തിങ്കളാഴ്ച ഈ മാസത്തെ ഉയര്‍ന്ന നിലയില്‍ സ്വര്‍ണവിലയെത്തിയിരുന്നു. 73,240 രൂപയായിരുന്നു ഇന്നലത്തെ വില. കഴിഞ്ഞ 4 ദിവസത്തിനിടെ ഗ്രാമിന് 155 രൂപയും പവന് 1,240 രൂപയും കൂടിയശേഷമാണ് ഇന്നത്തെയിറക്കം. സ്വര്‍ണവിലക്കൊപ്പം കുറഞ്ഞത് അഞ്ച് ശതമാനം പണിക്കൂലി, നികുതി, ഹാള്‍മാര്‍ക്കിംഗ് ചാര്‍ജ് എന്നിവ സഹിതം ഇന്ന് 79,000 രൂപയ്ക്കടുത്ത് കൊടുക്കേണ്ടി വരും. ആഭരണങ്ങളുടെ ഡിസൈന്‍ അനുസരിച്ച് പണിക്കൂലിയിലും വിലയിലും മാറ്റമുണ്ടാകും.
രാജ്യാന്തര സ്വർണവില ഇന്നലെ കുറിച്ച 3,370 ഡോളറിൽ നിന്ന് ഇന്നു 3,360 ഡോളർ നിലവാരത്തിലേക്ക് താഴ്ന്നതിന്റെ പ്രതിഫലനമാണ് കേരളത്തിലും സംഭവിച്ചത്. യുഎസിന്റെ പണപ്പെരുപ്പക്കണക്കുകളിലേക്കാണ് എല്ലാവരും ഉറ്റുനോക്കുന്നത്. ഇന്ന് ഇന്ത്യൻ സമയം വൈകിട്ടോടെ കണക്കുകൾ പുറത്തുവരും. കണക്കുകൾ ആശാവഹമെങ്കിൽ പലിശഭാരം കുറയ്ക്കാൻ ഫെഡറൽ റിസർവ് നിർബന്ധിതരാകും.
advertisement
സ്വര്‍ണത്തിന്റെ മൂല്യം വര്‍ധിപ്പിക്കുന്നത് സുരക്ഷിത നിക്ഷേപമെന്ന നിലയില്‍ അതിനുള്ള സ്ഥാനമാണ്. താരിഫ് യുദ്ധത്തിന്റെ അടുത്ത ഘട്ടത്തിലേക്ക് യു എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് നീങ്ങിയതാണ് സ്വര്‍ണവിലയിലും പ്രതിഫലിക്കുന്നത്. നിക്ഷേപമെന്ന നിലയില്‍ ഓഹരി വിപണിയും ട്രഷറിയും ചാഞ്ചാടുമ്പോള്‍ സ്വര്‍ണമാണ് ഏറ്റവും നല്ല മാര്‍ഗമെന്നതാണ് വില ഉയരുന്നതിന് കാരണം. താരിഫ് യുദ്ധം വീണ്ടും മുറുകിയതോടെ വരുംദിവസങ്ങളില്‍ വില കൂടാനുള്ള പ്രവണത തന്നെയാണ് കാണുന്നത്.