Also Read- വമ്പൻ തിരിച്ചുവരവ് നടത്തി യുഎസ് ഓഹരി വിപണി; ഇന്ത്യൻ വിപണികളിൽ പ്രതിഫലിക്കുമോ?
രാജ്യാന്തരതലത്തിൽ റെക്കോഡ് കുതിപ്പ്
അന്താരാഷ്ട്ര സ്വർണവില 100 ഡോളറിന് മുകളിൽ കയറുന്നത് ചരിത്രത്തിൽ ആദ്യം. യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ തീരുവ യുദ്ധം സ്വർണവില കുതിപ്പിന് കളമൊരുക്കി. അന്താരാഷ്ട്ര സ്വർണവില ഒറ്റ ദിവസം ചരിത്രത്തിലാദ്യമായി 100 ഡോളറിൽ അധികമാണ് വർധിച്ചത്. അന്താരാഷ്ട്ര സ്വർണവില 3126 ഡോളറും രൂപയുടെ വിനിമയ നിരക്ക് 86.23 ലുമാണ്.
advertisement
Also Read- ചൈനയ്ക്ക് കടുത്ത പ്രഹരം; യുഎസ് ഓഹരി വിപണിയില്‍ കുതിപ്പ്; ഏഷ്യന്‍ വിപണിയിലും നേട്ടം
യുഎസ് പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപിന്‍റെ നികുതി പ്രഖ്യാപനങ്ങള്‍ക്ക് ശേഷം സ്വർണവില താഴേക്ക് വീണിരുന്നു. കഴിഞ്ഞ അഞ്ച് ദിവസത്തിനിടെ 2,680 രൂപയുടെ കുറവ് രേഖപ്പെടുത്തിയശേഷമാണ് ഒറ്റദിവസം കൊണ്ട് വമ്പൻ കുതിപ്പ് സംഭവിച്ചത്. വില കുറഞ്ഞതോടെ സ്വര്‍ണ വില്‍പന കഴിഞ്ഞാഴ്ചയെ അപേക്ഷിച്ച് 10 ശതമാനം വര്‍ധിച്ചിരുന്നു.