TRENDING:

ലോകത്തിലെ അതിവേഗം വളരുന്ന വിസ്‌കി ബ്രാൻഡായി ഇന്ത്യയുടെ 'ഇന്ദ്രി'

Last Updated:

രണ്ടു വര്‍ഷത്തിനുള്ളില്‍ 'ഇന്ദ്രി-ട്രിനി'യുടെ ഒരു ലക്ഷത്തിനു മുകളില്‍ കെയ്സുകളാണ് വിറ്റുതീര്‍ന്നിരിക്കുന്നത്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ലോകത്തിലെ അതിവേഗം വളരുന്ന സിംഗിള്‍ മാള്‍ട്ട് വിക്‌സിയായി പിക്കാഡിലി സിഡ്സ്റ്റല്ലറീസിന്റെ 'ഇന്ദ്രി'. ആഗോള മദ്യ വിപണിയില്‍ ഇന്ത്യയുടെ വളര്‍ച്ച ഉറപ്പിച്ചുകൊണ്ട് ശ്രദ്ധേയമായ നാഴികക്കല്ലാണ് ഈ ഇന്ത്യൻ ബ്രാന്‍ഡ് കൈവരിച്ചിരിക്കുന്നത്. ലോകത്തിലെ എക്കാലത്തെയും വേഗത്തില്‍ വളരുന്ന സിംഗിള്‍ മാള്‍ട്ട് വിസ്‌കിയെന്ന നേട്ടമാണ് ഇന്ദ്രി നേടിയിരിക്കുന്നത്. രണ്ടു വര്‍ഷത്തിനുള്ളില്‍ 'ഇന്ദ്രി-ട്രിനി'യുടെ ഒരു ലക്ഷത്തിനു മുകളില്‍ കെയ്സുകളാണ് വിറ്റുതീര്‍ന്നിരിക്കുന്നത്. സ്‌കോട്ട്‌ലന്‍ഡ്, ജപ്പാന്‍, തായ് വാന്‍ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള വിസ്‌കികള്‍ക്കൊന്നും ഈ നേട്ടം ഇക്കാലത്തിനിടയ്ക്ക് സ്വന്തമാക്കാന്‍ കഴിഞ്ഞിട്ടില്ല.
advertisement

ഈ അസാധാരണ നേട്ടത്തിലൂടെ ആഗോളതലത്തില്‍ ഏറ്റവും അധികം വിറ്റഴിക്കപ്പെടുന്ന സിംഗിള്‍ മാള്‍ട്ട് വിസ്‌കികളുടെ എലൈറ്റ് ക്ലബ്ലില്‍ അഭിമാനകരമായ സ്ഥാനം ഇന്ദ്രി നേടുകയും ചെയ്തു. മുന്‍ വര്‍ഷത്തെയുമായി താരത്യമപ്പെടുത്തുമ്പോള്‍ വില്‍പ്പനയില്‍ 599 ശതമാനം വളര്‍ച്ചയാണ് ഇന്ദ്രി നേടിയിരിക്കുന്നത്. റെക്കോഡുകള്‍ തകര്‍ത്തതിനൊപ്പം മദ്യ വ്യവസായ മേഖലയില്‍ വിപ്ലവം സൃഷ്ടിക്കുക കൂടിയാണ് ഈ ഇന്ത്യന്‍ ബ്രാന്‍ഡ്. ഇന്ത്യയില്‍ ഇതിനോടകം തന്നെ 30 ശതമാനം വിപണി വിഹിതം സ്വന്തമാക്കിയ ഈ ബ്രാന്‍ഡ് പ്രീമിയം മദ്യ മേഖലയില്‍ ഒരു മുന്‍നിര ബ്രാന്‍ഡായി ഉയര്‍ന്നു വരികയാണ്.

advertisement

''ഇറക്കുമതി ചെയ്തിരുന്ന ബ്രാന്‍ഡുകള്‍ ആധിപത്യം പുലര്‍ത്തിയിരുന്ന വിപണിയില്‍ മികവുമായി ഇന്ദ്രി തലയുയര്‍ത്തി നില്‍ക്കുകയാണ് ഇപ്പോള്‍. ഇതൊരു ബ്രാന്‍ഡ് മാത്രമല്ല, ദേശീയതലത്തിലുള്ള അഭിമാനത്തിന്റെ പ്രതീകം കൂടിയാണ്. ഇന്ത്യന്‍ മദ്യത്തെ സമാനതകളില്ലാത്ത ഉയരങ്ങളിലേക്ക് ഉയര്‍ത്തുകയാണ് ഇന്ദ്രി. ഇന്ദ്രി മാത്രമല്ല അതിന് നേതൃത്വം നല്‍കുന്നത്. ഇത് ഒരു വിപ്ലവമായി മാറിക്കൊണ്ടിരിക്കുകയാണ്,'' പിക്കാഡിലി ഡിസ്റ്റിലറീസ് സിഇഒ പ്രവീണ്‍ മാളവ്യ പറഞ്ഞു. 2021 നവംബറിലാണ് ഇന്ദ്രി ബ്രാന്‍ഡ് പുറത്തിറങ്ങുന്നത്. രണ്ട് വര്‍ഷത്തിനുള്ളില്‍ 25-ല്‍ പരം പുരസ്‌കാരങ്ങളാണ് ഈ ബ്രാന്‍ഡ് വാങ്ങിക്കൂട്ടിയത്.

