360 രൂപയാണ് വർധിച്ചത്. ഇന്ന് ഒരു പവൻ 22 കാരറ്റ് സ്വർണത്തിന്റെ വിപണി വില 82, 920 രൂപയാണ്. രാവിലെ 320 രൂപ ഉയർന്നിരുന്നു. 83,000 ത്തിനടുത്താണ് നിലവിൽ സ്വർണവിലയുള്ളത്.
ജിഎസ്ടിയും പണിക്കൂലിയും ഹോൾമാർക്ക് ഫീസുമടക്കം ഏറ്റവും കുറഞ്ഞത് ഒരു പവൻ ആഭരണത്തിന് 91,000 രൂപയ്ക്ക് മുകളിൽ നൽകേണ്ടി വരും. നിലവിൽ, ഒരു ഗ്രാം സ്വർണത്തിന് 11000 രൂപ നൽകേണ്ടിവരും.
ഇന്ന് മാത്രം 680 രൂപയാണ് പവന് വർധിച്ചത്. അന്താരാഷ്ട്ര വിപണിയിൽ സ്വർണവില കുതിച്ചുയർന്നതോടെ കേരളത്തിൽ സ്വർണവില റെക്കോർഡ് ഉയരത്തിലെത്തി. ഇന്ന് രാവിലെ 3694 ഡോളറായിരുന്ന അന്താരാഷ്ട്ര സ്വർണവില 3718 ഡോളറിലെത്തി. ഇതോടെ, ഗ്രാമിന് 40 രൂപ കൂടി 10,320 രൂപയും പവന് 320 രൂപ വർധിച്ച് 82,560 രൂപയുമെത്തി.
advertisement
ഇന്ന് രാവിലെ രൂപയുടെ വിനിമയ നിരക്ക് 85.17 ആയിരുന്നെങ്കിൽ ഉച്ചയോടെ അത് 88.19 ആയി ഉയർന്നു. ഇത് സ്വർണവില വർധനവിന് കൂടുതൽ കാരണമായി. ഉച്ചയ്ക്കുശേഷം ഗ്രാമിന് 45 രൂപയും പവന് 360 രൂപയും കൂടി. ഇതോടെ ഈ മാസത്തെ ഏറ്റവും ഉയർന്ന വിലയിലെത്തിയിരിക്കുകയാണ് സ്വർണം.
ഭൗമരാഷ്ട്രീയ സംഘർഷങ്ങൾ, യുഎസ് പ്രസിഡൻറ് ഡോണൾഡ് ട്രംപിന്റെ നികുതി നയം, യുഎസ് ഫെഡറൽ റിസർവ് പലിശ നിരക്ക് കുറയ്ക്കുമെന്ന സൂചനകൾ തുടങ്ങിയ ഘടകങ്ങളാണ് സ്വർണവില വർധിക്കുന്നതിന് പ്രധാന കാരണം. സുരക്ഷിതമായ നിക്ഷേപം എന്ന നിലയിൽ സ്വർണത്തോടുള്ള ഉപഭോക്താക്കളുടെ താൽപ്പര്യം വർധിച്ചതും വിലവർധനവിന് കാരണമായി.