TRENDING:

ഓണത്തിന് കേരളത്തിലെ ബാങ്കുകൾ എത്ര ദിവസം തുറക്കില്ല? അറിയാം ബാങ്ക് അവധികൾ

Last Updated:

അവധി ദിനങ്ങളിൽ മൊബൈൽ ബാങ്കിംഗ്, നെറ്റ് ബാങ്കിംഗ്, യുപിഐ, എടിഎമ്മുകൾ തുടങ്ങിയ സേവനങ്ങൾ ലഭ്യമാകും

advertisement
ഓണം അവധികളാണ് വരാനിരിക്കുന്നത്.ബാങ്കുകളിലെത്തി നടത്തേണ്ട ഇടപാടുകൾ മുടങ്ങാതിരിക്കാൻ സെപ്റ്റംബർമാസത്തെ ബാങ്ക് അവധികൾ ഏതൊക്കെ ദിവസങ്ങളിലാണെന്ന് അറിഞ്ഞിരിക്കുന്നത് സഹായകരമാകും. ആര്‍ബിഐ കലണ്ടര്‍ പ്രകാരം സെപ്റ്റംബര്‍ മാസത്തില്‍ രാജ്യത്ത് 14 ദിവസമാണ് ബാങ്കുകള്‍ അടഞ്ഞു കിടക്കുക. മാത്രമല്ല എല്ലാ ബാങ്കുകളും എല്ലാ മാസവും രണ്ടാമത്തെയും നാലാമത്തെയും ശനിയാഴ്ചകളിൽ അവധിയായിരിക്കും. എന്നാൽ അവധി ദിനങ്ങളിൽ മൊബൈൽ ബാങ്കിംഗ്, നെറ്റ് ബാങ്കിംഗ്, യുപിഐ, എടിഎമ്മുകൾ തുടങ്ങിയ സേവനങ്ങൾ ലഭ്യമാകും
News18
News18
advertisement

സെപ്റ്റംബറിലെ ബാങ്ക് അവധികൾ

സെപ്റ്റംബർ 3 - ചൊവ്വ – കർമ്മ പൂജ - റാഞ്ചിയിൽ ബാങ്ക് അവധി

സെപ്റ്റംബർ 4 - ബുധൻ – ഒന്നാം ഓണം - കേരളത്തിൽ ബാങ്ക് അവധി

സെപ്റ്റംബർ 5 -വ്യാഴം - തിരുവോണം - ഡൽഹി, ലഖ്‌നൗ, ജമ്മു, ഭോപ്പാൽ, ഡെറാഡൂൺ, കാൺപൂർ, ചെന്നൈ, ബെംഗളൂരു, ഹൈദരാബാദ്, തിരുവനന്തപുരം, കൊച്ചി, വിജയവാഡ, ഇംഫാൽ, ഐസ്വാൾ എന്നിവിടങ്ങളിൽ ബാങ്ക് അവധി.

സെപ്റ്റംബർ 6 -വെള്ളി - ഇന്ദ്ര ജാത്ര - ഗാങ്ടോക്ക്, ജമ്മു, റായ്പൂർ, ശ്രീനഗർ എന്നിവിടങ്ങളിൽ ബാങ്ക് അവധി.

advertisement

സെപ്റ്റംബർ 7 - ഞായറാഴ്ച

സെപ്റ്റംബർ 12 - വ്യാഴം – മീലാദ്-ഉൻ-നബി - ജയ്പൂർ, ജമ്മു, ശ്രീനഗർ എന്നിവിടങ്ങളിൽ ബാങ്ക് അവധി.

സെപ്റ്റംബർ 13 – രണ്ടാം ശനിയാഴ്ച

സെപ്റ്റംബർ 14 – ഞായറാഴ്ച

സെപ്റ്റംബർ 21 – ഞായറാഴ്ച

സെപ്റ്റംബർ 22 - തിങ്കൾ - നവരാത്രി ആരംഭം - ജയ്പൂർ ബാങ്ക് അവധി

സെപ്റ്റംബർ 23 - ചൊവ്വ - മഹാരാജ ഹരി സിംഗ് ജിയുടെ ജന്മദിനം - ജയ്പൂർ ബാങ്ക് അവധി

advertisement

സെപ്റ്റംബർ 27 – നാലാം ശനിയാഴ്ച

സെപ്റ്റംബർ 28 - ഞായറാഴ്ച.

സെപ്റ്റംബർ 29 - തിങ്കൾ - ദുർഗാ പൂജ - അഗർത്തല, ഗുവാഹത്തി, ജയ്പൂർ, കൊൽക്കത്ത എന്നിവിടങ്ങളിൽ ബാങ്ക് അവധി.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

സെപ്റ്റംബർ 30 - ചൊവ്വ- മഹാ അഷ്ടമി / ദുർഗ്ഗാ പൂജ - റാഞ്ചി, കൊൽക്കത്ത, ഭുവനേശ്വർ, ഇംഫാൽ, ഗുവാഹത്തി, അഗർത്തല, പട്ന എന്നിവിടങ്ങളിൽ ബാങ്ക് അവധി

Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ ബിസിനസ് വാർത്തകൾ, വ്യക്തിപരമായ സാമ്പത്തിക വിവരങ്ങൾ,ദിവസം തോറുമുള്ള സ്വർണ നിരക്ക് എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Money/
ഓണത്തിന് കേരളത്തിലെ ബാങ്കുകൾ എത്ര ദിവസം തുറക്കില്ല? അറിയാം ബാങ്ക് അവധികൾ
Open in App
Home
Video
Impact Shorts
Web Stories