ഞാപനമനുസരിച്ച്, 2022 ജൂൺ 1 മുതൽ, ജ്വല്ലറികൾക്ക് ഹാൾമാർക്ക് ചെയ്ത സ്വർണ്ണാഭരണങ്ങൾ മാത്രമേ ഇന്ത്യയിൽ വിൽക്കാൻ കഴിയൂ. നോഡൽ ഏജൻസിയായ ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ്സ് (ബിഐഎസ്) ഈ വർഷം ഏപ്രിൽ ആദ്യം ഒരു വിജ്ഞാപനത്തിലൂടെ ഇക്കാര്യം അറിയിച്ചിരുന്നു.

എൽപിജി വില വർധന

ഗാർഹിക ഉപയോ​ഗത്തിനുള്ള എൽപിജിയുടെ വിലയിൽ ഏതാനും ദിവസങ്ങൾക്ക് മുമ്പ് മാറ്റം വരുത്തിയിരുന്നെങ്കിലും വരും ദിവസങ്ങളിൽ എൽപിജി നിരക്കിൽ വർധനവ് പ്രതീക്ഷിക്കാം. അസംസ്‌കൃത എണ്ണയുടെ വില വർധനയും തുടർന്നുള്ള പണപ്പെരുപ്പവും ഈ മാസം വീണ്ടും എൽപിജി നിരക്ക് ഉയർത്താൻ ഗ്യാസ് കമ്പനികളെ പ്രേരിപ്പിച്ചേക്കും. നിലവിൽ ഡൽഹിയിലും മുംബൈയിലും ഗാർഹിക ആവശ്യത്തിനുള്ള എൽപിജി സിലിണ്ടറിന്റെ വില 1003 രൂപയാണ്.

First published:

Tags: Bank Loan, SBI