TRENDING:

ഇനിയും പാന്‍കാര്‍ഡ് ആധാറുമായി ബന്ധിപ്പിച്ചില്ലേ? പേടിക്കേണ്ട, ഇങ്ങനെ ചെയ്താല്‍ മതി

Last Updated:

അസാധുവായ പാന്‍ കാര്‍ഡ് വീണ്ടും സജീവമാക്കാന്‍ കഴിയും

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ആധാറും പാന്‍ കാര്‍ഡും ലിങ്ക് ചെയ്യുന്നതിനുള്ള സമയം 2023 ജൂണ്‍ 30-ന് അവസാനിച്ചിരിക്കുകയാണ്. ജൂണ്‍ 30-നകം നിങ്ങളുടെ പാന്‍കാര്‍ഡ് ആധാറുമായി ബന്ധിപ്പിച്ചില്ലെങ്കില്‍ പാന്‍ കാര്‍ഡ് 2023 ജൂലായ് ഒന്ന് മുതല്‍ പ്രവര്‍ത്തനരഹിതമാകും. ചില സാമ്പത്തിക ഇടപാടുകള്‍ക്ക് ഇനി നിങ്ങള്‍ക്ക് പാന്‍ കാര്‍ഡ് ഉപയോഗിക്കാന്‍ കഴിയാതെ വരും. ക്രമക്കേടുകളുള്ള പാന്‍ കാര്‍ഡുകള്‍ തിരിച്ചറിയുന്നതിന് വേണ്ടിയാണ് ഇപ്രകാരം ചെയ്യുന്നതെന്ന് 2021-ലെ സാമ്പത്തിക നിയമത്തിലെ പുതിയ അനുച്ഛേദത്തില്‍ പറയുന്നു.
advertisement

ഇനിയും പാന്‍കാര്‍ഡ് ആധാറുമായി നിങ്ങള്‍ ബന്ധിച്ചിട്ടില്ലെങ്കില്‍ അത് പ്രവര്‍ത്തനരഹിതമായിട്ടുണ്ടാകും. എന്നാൽ ഇത്തരത്തില്‍ അസാധുവായ പാന്‍ കാര്‍ഡ് വീണ്ടും സജീവമാക്കാന്‍ കഴിയും. നിശ്ചിത തുക പിഴയൊടുക്കിയ ശേഷം പാന്‍ കാര്‍ഡ് ആധാറുമായി ബന്ധിപ്പിച്ചാല്‍ മതി. 1000 രൂപയാണ് പിഴയായി അടയ്‌ക്കേണ്ടത്. വളരെ എളുപ്പത്തില്‍ ഇത് നിങ്ങള്‍ക്ക് ചെയ്യാന്‍ കഴിയും. പിഴയൊടുക്കി 30 ദിവസത്തിനകം പാന്‍ കാര്‍ഡ് സജീവമാകുമെന്ന് സിബിഡിടി (സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഡയറക്ട് ടാക്സ്) ഈ വര്‍ഷം മാര്‍ച്ചില്‍ പുറത്തിറക്കിയ സര്‍ക്കുലറില്‍ വ്യക്തമാക്കിയിട്ടുണ്ട്.

advertisement

ഒരാളുടെ പാന്‍ കാര്‍ഡ് അസാധുവായാൽഅത് സാമ്പത്തിക ഇടപാടുകള്‍ക്ക് നല്‍കാന്‍ കഴിയില്ലെന്ന് ആദായനികുതി നിയമത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇതിന് താഴെ പറയുന്ന ചില പ്രത്യാഘാതങ്ങളും ഉണ്ടായേക്കുമെന്ന് നിയമത്തില്‍ വ്യക്തമാക്കുന്നു.

1. അസാധുവായപാന്‍കാര്‍ഡ് ഉപയോഗിച്ച് ആദായ നികുതി റിട്ടേണ്‍ ഫയല്‍ ചെയ്യാന്‍ കഴിയില്ല.

2. തീര്‍പ്പുകല്‍പ്പിക്കാത്ത റിട്ടേണുകള്‍ ലഭിച്ചേക്കില്ല

3. തിരികെ ലഭിക്കാനുള്ള പണം ലഭിക്കില്ല

4. അപൂര്‍ണമായ റിട്ടേൺ സംബന്ധിച്ച നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ കഴിയില്ല

5. ഉയര്‍ന്ന നിരക്കില്‍ നികുതി ഈടാക്കും

advertisement

അതേസമയം, പിഴയൊടുക്കുകയും പാന്‍കാര്‍ഡ് ആധാറുമായി ബന്ധിപ്പിക്കുന്നതിന് സമ്മതം നല്‍കുകയും ചെയ്തിട്ടും പാന്‍കാര്‍ഡ് ആധാറുമായി ബന്ധിപ്പിക്കുന്നത് നടക്കാത്ത കേസുകള്‍ അനുഭാവപൂര്‍ണം പരിഗണിക്കുമെന്ന് ആദായനികുതി വകുപ്പ് വെള്ളിയാഴ്ച അറിയിച്ചു. ഫീസ് അടച്ചശേഷം ചെലാന്‍ ഡൗണ്‍ലോഡ് ചെയ്യുന്നതിന് ചിലര്‍ക്ക് ബുദ്ധിമുട്ട് നേരിട്ടതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും ആദായനികുതി വകുപ്പ് അറിയിച്ചിട്ടുണ്ട്. ഇത്തരം കേസുകളില്‍ പോര്‍ട്ടലിന്റെ ഈ-പേ ടാക്‌സ് പേജില്‍ ചെലാന്‍ അടച്ചതിന്റെ സ്ഥിതി പരിശോധനയ്ക്ക് വിധേയമാക്കുന്നതായിരിക്കും.

അതേസമയം, ചില പ്രത്യേക ഇടങ്ങളില്‍ താമസിക്കുന്നവര്‍, പ്രവാസികള്‍, ഇന്ത്യന്‍ പൗരത്വമില്ലാത്തവര്‍, 80 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ എന്നിവരെയെല്ലാം പാന്‍കാര്‍ഡ് ആധാറുമായി ബന്ധിപ്പിക്കുന്നതില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. വ്യക്തികൾക്കും ബിസിനസുകൾക്കും ആദായനികുതി വകുപ്പ് നൽകുന്ന 10 അക്ക ആൽഫാന്യൂമെറിക് നമ്പറാണ് പാൻ. ഇന്ത്യയിലെ താമസക്കാർക്ക് യുണീക്ക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ (യുഐഡിഎഐ) നൽകുന്ന 12 അക്ക പ്രത്യേക തിരിച്ചറിയൽ നമ്പറാണ് ആധാർ.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Money/
ഇനിയും പാന്‍കാര്‍ഡ് ആധാറുമായി ബന്ധിപ്പിച്ചില്ലേ? പേടിക്കേണ്ട, ഇങ്ങനെ ചെയ്താല്‍ മതി
Open in App
Home
Video
Impact Shorts
Web Stories