വെള്ളിയാഴ്ച അന്താരാഷ്ട്ര സ്വർണവില 55 ഡോളറാണ് ഔൺസിന് വർധിച്ചത്. യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ തീരുവ യുദ്ധമാണ് സ്വർണവില കുതിപ്പിന് കളമൊരുക്കിയത്. വ്യാഴാഴ്ച അന്താരാഷ്ട്ര സ്വർണവില ഒറ്റ ദിവസം ചരിത്രത്തിലാദ്യമായി 100 ഡോളറിൽ അധികം വർധിച്ചിരുന്നു. ഇന്ന് അന്താരാഷ്ട്ര സ്വർണവില ഔൺസിന് 3216 ഡോളറാണ്.
യുഎസ് പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപിന്‍റെ നികുതി പ്രഖ്യാപനങ്ങള്‍ക്ക് ശേഷം സ്വർണവില താഴേക്ക് വീണിരുന്നു. കഴിഞ്ഞ അഞ്ച് ദിവസത്തിനിടെ 2,680 രൂപയുടെ കുറവ് രേഖപ്പെടുത്തിയശേഷമാണ് മൂന്നുദിവസം കൊണ്ട് 4160 രൂപ വർധിച്ചത്. ഇക്കണക്കിന് പോയാൽ ഈ വർഷം തീരുംമുൻപേ പവന് ഒരു ലക്ഷം രൂപ വില കടന്നേക്കുമെന്ന ആശങ്ക ഉയർന്നിട്ടുണ്ട്.
advertisement
വിഷു, വിവാഹ സീസൺ എന്നിവ വരാനിരിക്കെ സ്വർണവില വരും നാളുകളിലും കുതിക്കുമെന്നുറപ്പാണ്. രാജ്യങ്ങള്‍ തമ്മിലുള്ള താരിഫ് യുദ്ധം, ഡോളറിന്റെ മൂല്യത്തിലുണ്ടാകുന്ന മാറ്റം എന്നിവ പ്രധാനമായും ആഭ്യന്തര വിപണികളിലെ സ്വര്‍ണ വിലയെ കാര്യമായി സ്വാധീനിക്കുന്നുണ്ട്.