TRENDING:

ജിഎസ്ടിയിൽ ഇനി 2 സ്ലാബുകൾ മാത്രം; 175 ഉത്‌പന്നങ്ങൾക്ക്‌ വിലകുറയും; 22 മുതൽ നിലവിൽവരും

Last Updated:

ചെറുകാറുകൾക്കും 350 സിസി വരെയുള്ള ഇരുചക്രവാഹനങ്ങൾക്കും വില കുറയും. നികുതി 28 ശതമാനമായിരുന്നത് 18 ശതമാനമായി കുറഞ്ഞു. എസി, ടെലിവിഷൻ (32 ഇഞ്ചിനു മുകളിൽ) എന്നിവയുടെ വില കുറയും.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ന്യൂഡൽഹി: നാല് ജിഎസ്‌ടി നികുതി സ്ലാബുകൾ 5%, 18% എന്നിങ്ങനെ രണ്ടായി കുറയ്ക്കാനുള്ള നിർണായക കേന്ദ്രശുപാർശ ജിഎസ്ടി കൗൺസിൽ യോഗം അംഗീകരിച്ചു. നിലവിൽ 12%, 28% എന്നീ നിരക്കുകൾ ബാധകമായിരുന്ന ഒട്ടേറെ ഉൽപന്നങ്ങളുടെയും സേവനങ്ങളുടെയും നികുതി യഥാക്രമം 5%, 18% എന്നീ സ്ലാബുകളിലേക്ക് കുറയ്ക്കുകയോ പൂർണമായി ഒഴിവാക്കുകയോ ചെയ്തു. ഇതോടെ 175 ഉത്‌പന്നങ്ങളുടെ വിലകുറയും.
നിർമലാ സീതാരാമൻ
നിർമലാ സീതാരാമൻ
advertisement

വ്യക്തിഗത ആരോഗ്യ, ലൈഫ് ഇൻഷുറൻസ് പ്രീമിയത്തിനു ബാധകമായ 18% നികുതി ഒഴിവാക്കണമെന്ന ദീർഘകാല ആവശ്യവും യോഗം അംഗീകരിച്ചു. സെപ്റ്റംബർ 22ന് മാറ്റങ്ങൾ പ്രാബല്യത്തില്‍ വരും.

യുഎസിന്റെ 50% പകരം തീരുവ അടക്കമുള്ളവ ഇന്ത്യൻ സമ്പദ്‍വളർച്ചയ്ക്ക് തിരിച്ചടിയുണ്ടാക്കുമെന്ന വിലയിരുത്തലിനിടെയാണ് നിർണായക നടപടി. കേരളമടക്കം എല്ലാ സംസ്ഥാനങ്ങളും നിരക്ക് കുറയ്ക്കുന്നതിനെ അനുകൂലിച്ചു. എന്നാൽ, പരിഷ്കാരം നടപ്പിൽ വരുത്തുമ്പോഴുള്ള വരുമാന ഇടിവ് പരിഹരിക്കാനുള്ള നഷ്ടപരിഹാര സംവിധാനം ഏർപ്പെടുത്താത്തതിനെതിരെ കേരളമടക്കം 8 ബിജെപി ഇതര സംസ്ഥാനങ്ങൾ പ്രതിഷേധം രേഖപ്പെടുത്തി.

advertisement

  • നിലവിൽ 12% നികുതി ബാധകമാകുന്ന 99% ഇനങ്ങൾക്കും 5% എന്ന കുറഞ്ഞ നികുതി മാത്രമേ ചുമത്തൂ.
  • നിത്യോപയോഗ വസ്തുക്കൾ, ഭക്ഷ്യവസ്തുക്കൾ, മരുന്നുകൾ, വിദ്യാഭ്യാസച്ചെലവുകൾ എന്നിവയ്ക്ക് ഇതോടെ നികുതി 5 ശതമാനമോ, അതുമല്ലെങ്കിൽ നികുതിയില്ലാതാവുകയോ ചെയ്യും.
  • 28% നികുതി ബാധകമാകുന്നവയിൽ 90% ഇനങ്ങളും 18% നികുതിയിലേക്കു മാറും.
  • പുകയില, സിഗരറ്റ്, എയറേറ്റഡ് പാനീയങ്ങൾ (ഉദാ: കോള), പാൻ മസാല അടക്കമുള്ള ഏഴിനങ്ങൾക്ക് 40% നികുതി ഈടാക്കും.
  • 33 ജീവൻരക്ഷാ മരുന്നുകളുടെ 12% നികുതി പൂർണമായും ഒഴിവാക്കി
  • advertisement

  • 3 ജീവൻരക്ഷാ മരുന്നുകളുടെയും അർബുദ, അപൂർവ രോഗങ്ങൾക്കുള്ള മരുന്നുകളുടെയും 5% നികുതി ഒഴിവാക്കി.
  • മറ്റെല്ലാ മരുന്നുകളുടെയും നികുതി 12 ശതമാനമായിരുന്നത് 5 ആയി കുറച്ചു.
  • ചെറുകാറുകൾക്കും 350 സിസി വരെയുള്ള ഇരുചക്രവാഹനങ്ങൾക്കും വില കുറയും. നികുതി 28 ശതമാനമായിരുന്നത് 18 ശതമാനമായി കുറഞ്ഞു.
  • എസി, ടെലിവിഷൻ (32 ഇഞ്ചിനു മുകളിൽ) എന്നിവയുടെ വില കുറയും.
  • ലോട്ടറിയുടെ 28% നികുതി 40 ശതമാനമായി കൂടി. ഈ തീരുമാനം കേരളത്തിന് തിരിച്ചടിയാകും.
  • സിമന്റിന്റെ ജിഎസ്ടി 28% ആയിരുന്നത് 18 ശതമാനമായി കുറയുന്നത് നിർമാണമേഖലയ്ക്ക് നേട്ടമാകും.
  • advertisement

  • മാർബിൾ, ഗ്രാനൈറ്റ് എന്നിവയുടെയും വില കുറയും
  • ചപ്പാത്തി, പൊറോട്ട തുടങ്ങിയ ഇന്ത്യൻ റൊട്ടി വിഭവങ്ങളെ നികുതിയിൽനിന്ന്‌ ഒഴിവാക്കി.
  • കൃഷി, ആരോഗ്യം, ടെക്സ്റ്റൈൽസ്, വളം, ഓട്ടോമോട്ടീവ്, ഇൻഷുറൻസ് എന്നിങ്ങനെ എട്ടോളം മേഖലകൾക്ക് ഗുണമാകും.

മലയാളം വാർത്തകൾ/ വാർത്ത/Money/
ജിഎസ്ടിയിൽ ഇനി 2 സ്ലാബുകൾ മാത്രം; 175 ഉത്‌പന്നങ്ങൾക്ക്‌ വിലകുറയും; 22 മുതൽ നിലവിൽവരും
Open in App
Home
Video
Impact Shorts
Web Stories