ഈ മാസത്തിന്റെ തുടക്കത്തില്‍ 57,200 രൂപയായിരുന്നു ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. രണ്ടാം തീയതി 56,720 രൂപയായി താഴ്ന്ന് ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലവാരത്തിലേക്കും സ്വര്‍ണവില എത്തി.
Also Read: Kerala Gold Rate: മാറ്റമില്ലാതെ തുടർന്ന് സ്വർണവില; പുതിയ നിരക്കുകൾ അറിയാം
പിന്നീട് ഉയര്‍ന്ന വിലയില്‍ തുടര്‍ന്നുള്ള ദിവസങ്ങളില്‍ ചാഞ്ചാട്ടമാണ് ദൃശ്യമായത്. എന്നാല്‍ കഴിഞ്ഞ ദിവസം മുതല്‍ വീണ്ടും വില ഉയരുകയായിരുന്നു. സംസ്ഥാനത്തെ വെള്ളി വില ഗ്രാമിന് 99.90 രൂപയും കിലോഗ്രാമിന് 99,900 രൂപയുമാണ്.
advertisement
ഒക്ടോബറിൽ ആഭരണം വാങ്ങാൻ കാത്തിരിക്കുന്നവരെ മുൾമുനയിൽ നിർത്തിയിരുന്നു സ്വർണ വിപണി. 58,000 വും 59000 വും കടന്ന് 60000ത്തിന് തൊട്ടരികിലെത്തിയിരുന്നു. പിന്നീട് താഴേക്ക് ഇറങ്ങി. നവംബറിലും വിലയില്‍ കുറവു രേഖപ്പെടുത്തി.
ഡിസംബറിലെ സ്വർണവില (പവനിൽ)
ഡിസംബർ 1- 57,200
ഡിസംബർ 2- 56,720
ഡിസംബർ 3- 57,040
ഡിസംബർ 4- 57,040
ഡിസംബർ 5- 57,120
ഡിസംബർ 6- 56,920
ഡിസംബർ 7- 56,920
ഡിസംബർ 8- 56,920
ഡിസംബർ 9- 57,040
ഡിസംബർ 10 - 57,640
നേരത്തെ സ്വർണം, വെള്ളി, പ്ലാറ്റിനം എന്നിവയുടെ ഇറക്കുമതി തീരുവ കേന്ദ്ര സർക്കാർ കുറച്ചിരുന്നു. സ്വർണത്തിന്‍റെയും വെള്ളിയുടെയും ഇറക്കുമതി തീരുവ ആറ് ശതമാനവും പ്ലാറ്റിനത്തിന്റേത് 6.4 ശതമാനവുമാണ് കുറച്ചത്.
Also Read: Gold Price Today: ചാഞ്ചാട്ടം തുടർന്ന് സ്വർണവിപണി; ഇന്ന് വില കുറഞ്ഞു; പുതിയ നിരക്കുകൾ അറിയാം
രാജ്യാന്തര വിപണിയിലെ ചലനങ്ങൾക്ക് അനുസരിച്ചാണ് രാജ്യത്ത് സ്വർണവില നിശ്ചയിക്കപ്പെടുന്നത്. ഡോളർ - രൂപ വിനിമയ നിരക്ക്, ഇറക്കുമതി തീരുവ എന്നിവയും സ്വർണവിലയെ സ്വാധീനിക്കുന്ന ഘടകങ്ങളാണ്.