TRENDING:

കാശിന് അത്യാവശ്യമുണ്ടോ? കുറഞ്ഞ നിരക്കിൽ വായ്പയെടുക്കാൻ നാല് സുരക്ഷിത മാർഗങ്ങൾ ഇതാ

Last Updated:

പണത്തിന് അത്യാവശ്യമുള്ളവർക്ക് തിരഞ്ഞെടുക്കാവുന്ന നാല് സുരക്ഷിത വായ്പ ഓപ്ഷനുകൾ ഇതാ

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
വായ്പക്കാരെ അവരുടെ സ്വത്തുക്കൾ വിൽക്കാതെയും നിർണായക സാമ്പത്തിക ലക്ഷ്യങ്ങളിൽ വിട്ടുവീഴ്ച വരുത്താതെയും പണം നേടാൻ അനുവദിക്കുന്നതാണ് സുരക്ഷിത വായ്പകൾ. പണയം വയ്ക്കുന്ന സെക്യൂരിറ്റികൾ വിൽക്കാൻ സാധിക്കുമെന്നതിനാൽ ഈ വായ്പകൾ വായ്പ നൽകുന്നവരുടെ ക്രെഡിറ്റ് റിസ്കും കുറയ്ക്കും. ഇത്തരം വായ്പകൾക്ക് വായ്പ അപേക്ഷകരുടെ ക്രെഡിറ്റ് സ്കോറും കാര്യമായി പരിശോധിക്കില്ല. വ്യക്തിഗത വായ്പ, ക്രെഡിറ്റ് കാർഡ് പോലുള്ള സുരക്ഷിതമല്ലാത്ത വായ്പ എന്നിവയുമായി താരതമ്യം ചെയ്യുമ്പോൾ സുരക്ഷിത വായ്പകൾക്ക് പലിശ നിരക്കും കുറവായിരിക്കും. പണത്തിന് അത്യാവശ്യമുള്ളവർക്ക് തിരഞ്ഞെടുക്കാവുന്ന നാല് സുരക്ഷിത വായ്പ ഓപ്ഷനുകൾ ഇതാ.
advertisement

സെക്യൂരിറ്റികൾക്കെതിരായ വായ്പ

ബോണ്ടുകൾ, ഷെയറുകൾ, ഇടിഎഫുകൾ, മ്യൂച്വൽ ഫണ്ടുകൾ, എൻ‌എസ്‌സി, ലൈഫ് ഇൻഷുറൻസ് പോളിസികൾ, കെ‌വി‌പികൾ എന്നിവയ്‌ക്കെതിരായ വായ്പകൾ നിങ്ങൾക്ക് തിരഞ്ഞെടുക്കാവുന്നതാണ്. കാലാവധി, വായ്പ തുക, സെക്യൂരിറ്റികൾക്ക് റിസർവ് ബാങ്ക് നൽകുന്ന എൽ‌ടി‌വി അനുപാതം തുടങ്ങിയ പരിധികൾക്ക് വിധേയമായി ഇത്തരത്തിൽ വായ്പ ലഭിക്കും. ഈടായി പണയം വയ്ക്കുന്ന സെക്യൂരിറ്റികളുടെ റിസ്ക് വിലയിരുത്തിയ ശേഷമാകും വായ്പ നൽകുക.

Also Read-Explained| 18 വയസ് പൂർത്തിയായോ? പ്രതിമാസം 5000 രൂപ ലഭിക്കുന്ന സർക്കാർ പദ്ധതിയെക്കുറിച്ച് അറിയാം

