TRENDING:

Gold Price Today| റെക്കോഡിന്മേൽ റെക്കോഡിട്ട് സ്വർണവില; പവന് 2,840 രൂപ കൂടി

Last Updated:

രണ്ടാഴ്ചക്കിടെ മാത്രം പവന്റെ വിലയിലുണ്ടായ വര്‍ധന 10,800 രൂപയായി

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
തിരുവനന്തപുരം: സ്വർണവിലയിൽ വീണ്ടും വൻകുതിപ്പ്. സംസ്ഥാനത്ത് സ്വര്‍ണ വില പവന് 2,840 രൂപകൂടി 97,360 രൂപയായി. ഗ്രാമിന്റെ വിലയാകട്ടെ 355 രൂപ വര്‍ധിച്ച് 12,170 രൂപയുമായി. ഇതോടെ രണ്ടാഴ്ചക്കിടെ പവന്റെ വിലയിലുണ്ടായ വര്‍ധന 10,800 രൂപയായി. ആഗോള വിപണിയില്‍ സ്വര്‍ണ വില എക്കാലത്തെയും ഉയരം കുറിച്ച് മുന്നേറുകയാണ്. ട്രോയ് ഔണ്‍സിന് 4,300 ഡോളര്‍ പിന്നിട്ടു. രാജ്യത്തെ കമ്മോഡിറ്റി വിപണിയായ എംസിഎക്‌സില്‍ പത്ത് ഗ്രാം 24 കാരറ്റിന്റെ വില 1,31,920 രൂപയായി.
എ ഐ നിർമിത പ്രതീകാത്മക ചിത്രം
എ ഐ നിർമിത പ്രതീകാത്മക ചിത്രം
advertisement

രാജ്യാന്തര സ്വർണവില ഇന്ന് രാവിലെ വില നിശ്ചയിക്കുമ്പോൾ 4375 ഡോളറും രൂപയുടെ വിനിമയ നിരക്ക് 87.82 ആണ്. 18 കാരറ്റ് സ്വർണത്തിനും ചരിത്രത്തിൽ ആദ്യമായി 10000 രൂപ കടന്നു. ഗ്രാമിന് 10005 രൂപയും പവന് 80,040 രൂപയുമായി. ഇന്ന് ഒരു പവൻ സ്വർണം ഏറ്റവും കുറഞ്ഞ പണിക്കൂലിയിൽ വാങ്ങണമെങ്കിൽ 105000 രൂപയ്ക്ക് മുകളിൽ നൽകണം.

‌ഒരുലക്ഷം രൂപയെന്ന നിർണായക നാഴികക്കല്ലിലേക്ക് വെറും 2,640 രൂപ അകലെയാണ് പവൻ. ഇന്നത്തെയും കഴിഞ്ഞ നാളുകളിലെയും വിലക്കുതിപ്പ് കണക്കിലെടുത്താൽ ഈ നാഴികക്കല്ലും സ്വർണവില ഏറെ വൈകാതെ മറികടക്കുമെന്ന് ഉറപ്പായി.

advertisement

യുഎസ് ചൈന വ്യാപാര സംഘര്‍ഷം രൂക്ഷമായതും ഫെഡ് റിസര്‍വ് നിരക്ക് കുറച്ചേക്കുമെന്ന സൂചനയുമാണ് നിലവിലെ കുതിപ്പിന് പിന്നില്‍. ഭൗമരാഷ്ട്രീയ സംഘര്‍ഷങ്ങളും ആഗോള അനിശ്ചിതത്വങ്ങളുമൊക്കെ സ്വര്‍ണത്തിന്റെ നേട്ടത്തിന് പിന്നിലുണ്ട്. വന്‍കിട നിക്ഷേപകര്‍ വന്‍തോതില്‍ സ്വര്‍ണത്തിലേയ്ക്ക് തിരിയുന്ന സാഹചര്യമാണ് ആഗോളതലത്തിലുള്ളത്. ഓഹരി, കടപ്പത്ര വിപണികളും തളർച്ചയുടെ പാതയിലായതോടെ ഗോൾഡ് ഇടിഎഫ് പോലുള്ള സ്വർണനിക്ഷേപ പദ്ധതികളിലേക്ക് നിക്ഷേപം കൂട്ടത്തോടെ മാറ്റുകയാണ് നിക്ഷേപകർ. ഇന്ത്യയുടെ റിസർവ് ബാങ്ക് ഉൾപ്പെടെ ലോകത്തെ പ്രധാന കേന്ദ്ര ബാങ്കുകൾ കരുതൽ ശേഖരത്തിലേക്ക് വൻതോതിൽ കറൻസികൾക്ക് പകരം സ്വർണം വാങ്ങിക്കൂട്ടുന്നതും വിലക്കുതിപ്പിന് ആക്കം കൂട്ടുന്നു.

advertisement

രാജ്യാന്തര വെള്ളിവില ഔൺസിന് 3.4 ശതമാനം ഉയർന്ന് 1980ന് ശേഷമുള്ള ഏറ്റവും ഉയരമായ 54.16 ഡോളറിൽ എത്തി. എന്നാൽ‌, കേരളത്തിൽ ഇന്ന് വെള്ളിവില മാറിയിട്ടില്ല. ചില ജുവലറികളിൽ ഗ്രാമിന് 196 രൂപ. മറ്റു ജുവലറികളിൽ 200 രൂപ.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

Summary: There is another huge jump in the price of gold. In the state, the price of gold has increased by ₹2,840 per sovereign to reach ₹97,360. The price per gram has increased by ₹355 to reach ₹12,170. This increase brings the total price rise over the last two weeks to ₹10,800 per sovereign. In the global market, the price of gold continues to break records, crossing $4,300 per troy ounce. On MCX, the country's commodity exchange, the price of 10 grams of 24-carat gold has reached ₹1,31,920.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Money/
Gold Price Today| റെക്കോഡിന്മേൽ റെക്കോഡിട്ട് സ്വർണവില; പവന് 2,840 രൂപ കൂടി
Open in App
Home
Video
Impact Shorts
Web Stories