ഒരു ഗ്രാമിന് 55 രൂപ കുറഞ്ഞ് 9210 രൂപയായി. ഇന്നലെ ഒരു പവൻ സ്വർണത്തിന് 74,560 രൂപയും ഗ്രാമിന് 9265 രൂപയുമായിരുന്നു വിപണി നിരക്ക്.
കനം കുറഞ്ഞ ആഭരണങ്ങള്‍ നിര്‍മിക്കുന്ന 18 കാരറ്റ് സ്വര്‍ണത്തിന് 45 രൂപ കുറഞ്ഞ് 7,555 രൂപയായി. വെള്ളി വിലയില്‍ മാറ്റമില്ല. ഗ്രാമിന് 118 രൂപയിലാണ് ഇന്ന് നടക്കുന്ന വ്യാപാരം.
ഇന്ന് ഒരു പവൻ സ്വർണം വാങ്ങുന്നതിന് 79,738 രൂപയെങ്കിലും വേണ്ടി വരും. ഒരു പവൻ സ്വർണത്തിന്റെ വില 73,680 രൂപയാണെങ്കിലും കുറഞ്ഞത് അഞ്ച് ശതമാനം പണിക്കൂലിയും നികുതിയും ഹാള്‍മാര്‍ക്കിംഗ് ചാര്‍ജും ചേര്‍ക്കുമ്പോള്‍ ഇത്രയും ആകാനാണ് സാധ്യത. ആഭരണങ്ങളുടെ ഡിസൈൻ അനുസരിച്ച് സ്വർണവിലയിലും മാറ്റമുണ്ടാകും.
advertisement
ജൂൺ 14 നു രേഖപ്പെടുത്തിയ 74,560 രൂപയാണ് ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്ക്. മെയ് 15 ലെ 68,880 രൂപയാണ് സമീപകാലത്തെ ഏറ്റവും കുറഞ്ഞ നിരക്ക്.രാജ്യാന്തര തലത്തില്‍ സാമ്പത്തിക രംഗത്ത് നിലനില്‍ക്കുന്ന അനിശ്ചിതത്വമാണ് സ്വര്‍ണ വിലയെ സ്വാധീനിക്കുന്നത്. സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ കൂടുതല്‍ പേര്‍ സ്വര്‍ണത്തിലേക്കു തിരിഞ്ഞതാണ് ഉയര്‍ന്ന നിലവാരത്തില്‍ നില്‍ക്കാന്‍ കാരണമെന്ന് വിപണി വിദഗ്ധര്‍ വിലയിരുത്തുന്നു.