TRENDING:

ആദായ നികുതി റീഫണ്ട് തട്ടിപ്പ്; നികുതിദായകര്‍ക്ക് മുന്നറിയിപ്പുമായി PIB

Last Updated:

പുതിയ തട്ടിപ്പിനെക്കുറിച്ച് പൊതുജനങ്ങള്‍ക്ക് മുന്നറിയിപ്പുമായി പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോയും രംഗത്തെത്തി

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
സാങ്കേതികവിദ്യ പുരോഗമിക്കുന്നതിന് അനുസരിച്ച് ആളുകളെ കബളപ്പിച്ച് തട്ടിപ്പ് നടത്തുന്നതും വര്‍ധിക്കുകയാണ്. നിയമാനുസൃത സ്ഥാപനങ്ങളില്‍ നിന്നാണെന്ന് പറഞ്ഞ് നികുതിദായകരെ ലക്ഷ്യമിട്ടുള്ളതാണ് പുതിയ തട്ടിപ്പ്. പുതിയ തട്ടിപ്പിനെക്കുറിച്ച് പൊതുജനങ്ങള്‍ക്ക് മുന്നറിയിപ്പുമായി പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോയും (പിഐബി) രംഗത്തെത്തി.
advertisement

15490 രൂപയുടെ ആദായനികുതി റീഫണ്ടിന് അര്‍ഹരാണെന്ന് വ്യക്തമാക്കുന്ന സന്ദേശങ്ങളാണ് തട്ടിപ്പുകാര്‍ നികുതിദായകര്‍ക്ക് അയക്കുന്നത്. ഇങ്ങനെ അയക്കുന്ന സന്ദേശത്തില്‍ നല്‍കിയിരിക്കുന്ന ലിങ്കില്‍ ക്ലിക്കുചെയ്ത് അവരുടെ അക്കൗണ്ട് വിശദാംശങ്ങള്‍ പരിശോധിക്കാന്‍ സന്ദേശത്തില്‍ പറയുന്നു.

Also read-സോണാറ്റ സോഫ്റ്റ്‌വെയർ ഓഹരികൾക്ക് വന്‍ കുതിച്ചുചാട്ടം; പത്ത് വര്‍ഷത്തിനിടെ ഓഹരി വിലയിൽ 5000% വർധനവ്

എന്നാല്‍, ഇത്തരം സന്ദേശങ്ങള്‍ വ്യാജമാണെന്നും ആദായനികുതി വകുപ്പ് ഇത്തരം സന്ദേശങ്ങളൊന്നും അയക്കുന്നില്ലെന്നും പിഐബി വ്യക്തമാക്കി. ഇത്തരം തട്ടിപ്പിനെതിരെ ആളുകൾ ജാഗ്രത പുലർത്തണമെന്നും. സന്ദേശങ്ങള്‍ ലഭിക്കുമ്പോള്‍ വ്യക്തിഗത വിവരങ്ങള്‍ പങ്കിടരുതെന്നും പിഐബി അറിയിച്ചു.

advertisement

പിഐബി ഫാക്റ്റ് ചെക്ക് അക്കൗണ്ട്, അതിന്റെ ഔദ്യോഗിക പ്രസ്താവനയില്‍, ഇത്തരം സന്ദേശങ്ങളുടെ സ്‌ക്രീന്‍ ഷോട്ടുകള്‍ പങ്കു വെക്കുകയും പൊതുജനങ്ങള്‍ക്ക് നിലവിലുള്ള തട്ടിപ്പിനെക്കുറിച്ച് മുന്നറിയിപ്പ് നല്‍കുകയും ചെയ്തു. ആദായനികുതി വകുപ്പ് ഇമെയില്‍ വഴി വ്യക്തികളുടെ സുപ്രധാന വിവരങ്ങള്‍ ആവശ്യപ്പെടുന്നില്ലെന്നും പിഐബി വ്യക്തമാക്കി. കൂടാതെ, ആദായ നികുതി വകുപ്പ് പിന്‍ നമ്പറുകളോ, പാസ്വേഡുകളോ ഇമെയില്‍ വഴി ആവശ്യപ്പെടുന്നില്ല.

