രാജ്യത്ത് സ്വർണ്ണവിലയിൽ വർധനവ് രേഖപ്പെടുത്തിയിട്ടുണ്ട്. 22 കാരറ്റ് സ്വർണ്ണം ഗ്രാമിന് പവന് ഒരു രൂപ കൂടി 35,128 രൂപയാണ് ഇന്നത്തെ വില. ഒരു ഗ്രാം സ്വർണ്ണത്തിന് 4,391 രൂപയും. 24 കാരറ്റ് സ്വർണ്ണത്തിനും ഇതേ വില വർധനവ് തന്നെയാണുണ്ടായിരിക്കുന്നത്. പവന് ഒരു രൂപ ഉയർന്നതോടെ 35,928 രൂപയാണ് ഒരു പവന് നൽകേണ്ട വില. ഗ്രാമിന് 4,491 രൂപയും. ആഗോള വിപണിയിലെ ചാഞ്ചാട്ടങ്ങളാണ് ആഭ്യന്തര സ്വർണ്ണ വിലയിലും പ്രതിഫലിക്കുന്നത്.
advertisement
സ്വർണത്തിന്റെ രാജ്യാന്തര വില, ഡോളർ - രൂപ വിനിമയ നിരക്ക്, ഇറക്കുമതി തീരുവ എന്നിവ അടിസ്ഥാനമാക്കിയാണ് സാധാരണയായി വില നിർണയിക്കപ്പെടുന്നത്.വില കൂടിയാലും കുറഞ്ഞാലും സ്വർണത്തെ സുരക്ഷിത നിക്ഷേപമായാണ് ജനങ്ങൾ എന്നും കാണുന്നത്. സ്വര്‍ണ്ണ നിക്ഷേപത്തിൽ ആളുകൾക്ക് താത്പ്പര്യം വർധിച്ചതോടെ കഴിഞ്ഞ കുറെ വർഷങ്ങൾക്കിടെ സ്വർണ്ണം 15% വളർച്ചയാണ് രേഖപ്പെടുത്തിയത്.
ഇന്ത്യയിലെ സ്വർണ്ണവിലയെ സ്വാധീനിക്കുന്ന ഒരു പ്രധാനഘടകം പണപ്പെരുപ്പം ആണെന്നാണ് പറയപ്പെടുന്നത്. അതുപോലെ തന്നെ സ്ഥിരനിക്ഷേപമായി കണ്ട് സ്വർണ്ണം വാങ്ങിക്കൂട്ടാൻ ആവശ്യക്കാർ ഏറിയതും വിലയെ കാര്യമായി തന്നെ സ്വാധീനിക്കുന്നുണ്ട്. സുരക്ഷിത നിക്ഷേപം എന്ന നിലയ്ക്ക് സ്വർണ്ണത്തിന്‍റെ ആവശ്യം ഉയർന്നിട്ടുണ്ടെങ്കിലും നിക്ഷേപ കാര്യങ്ങളിൽ പ്രത്യേക കരുതൽ വേണമെന്ന് ഈ രംഗത്തെ വിദഗ്ധർ പറയുന്നു. വലിയ തോതിൽ സ്വർണ്ണ നിക്ഷേപത്തിന് ഒരുങ്ങുന്നവർ ഈ രംഗത്തെ വിദഗ്ധരുമായി കൂടിയാലോചിച്ച് വേണം തീരുമാനത്തിലെത്തേണ്ടത് എന്നാണ് നിർദേശം. മറ്റേത് മേഖലകളിലെയും പോലെ തന്നെ വെല്ലുവിളികൾ സ്വർണ്ണ നിക്ഷേപത്തിലുമുണ്ട്. അതുകൊണ്ട് തന്നെ നിക്ഷേപ ചുവടുകൾ കരുതലോടെ വയ്ക്കണമെന്നാണ് ഇവർ പറയുന്നത്.
ആഗോള സാമ്പത്തിക പ്രതിസന്ധിക്ക് ശേഷമാണ് സ്വർണ്ണം ഒരു സുരക്ഷിത നിക്ഷേപമായി ആളുകൾ കണ്ടു തുടങ്ങിയത്. ആഭരണങ്ങളായി ഉപയോഗിച്ചിരുന്ന ഈ മഞ്ഞലോഹം ക്രമേണ, പ്രതിസന്ധിഘട്ടങ്ങളിൽ തുണയാകുന്ന നിക്ഷേപമായി മാറി. ആവശ്യം ഏറിയതോടെ വിലയും അതനുസരിച്ച് ഉയരാൻ തുടങ്ങി. നിക്ഷേപം എന്ന നിലയിൽ സ്വർണ്ണം വളർന്നതോടെ കൂടുതൽ ഇറക്കുമതി ചെയ്യാനും തുടങ്ങി. ലോകത്തിലെ തന്നെ ഏറ്റവും വലിയ സ്വർണ്ണ ഉപഭോക്താക്കളായ ഇന്ത്യയിൽ ടൺ കണക്കിന് സ്വർണ്ണം ഓരോ വർഷവും ഇറക്കുമതി ചെയ്യപ്പെടുന്നുണ്ട്.
വിവാഹ സീസണും മറ്റുമായി ആവശ്യം വർധിച്ചതാണ് സംസ്ഥാനത്ത് സ്വര്‍ണ്ണവില ഉയർന്ന് നിൽക്കാൻ കാരണമായി വിലയിരുത്തപ്പെടുന്നത്.
