TRENDING:

Gold Price Today: സ്വർണവിലയിൽ വമ്പൻ കുതിപ്പ്; പവന് ഒറ്റയടിക്ക് കൂടിയത് 2400 രൂപ

Last Updated:

കേരളത്തില്‍ ഇന്ന് 22 കാരറ്റ് സ്വര്‍ണം ഗ്രാമിന് 300 രൂപ വര്‍ധിച്ച് 11795 രൂപയായി. ഒരു പവന് 94,360 രൂപയും. സ്വര്‍ണവില 95,000ത്തിലേക്ക് അടുക്കുകയാണ്. ഇന്ന് ഒരു പവന്‍ ആഭരണം വാങ്ങുന്നവര്‍ക്ക് ഒരു ലക്ഷത്തിന് മുകളില്‍ ചെലവ് വരും

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയില്‍ ഇന്ന് വൻകുതിപ്പ്. ഇന്ന് മാത്രം 2400 രൂപ ഒരു പവന്‍ സ്വര്‍ണത്തിന് വര്‍ധിച്ചു. രാജ്യാന്തര വിപണിയില്‍ സ്വര്‍ണത്തിന് വലിയ തോതില്‍ വില കൂടുന്നുണ്ട്. അമേരിക്കയിലെ സാമ്പത്തിക സാഹചര്യമാണ് വിപണിയുടെ ഗതിനിർണയിക്കുന്നത്. കേരളത്തില്‍ ഇന്ന് 22 കാരറ്റ് സ്വര്‍ണം ഗ്രാമിന് 300 രൂപ വര്‍ധിച്ച് 11795 രൂപയായി. ഒരു പവന് 94,360 രൂപയും. സ്വര്‍ണവില 95000ത്തിലേക്ക് അടുക്കുകയാണ്. ഇന്ന് ഒരു പവന്‍ ആഭരണം വാങ്ങുന്നവര്‍ക്ക് ഒരു ലക്ഷത്തിന് മുകളില്‍ ചെലവ് വരും.
(പ്രതീകാത്മക ചിത്രം - AI Generated)
(പ്രതീകാത്മക ചിത്രം - AI Generated)
advertisement

18 കാരറ്റ് സ്വര്‍ണം ഗ്രാമിന് 250 രൂപ വര്‍ധിച്ച് 9700 രൂപയായി. 14 കാരറ്റ് ഗ്രാമിന് 7500 രൂപയും 9 കാരറ്റ് ഗ്രാമിന് 4865 രൂപയുമാണ് ഇന്ന് നല്‍കേണ്ടത്. സ്വര്‍ണത്തിന് മാത്രമല്ല, കേരളത്തില്‍ വെള്ളിയുടെ വിലയും കൂടുകയാണ്. ഇന്നലെ പത്ത് രൂപ കൂടിയതിന് പിന്നാലെ ഇന്ന് അഞ്ച് രൂപ ഗ്രാമിന് വര്‍ധിച്ചു. 190 രൂപയാണ് ഒരു ഗ്രാം വെള്ളിക്ക് ഇന്നത്തെ വില.

രാജ്യാന്തര വിപണിയില്‍ ഔൺസിന് 100 ഡോളറില്‍ അധികം ഉയര്‍ന്ന് 4163 ഡോളറിലെത്തി. വൈകാതെ 4500 ഡോളറില്‍ എത്തുമെന്നാണ് വിവരം. അങ്ങനെ സംവിച്ചാല്‍ കേരളത്തില്‍ വില ഒരു ലക്ഷം കവിയും. ഈ മാസം ഏറ്റവും കുറഞ്ഞ പവന്‍ വില രേഖപ്പെടുത്തിയത് 86560 രൂപയായിരുന്നു. മൂന്നാം തീയതിയായിരുന്നു ഈ വില. ഈ മാസം ഇതുവരെ 7800 രൂപയാണ് പവന് വർധിച്ചത്.

advertisement

ഒരു പവന്‍ ആഭരണം വാങ്ങുന്ന വ്യക്തിക്ക് പണിക്കൂലി, ജിഎസ്ടി, ഹാള്‍മാര്‍ക്കിങ് ചാര്‍ജ് എന്നിവ എല്ലാം ചേര്‍ത്ത് 1,03,500 രൂപ വരെ ചെലവ് വരുമെന്ന് പ്രതീക്ഷിക്കുന്നു. സ്വർണത്തിന്റെ രാജ്യാന്തര വില, ഡോളർ - രൂപ വിനിമയ നിരക്ക്, ഇറക്കുമതി തീരുവ എന്നിവ അടിസ്ഥാനമാക്കിയാണ് സംസ്ഥാനത്ത് സ്വർണ വിലയില്‍ മാറ്റങ്ങള്‍ സംഭവിക്കുന്നത്.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

Summary: There is a huge surge in gold price in kerala today. The price of one sovereign of gold has increased by ₹2,400 today alone. The price of gold is rising significantly in the international market. In Kerala today, the price of 22-carat gold per gram has increased by ₹300 to ₹11,795. The price per sovereign is ₹94,360. The gold price is approaching the ₹95,000 mark. Anyone buying one sovereign of gold jewelry today will incur an expense of over one lakh rupees (₹1,00,000).

advertisement

മലയാളം വാർത്തകൾ/ വാർത്ത/Money/
Gold Price Today: സ്വർണവിലയിൽ വമ്പൻ കുതിപ്പ്; പവന് ഒറ്റയടിക്ക് കൂടിയത് 2400 രൂപ
Open in App
Home
Video
Impact Shorts
Web Stories