പിഐബിയുടെ മറ്റ്നിര്‍ദേശങ്ങള്‍:

ഇത്തര സന്ദേശങ്ങള്‍ക്ക് മറുപടി നല്‍കരുത്. ലിങ്കുകളില്‍ ക്ലിക്ക് ചെയ്യരുത്. അജ്ഞാത ഉറവിടങ്ങളില്‍ നിന്നുള്ള അറ്റാച്ച്മെന്റുകള്‍ തുറക്കരുത്. ഇവയില്‍ നിങ്ങളുടെ ഡാറ്റയുടെ സുരക്ഷയെ ബാധിക്കുന്ന കോഡ് ഉണ്ടായിരിക്കാം.

advertisement

സംശയാസ്പദമായ കാര്യങ്ങൾ റിപ്പോര്‍ട്ട് ചെയ്യുക: ആദായനികുതി വകുപ്പില്‍ നിന്നാണെന്ന് അവകാശപ്പെടുന്നതോ അല്ലെങ്കില്‍ ഡിപ്പാര്‍ട്ട്മെന്റ് വെബ്സൈറ്റിലേക്ക് നിങ്ങളെ ലീഡ് ചെയ്യുന്നതോ ആയ ഒരു ഇമെയില്‍ നിങ്ങള്‍ക്ക് ലഭിക്കുന്നുണ്ടെങ്കില്‍, അത് ഓപ്പണ്‍ ചെയ്യാന്‍ ശ്രമിക്കരുത്. പകരം, webmanager@incometax.gov.in ലേക്ക് മെയില്‍ചെയ്ത് വെബ്‌സൈറ്റ് യുആര്‍എല്‍ കൈമാറുക. കൂടുതല്‍ സുരക്ഷയ്ക്കായി മെയിൽ incident@cert-in.org.in എന്നതിലേക്കും അയയ്ക്കുക. ഇത് അധികൃതര്‍ക്ക് കുറ്റവാളികളെ കണ്ടെത്തുന്നതിന് സഹായിക്കും.

Also read-5G സ്മാര്‍ട്ട് ഫോൺ 11000 രൂപയ്ക്ക് Poco; കുറഞ്ഞ വിലയ്ക്ക് ലഭിക്കുന്ന മറ്റ് 5G സ്മാര്‍ട്ട് ഫോണുകള്‍

advertisement

മെസേജ് ഡിലീറ്റ് ചെയ്യുക: സംശയാസ്പദമായ ലിങ്കോ ഇമെയിലോ അധികൃതര്‍ക്ക് ഫോര്‍വേഡ് ചെയ്ത ശേഷം, നിങ്ങളുടെ ഇന്‍ബോക്‌സില്‍ നിന്ന് മെസേജ് ഡിലീറ്റ് ചെയ്യുക.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

വ്യക്തികളും ബിസിനസുകളും നിര്‍ബന്ധമായും പാലിക്കേണ്ട ഒരു പ്രധാന കാര്യമാണ് ആദായ നികുതി റിട്ടേണ്‍ ഫയല്‍ ചെയ്യുക എന്നത്. ഇത് നിയമപരമായ ആവശ്യകത മാത്രമല്ല, ഇതിന് നിരവധി നേട്ടങ്ങളും ഉണ്ട്. ഒന്നാമതായി, ഇത് പാലിക്കുന്നതിലൂടെ നിയമം പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനും അനുസരിക്കാത്തതിന് ലഭിക്കുന്ന പിഴകളോ നിയമ നടപടികളോ ഒഴിവാക്കാനും സാധിക്കും. കൂടാതെ, വ്യക്തികള്‍ക്ക് അവര്‍ നികുതി കൂടുതലായി അടച്ചിട്ടുണ്ടെങ്കില്‍ അല്ലെങ്കില്‍ ടാക്സ് ക്രെഡിറ്റുകള്‍ക്കോ കിഴിവുകള്‍ക്കോ യോഗ്യതയുള്ളവരാണെങ്കില്‍ റീഫണ്ടുകള്‍ ക്ലെയിം ചെയ്യേണ്ടത് ആവശ്യമാണ്. നികുതി റിട്ടേണ്‍ ഫയല്‍ ചെയ്യുന്നതിലൂടെ ഇത് സാധിക്കും. ആദായനികുതി റിട്ടേണ്‍ ഫയല്‍ ചെയ്യുന്നത് ഉത്തരവാദിത്തമുള്ള ഒരു പൗരനെന്ന നിലയില്‍ വളരെ പ്രധാന കാര്യമാണ്.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Money/
ആദായ നികുതി റീഫണ്ട് തട്ടിപ്പ്; നികുതിദായകര്‍ക്ക് മുന്നറിയിപ്പുമായി PIB
Open in App
Home
Video
Impact Shorts
Web Stories