ആഭ്യന്തര ഇടപാടുകളിലെ (13.4 ശതമാനം) വർധനവും ഇറക്കുമതിയിലുണ്ടായ (8.3 ശതമാനം) വർധനവുമാണ് ഏപ്രിൽ മാസത്തിലെ ഉയർന്ന ജിഎസ്ടി വരുമാനത്തിന് കാരണമെന്ന് ധനമന്ത്രാലയം അറിയിച്ചു. കേന്ദ്ര ജിഎസ്ടി (സിജിഎസ്ടി) 43,846 കോടി രൂപയും സംസ്ഥാന ജിഎസ്ടി (എസ്ജിഎസ്ടി) 53,538 കോടി രൂപയുമാണെന്ന് മന്ത്രാലയം വ്യക്തമാക്കി. സംയോജിത ചരക്ക് സേവന നികുതി (ഐജിഎസ്ടി) 99,623 കോടി രൂപയാണ്. ഇതിൽ ഇറക്കുമതി ചെയ്ത ചരക്കുകളിൽ നിന്ന് ശേഖരിച്ച 37,826 കോടി രൂപയും ഉൾപ്പെടുന്നു. കൂടാതെ, ഇറക്കുമതി ചെയ്ത ചരക്കുകളിൽ നിന്ന് പിരിച്ചെടുത്ത 1,008 കോടി ഉൾപ്പെടെ 13,260 കോടി രൂപയാണ് സെസ്.
advertisement
മഹാരാഷ്ട്ര, കർണാടക, ഉത്തർപ്രദേശ്, ഗുജറാത്ത്, ഡൽഹി എന്നിവിടങ്ങളിൽ യഥാക്രമം 13 ശതമാനം, 9 ശതമാനം, 19 ശതമാനം, 13 ശതമാനം, 23 ശതമാനം എന്നിങ്ങനെയാണ് ജിഎസ്ടി വരുമാന വളർച്ച. ജമ്മു കശ്മീർ (-2 ശതമാനം), സിക്കിം (-5 ശതമാനം), അരുണാചൽ പ്രദേശ് (-16 ശതമാനം), നാഗാലാൻഡ് (-3 ശതമാനം), മേഘാലയ (-2 ശതമാനം), ലക്ഷദ്വീപ് (- 57 ശതമാനം), ആൻഡമാൻ നിക്കോബാർ ദ്വീപുകൾ (-30 ശതമാനം) എന്നിവിടങ്ങളിൽ ജിഎസ്ടി വരുമാനത്തിൽ ഇടിവ് രേഖപ്പെടുത്തിയിട്ടുണ്ട്.