18 കാരറ്റ് സ്വര്‍ണം ഗ്രാമിന് 7615 രൂപയാണ് ഇന്നത്തെ വില. 14 കാരറ്റിന് 5935 രൂപയും ഒമ്പത് കാരറ്റിന് 3825 രൂപയുമാണ് വില. കേരളത്തില്‍ വെള്ളിയുടെ വിലയില്‍ ഇന്ന് മാറ്റമില്ല. വെള്ളിയുടെ ഗ്രാം വില 123 രൂപയില്‍ നില്‍ക്കുകയാണ്. അതേസമയം, രാജ്യാന്തര വിപണിയില്‍ വെള്ളി വില ഔണ്‍സിന് 39 ഡോളറിലേക്ക് അടുത്തു.
ഇന്നലെ ഔൺസിന് 3,350 ഡോളർ നിലവാരത്തിലായിരുന്ന രാജ്യാന്തര സ്വർണവില ഇന്ന് 3,401 ഡോളർ വരെ മുന്നേറി. എങ്കിലും, ഇപ്പോൾ വ്യാപാരം നടക്കുന്നത് 3,389 ഡോളറിലാണ്. കേരളത്തിൽ വൈകാതെ സ്വർണവില പുത്തൻ ഉയരം തൊടുമെന്നാണ് വിലയിരുത്തൽ. ജൂൺ 14നു രേഖപ്പെടുത്തിയ ഗ്രാമിന് 9,320 രൂപയും പവന് 74,560 രൂപയുമാണ് റെക്കോർഡ്. ഇതു മറികടക്കാൻ ഗ്രാമിന് 35 രൂപയുടെ വർധനമാത്രം മതി. പവന് 280 രൂപയും. കഴിഞ്ഞ 5 പ്രവൃത്തിദിനങ്ങൾക്കിടെ പവൻവില 1,480 രൂപയും ഗ്രാം വില 185 രൂപയുമാണ് വർധിച്ചത്. ഈ ട്രെൻഡ് തുടർന്നാൽ വരുംദിവസങ്ങളില്‍ വില പുതിയ ഉയരങ്ങളിലെത്തും.
advertisement
74,280 രൂപയാണ് ഇന്നു ഒരു പവന്റെ വിലയെങ്കിലും ആ വിലയ്ക്ക് ഒരു പവൻ ആഭരണം വാങ്ങാനാകില്ല. പവൻ വിലയ്ക്കൊപ്പം 3 ശതമാന ജിഎസ്ടി, 53.10 രൂപ ഹോൾമാർക്ക് ഫീസ്, പണിക്കൂലി എന്നിവയും കൂടി നൽകേണ്ടിവരും. പണിക്കൂലി 3 ശതമാനം മുതൽ 35 ശതമാനം വരെയൊക്കെയാകാം. ആഭരണത്തിന്റെ ഡിസൈൻ അനുസരിച്ച് പണിക്കൂലി ഓരോ ജ്വല്ലറിയിലും വ്യത്യാസപ്പെട്ടിരിക്കും. മിനിമം 5 ശതമാനം പണിക്കൂലി കണക്കാക്കിയാൽ പോലും ഒരു പവൻ ആഭരണത്തിന് 80,000 രൂപയ്ക്ക് മുകളിൽ നല്‍കേണ്ടിവരും.