രാജ്യാന്തര വിലയിലെ ഇടിവാണ് ഇന്നത്തെ വിലക്കുറവിന് കാരണം. ഇന്നലെ വ്യാപാരം പുരോഗമിക്കാറായപ്പോൾ രാജ്യാന്തര വില 3,050 ഡോളറിലേക്ക് വീണിരുന്നു. ഇന്ന് സ്പോട്ട് സ്വർണ വില ഔൺസിന് ഇന്ന് 3,099.72 ഡോളറിലാണ് വ്യാപാരം നടക്കുന്നത്. 3,100 ഡോളറിനു മുകളിലായിരുന്ന വിലയിലാണ് താഴേക്ക് പതിച്ചത്. ഇന്ന് രാജ്യാന്തര വില ഉയർന്നില്ലെങ്കിൽ നാളെയും ഇന്ത്യയിൽ സ്വർണ വില കുറഞ്ഞേക്കാം.
ഡൊണാൾഡ് ട്രംപും ഇറക്കുമതി താരിഫ് നയങ്ങളുമാണ് ഇതുവരെ സ്വർണത്തിന് അനുകൂലമായതെങ്കിൽ സ്വർണ നിക്ഷേപങ്ങളിൽ നിന്നും അമിതമായി ലാഭമെടുപ്പ് നടന്നതാണ് ഇന്ന് രാജ്യാന്തര വിലയിൽ അൽപം ക്ഷീണം വരാൻ ഇടയായത്. എന്നാൽ ട്രംപിൻ്റെ താരിഫ് പ്രതിസന്ധികൾ നിലനിൽക്കുന്നതിനാൽ വില ഇനിയും ഉയരാനുള്ള സാധ്യത കൂടുതലാണ്.
advertisement
ഇന്നത്തെ വിലയുടെ കൂടെ പണിക്കൂലി, 3% ജിഎസ്ടി, ഹോൾമാർക്ക് ചാർജ് (53.10 രൂപ) എന്നിവ ചേരുമ്പോൾ ഒരു പവൻ സ്വർണാഭരണം വാങ്ങാൻ ഏകദേശം 73,685 രൂപ വേണം. ഒരു ഗ്രാം ആഭരണത്തിന് ഏകദേശം 9,210 രൂപ കൊടുക്കേണ്ടി വരും. എന്നാൽ ചില ഉയർന്ന പണിക്കൂലിയുള്ള ആഭരണങ്ങൾക്ക് ഇതിലും ഉയർന്ന വില ഈടാക്കാനും സാധ്യതയുണ്ട്.