വിദേശത്ത് നികുതിയില്ല എന്നതുകൊണ്ട് ഇവിടെ നികുതി ഈടാക്കില്ല. വിദേശത്തുള്ള ആസ്തിക്ക് ഇന്ത്യയിൽ വരുമാനം ലഭിച്ചാൽ നികുതി നൽകണമെന്നും മന്ത്രി വിശദീകരിച്ചു. ഗൾഫിലെ ഇന്ത്യാക്കാരെ ഭേദഗതികൾ ബാധിക്കില്ലെന്നും ധനമന്ത്രി പറഞ്ഞു.
ഒരു എൻആർഐ ഇന്ത്യയിൽ നിന്നുണ്ടാക്കിയ വരുമാനത്തിന് നികുതി ചുമത്തുകയാണ് ഞങ്ങൾ ചെയ്യാൻ പോകുന്നത്. നികുതി ഇല്ലാത്ത ഇടത്തു നിന്നും ഉണ്ടാക്കുന്ന വരുമാനത്തിന് എന്തിനാണ് നികുതി അടയ്ക്കുന്നത്- മന്ത്രി പറഞ്ഞു.
advertisement
നിങ്ങൾക്ക് ഇവിടെ ഒരു വസ്തുവുണ്ട്. അതിൽ നിന്നു വരുമാനവുമുണ്ട്. എന്നാൽ നിങ്ങൾ ജീവിക്കുന്നത് മറ്റൊരിടത്താണ്. ഇന്ത്യയിൽ ലഭിക്കുന്ന വരുമാനത്തിന് ഇവിടെ നികുതി അടയ്ക്കുന്നില്ല, അവിടെയും നികുതിയില്ല. ഇന്ത്യയിൽ വസ്തുവുള്ളതിനാൽ നികുതി ചുമത്താനുള്ള അവകാശം എനിക്കുണ്ട്- മന്ത്രി വ്യക്തമാക്കി.
നിങ്ങൾ ദുബായിൽ സമ്പാദിക്കുന്നതിന് ഞാൻ നികുതി ചുമത്തുന്നില്ല, എന്നാൽ ഇവിടെ നിങ്ങൾക്ക് വാടക നൽകുന്ന സ്വത്ത് ഉണ്ടാകാം, നിങ്ങൾ ഒരു എൻആർഐ ആയിരിക്കാം, നിങ്ങൾ അവിടെ താമസിക്കുന്നുണ്ടാകാം, പക്ഷേ ഇത് നിങ്ങൾക്കായി ഇവിടെ വരുമാനം നേടുന്നു. അതിനാൽ അതാണ് പ്രശ്‌നം-മന്ത്രി പറഞ്ഞു.
