ശനിയാഴ്ച ഒരു പവന്‍ സ്വര്‍ണം വാങ്ങാന്‍ 60,440 രൂപയാണ് നൽകേണ്ടത്. ഒരു ഗ്രാമിന്റെ വില 7555 രൂപയാണ്. ഇത് ചരിത്രത്തിലെ തന്നെ ഏറ്റവും ഉയര്‍ന്ന നിരക്കാണ്. ജനുവരി 22 നാണ് സ്വര്‍ണവില ആദ്യമായി 60,000 എന്ന മാന്ത്രിക സംഖ്യ പിന്നിട്ടത്. ഈ വര്‍ഷത്തിലെ ആദ്യ ദിനം ഒരു പവന്‍ സ്വര്‍ണത്തിന് 57200 രൂപയായിരുന്നു വില. ഇതുവരെ 3200 രൂപയാണ് പവന് വർധിച്ചത്.
വിവാഹ പാര്‍ട്ടിക്കാരെ സംബന്ധിച്ചിടത്തോളം സ്വര്‍ണത്തിന്റെ വില വര്‍ധനവ് വലിയ തിരിച്ചടിയാണ്. ജനുവരി മുതല്‍ മേയ് അവസാനം വരെ കേരളത്തില്‍ വിവാഹ സീസണ്‍ ആണ്. സ്വര്‍ണം വാങ്ങുമ്പോള്‍ ജിഎസ്ടി, ഹാള്‍മാര്‍ക്കിംഗ് നിരക്കുകള്‍ എന്നിവ കൂടി പവന്‍വിലയ്ക്ക് പുറമെ കൊടുക്കേണ്ടി വരും.പുറമെ പണിക്കൂലിയും നൽകണം. പല ജുവലറികളും വ്യത്യസ്ത നിരക്കിലാണ് പണിക്കൂലി ഈടാക്കുന്നത്. ഇന്നത്തെ വില അനുസരിച്ച് ഏറ്റവും കുറഞ്ഞത് 65,000 രൂപയെങ്കിലും ഒരു പവന്റെ സ്വര്‍ണാഭരണത്തിന് വേണ്ടി വരും.
advertisement
Also Read: Kerala Gold Rate 28 Jan | ആഭരണ പ്രേമികൾക്ക് നേരിയ ആശ്വാസം; ഇന്നത്തെ സ്വർണവില അറിയാം