advertisement

വേള്‍ഡ് വിസ്‌കി അവാര്‍ഡ്‌സ്, ഇന്റര്‍നാഷണല്‍ വിസ്‌കി കോംപറ്റീഷന്‍ തുടങ്ങിയവയില്‍ ഏറ്റവും മികച്ച ഇന്ത്യന്‍ സിംഗിള്‍ മാള്‍ട്ടിനുള്ള പുരസ്‌കാരം ഇന്ദ്രി നേടി. ന്യൂയോര്‍ക്ക് വേള്‍ഡ് വൈന്‍ ആന്‍ഡ് സ്പിരിറ്റ്‌സ് മത്സരത്തില്‍ ഏഷ്യൻ വിസ്‌കി ഓഫ് ദ ഇയര്‍, സ്വര്‍ണ മെഡല്‍ ഉള്‍പ്പടെ ശ്രദ്ധേമായ അംഗീകാരങ്ങള്‍ ഇന്ദ്രിയെ തേടിയെത്തി. സ്‌കോട്ടിഷ്, അമേരിക്കന്‍ വിസ്‌കി ബ്രാന്‍ഡുകളെ പിന്തള്ളി വിസ്‌കി ഓഫ് ദി വേള്‍ഡ് അവാര്‍ഡ്‌സില്‍ ഇന്ദ്രിയുടെ ദീപാവലി പതിപ്പ് ലോകത്തിലെ മികച്ച വിസ്‌കി എന്ന കിരീടം സ്വന്തമാക്കി. ഈ ശ്രദ്ധേയമായ നേട്ടം ഇന്ത്യന്‍ വിസ്‌കികളുടെ ആഗോള പ്രശസ്തി വര്‍ധിപ്പിച്ചു. ഇത് പ്രീമിയം ഇന്ത്യന്‍ സിംഗിള്‍ മാള്‍ട്ടുകളുടെ ഡിമാന്‍ഡില്‍ വര്‍ധനവിന് കാരണമായി.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

ഇന്ദ്രിയുടെ ആവശ്യത്തിലുണ്ടായിരിക്കുന്ന വന്‍ കുതിച്ചു ചാട്ടം വിരല്‍ ചൂണ്ടുന്നത് ഉപഭോക്തൃ സ്വഭാവത്തിലും മുന്‍ഗണനയിലുമുണ്ടായിരിക്കുന്ന കാര്യമായ മാറ്റത്തിലേക്കാണ്. പ്രീമിയം മദ്യത്തിനുള്ള ഗണ്യമായ ഡിമാന്‍ഡ് ആണ് ഇത് ഉയര്‍ത്തിക്കാട്ടുന്നത്. ഇന്ത്യന്‍ സിംഗിള്‍ മാള്‍ട്ട് വിസ്‌കികള്‍ അവരുടെ സ്‌കോട്ടിഷ് എതിരാളികളെ വില്‍പ്പനയില്‍ മറികടന്നതായി റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നു. 2021-22 സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യന്‍ വിസ്‌കികളുടെ വില്‍പ്പനയില്‍ 144 ശതമാനത്തിന്റെ വര്‍ധനയാണ് റിപ്പോര്‍ട്ടു ചെയ്തിരിക്കുന്നത്. 2023ല്‍ മൊത്തം വില്‍പ്പനയുടെ 53 ശതമാനവും ഇന്ത്യന്‍ സിംഗിള്‍ മാര്‍ട്ടുകള്‍ കരസ്ഥമാക്കിയെന്നും ഇറക്കുമതി ബ്രാന്‍ഡുകളെ പിന്നിലാക്കിയെന്നും കോണ്‍ഫെഡറേഷന്‍സ് ഓഫ് ഇന്ത്യന്‍ ആല്‍ക്കഹോളിക് ബിവറേജ് കമ്പനിയുടെ(സിഐഎബിസി) കണക്കുകള്‍ സൂചിപ്പിക്കുന്നു.

advertisement

Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ ബിസിനസ് വാർത്തകൾ, വ്യക്തിപരമായ സാമ്പത്തിക വിവരങ്ങൾ,ദിവസം തോറുമുള്ള സ്വർണ നിരക്ക് എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Money/
ലോകത്തിലെ അതിവേഗം വളരുന്ന വിസ്‌കി ബ്രാൻഡായി ഇന്ത്യയുടെ 'ഇന്ദ്രി'
Open in App
Home
Video
Impact Shorts
Web Stories