advertisement

സ്വർണ്ണ വായ്പ

സ്വർണ്ണ വായ്പകൾ വളരെ വേഗത്തിൽ ലഭിക്കുന്ന വായ്പയാണ്. അപേക്ഷ സ്വീകരിക്കുന്ന അതേ ദിവസം തന്നെ ബാങ്കുകൾ വായ്പ അനുവദിക്കും. സ്വർണ്ണ വായ്പകളുടെ തിരിച്ചടവ് കാലാവധി സാധാരണയായി മൂന്ന് വർഷം വരെയാണ്. ചില ബാങ്കുകൾ 4-5 വർഷം വരെ കൂടുതൽ കാലാവധി വാഗ്ദാനം ചെയ്യാറുണ്ട്. വായ്പ തുക പണയം വച്ച സ്വർണത്തിന്റെ മൂല്യത്തെയും അനുവദിക്കുന്ന എൽ‌ടി‌വി അനുപാതത്തെയും ആശ്രയിച്ചിരിക്കും. റിസർവ് ബാങ്ക് ആണ് സ്വർണ വായ്പകളുടെ എൽ‌ടി‌വി അനുപാതം നിശ്ചയിച്ചിരിക്കുന്നത്.

advertisement

വസ്തു പണയം വച്ചുള്ള വായ്പ

വാസയോഗ്യമായ, വാണിജ്യ, വ്യാവസായിക വസ്തു പണയം വച്ച് വായ്പ എടുക്കാം. വായ്പ തുക വസ്തുവിന്റെ വിപണി മൂല്യത്തിന്റെ 50-70 ശതമാനം വരെ ലഭിക്കും. തിരിച്ചടവ് കാലാവധി 15 വർഷം വരെയാകാം. ചില ബാങ്കുകൾ 20 വർഷം വരെ കാലാവധി വാഗ്ദാനം ചെയ്യാറുണ്ട്. വലിയ വായ്പ തുകയും കൂടുതൽ കാലാവധിയും ആഗ്രഹിക്കുന്നവർക്ക് ഈ വായ്പ ഓപ്ഷൻ പ്രയോജനകരമാണ്. എന്നാൽ പെട്ടെന്ന് പണം ആവശ്യമുള്ളവർക്ക് ഇത് അനുയോജ്യമായിരിക്കില്ല. കാരണം ഇത്തരം വായ്പ അനുവദിക്കുന്നതിന് 2-3 ആഴ്ച വരെ സമയം എടുക്കാം.

advertisement

ടോപ്പ്-അപ്പ് ഭവനവായ്പ

നല്ല തിരിച്ചടവ് ഹിസ്റ്ററിയുള്ള ഭവന വായ്പക്കാർക്ക് മാത്രമേ ഈ വായ്പ ഓപ്ഷൻ ലഭ്യമാകൂ. യഥാർത്ഥത്തിൽ അനുവദിച്ച ഭവനവായ്പ തുകയും കുടിശ്ശികയുള്ള വായ്പ തുകയും തമ്മിലുള്ള വ്യത്യാസമാണ് വായ്പ തുകയായി ലഭിക്കുക. അതുപോലെ, ഒരു ടോപ്പ്-അപ്പ് ഭവനവായ്പയുടെ കാലാവധി യഥാർത്ഥ ഭവനവായ്പയുടെ ശേഷിക്കുന്ന കാലാവധിയിൽ കവിയാൻ പാടില്ല. ടോപ്പ് അപ്പ് ഭവനവായ്പ പലിശ നിരക്ക് സാധാരണയായി അടിസ്ഥാന ഭവനവായ്പയ്ക്ക് ഈടാക്കുന്ന പലിശ നിരക്കിന് തുല്യമാണ്. ടോപ്പ്-അപ്പ് ഭവനവായ്പയുടെ വിതരണത്തിന് സാധാരണയായി 1-2 ആഴ്ച വരെ സമയം എടുക്കും.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Money/
കാശിന് അത്യാവശ്യമുണ്ടോ? കുറഞ്ഞ നിരക്കിൽ വായ്പയെടുക്കാൻ നാല് സുരക്ഷിത മാർഗങ്ങൾ ഇതാ
Open in App
Home
Video
Impact Shorts
Web Stories