TRENDING:

Gold Price Today | സംസ്ഥാനത്ത് സ്വർണ്ണവിലയിൽ വർധനവ്; ഇന്നത്തെ നിരക്കുകള്‍ അറിയാം

Last Updated:

കച്ചവടം ചെയ്യപ്പെടുന്ന ഏതൊരു വസ്തുവും പോലെ സ്വർണ്ണത്തിന്റെ ആവശ്യവും വിതരണവും അതിന്റെ വില നിർണ്ണയിക്കുന്നതിൽ ഒരു പ്രധാന പങ്ക് വഹിക്കുന്നുണ്ട്.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
സംസ്ഥാനത്ത് സ്വർണ്ണവിലയിൽ വർധനവ്. 22 കാരറ്റ് സ്വർണ്ണം പവന് 200 രൂപ കൂടി 34120 രൂപയാണ് ഇന്ന് ഒരു പവന്‍റെ വില. ഗ്രാമിന് 25 രൂപയാണ് കൂടിയത്. ഇതോടെ ഒരു ഗ്രാം സ്വർണ്ണത്തിന് 4265 രൂപയായി. 24 കാരറ്റ് സ്വർണ്ണം പവന് 224 രൂപയാണ് ഉയർന്നത്. ഒരു പവന് 37224 രൂപയാണ് വില. ഗ്രാമിന് 28 രൂപ ഉയർന്ന് 4653 രൂപയും.
advertisement

അതേസമയം ദേശീയ തലത്തിൽ സ്വർണ്ണവില കഴിഞ്ഞ രണ്ട് ദിവസമായി മാറ്റമില്ലാതെ തുടരുകയാണ്. ഏപ്രിൽ അഞ്ചിന് സ്വര്‍ണ്ണവിലയിൽ ഇരുനൂറിലധികം രൂപ ഉയർന്നിരുന്നു അതിനു ശേഷം മാറ്റമുണ്ടായിട്ടില്ല. 22 കാരറ്റ് സ്വർണ്ണം പവന് 35,360 രൂപയാണ് ഇന്നത്തെ തുടക്ക വില ഗ്രാമിന് 4420 രൂപയും. 24 കാരറ്റ് സ്വർണ്ണം ഗ്രാമിന് 4520 രൂപ വച്ച് പവന് 36160 രൂപയും. ആഗോള വിപണിയിലെ ചാഞ്ചാട്ടങ്ങളാണ് ആഭ്യന്തര സ്വർണ്ണ വിലയിലും പ്രതിഫലിക്കുന്നത്.

ഇന്ത്യയിൽ, വിവാഹങ്ങളിലും ഉത്സവങ്ങളിലും സമ്പന്നതയുടെ അടയാളമായി ഉപയോഗിക്കുന്ന സ്വർണ്ണത്തിന് ആവശ്യം വളരെ കൂടുതലാണ്. കാലക്രമേണ ,സ്വർണ്ണത്തിൽ നിക്ഷേപിക്കുന്നത് ദീര്‍ഘകാലാടിസ്ഥാനത്തിൽ ഒരു സാമ്പത്തിക ലാഭം ആയി ആളുകൾ കണ്ട് തുടങ്ങി. ആവശ്യം വർധിച്ചതോടെ സ്വര്‍ണ്ണവിലയും ഉയരാൻ തുടങ്ങി

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

കച്ചവടം ചെയ്യപ്പെടുന്ന ഏതൊരു വസ്തുവും പോലെ സ്വർണ്ണത്തിന്റെ ആവശ്യവും വിതരണവും അതിന്റെ വില നിർണ്ണയിക്കുന്നതിൽ ഒരു പ്രധാന പങ്ക് വഹിക്കുന്നുണ്ട്. ഉപഭോഗ വസ്തു അല്ലാത്തതിനാൽ തന്നെ സ്വർണ്ണത്തിന്‍റെ ആവശ്യം ഉയരുമ്പോൾ ലഭ്യത കുറയാൻ തുടങ്ങും. ഇതും വിലക്കയറ്റത്തിന് കാരണമാകും. പണപ്പെരുപ്പം, പലിശനിരക്കുകൾ, ഇറക്കുമതി തീരുവ, രൂപയുടെ മൂല്യം തുടങ്ങി വിവിധ ഘടകങ്ങളും സ്വർണ്ണവിലയെ സ്വാധീനിക്കുന്നുണ്ട്.

Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ ബിസിനസ് വാർത്തകൾ, വ്യക്തിപരമായ സാമ്പത്തിക വിവരങ്ങൾ,ദിവസം തോറുമുള്ള സ്വർണ നിരക്ക് എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Money/
Gold Price Today | സംസ്ഥാനത്ത് സ്വർണ്ണവിലയിൽ വർധനവ്; ഇന്നത്തെ നിരക്കുകള്‍ അറിയാം
Open in App
Home
Video
Impact Shorts
Web Stories