TRENDING:

Fuel Price | കുതിച്ചുയര്‍ന്ന് ക്രൂഡ് ഓയില്‍ വില; ഇന്ധനവില 10 രൂപയെങ്കിലും വര്‍ധിക്കുമെന്ന് സൂചന

Last Updated:

ഒറ്റ ദിവസം കൊണ്ട് ക്രൂഡ് ഓയില്‍ വില ഒന്‍പത് ശതമാനമാണ് ഉയര്‍ന്നത്.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ഉത്തര്‍പ്രദേശ്അടക്കം അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ്  കഴിയുന്ന സാഹചര്യത്തില്‍ ഇന്ധന വില ഉടന്‍ വര്‍ദ്ധിച്ചേക്കും. പെട്രോള്‍ ലിറ്ററിന് 10 രൂപയെങ്കിലും വര്‍ദ്ധിക്കുമെന്നാണ് സൂചന. റഷ്യ - യുക്രെയ്ന്‍ യുദ്ധത്തെ തുടര്‍ന്ന് അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയില്‍ വില കുതിച്ചുയര്‍ന്നിരിക്കുകയാണ്.
advertisement

അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയില്‍ വിലയില്‍ അസാധാരണ കുതിപ്പാണ് നടക്കുന്നത്. ബ്രെന്റ് ക്രൂഡ് ഓയിലിന്റെ വില 130 ഡോളര്‍ വരെ ഉയര്‍ന്നു. 13 വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന വിലയാണിത്. ഒറ്റ ദിവസം കൊണ്ട് ക്രൂഡ് ഓയില്‍ വില ഒന്‍പത് ശതമാനമാണ് ഉയര്‍ന്നത്.

ഉത്തര്‍പ്രദേശ് അടക്കം അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭ തിരഞ്ഞെടുപ്പ് ആരംഭിക്കുന്നതിന് തൊട്ടുമുമ്പ് കഴിഞ്ഞ നവംബറില്‍ നികുതി കുറച്ച് കേന്ദ്രസര്‍ക്കാര്‍ ഇന്ധന വില താഴ്ത്തിയിരുന്നു. നവംബറിനു ശേഷം രാജ്യാന്തര വിപണിയില്‍ എണ്ണവിലയില്‍ 25 ശതമാനത്തോളമാണ് വര്‍ധിച്ചത്. ബാരലിന് 119 ഡോളറിലേക്കാണ് വില ഉയര്‍ന്നത്. 2012 മെയ് ഒന്നിനാണ് ഇതിനുമുമ്പ് എണ്ണവില 119 ഡോളര്‍ കടന്നത്.

advertisement

നിലവിലെ സാഹചര്യത്തില്‍ ഇന്ധന വിലയില്‍ കുറഞ്ഞത് 10 രൂപയുടെയെങ്കിലും വര്‍ദ്ധനവ് ഉണ്ടാകേണ്ടതാണെന്നാവ് വിദഗ്ദരുടെ വിലയിരുത്തല്‍. നിയമസഭാ തിരഞ്ഞെടുപ്പ് തുടരുന്ന സാഹചര്യത്തിലാണ് കേന്ദ്രം കടും കൈയ്ക്ക് മുതിരാത്തതെന്നും വിദഗ്ദര്‍ അഭിപ്രായപ്പെടുന്നു.

എണ്ണവില കുതിച്ചതിനെ തുടര്‍ന്നു നികുതികള്‍ കുറയ്ക്കുന്ന കാര്യം ചര്‍ച്ച ചെയ്യാന്‍ കേന്ദ്രം യോഗം ചേര്‍ന്നിരുന്നു. ഒറ്റയടിക്ക് വില കൂടുന്നത് രാജ്യത്ത് നാണ്യപ്പെരുപ്പം അതിരൂക്ഷമാക്കുമെന്നും വിലക്കയറ്റം പിടിച്ചാല്‍ കിട്ടാതെ ഉയരുമെന്നും സാമ്പത്തിക വിദഗ്ധര്‍ പറയുന്നുണ്ട്. അതുകൊണ്ട് ഘട്ടം ഘട്ടമായി വില ഉയര്‍ത്താനാകും കേന്ദ്രത്തിന്റെ നീക്കം.

advertisement

അതേസമയം രാജ്യത്തെ ഇന്ധനവിലയില്‍ ഇന്ന് മാറ്റമില്ല. രാജ്യത്തെ ഏതാനും മെട്രോകളിലെയും ടയര്‍-2 നഗരങ്ങളിലെയും ഡീസലിന്റെയും പെട്രോളിന്റെയും വിലകള്‍ താഴെ കൊടുക്കുന്നു:

1. മുംബൈ

പെട്രോള്‍ - ലിറ്ററിന് 109.98 രൂപ

ഡീസല്‍ - ലിറ്ററിന് 94.14 രൂപ

2. ഡല്‍ഹി

പെട്രോള്‍ ലിറ്ററിന് 95.41 രൂപ

ഡീസല്‍ - ലിറ്ററിന് 86.67 രൂപ

3. ചെന്നൈ

പെട്രോള്‍ ലിറ്ററിന് 101.40 രൂപ

ഡീസല്‍ - ലിറ്ററിന് 91.43 രൂപ

4. കൊല്‍ക്കത്ത

advertisement

പെട്രോള്‍ - ലിറ്ററിന് 104.67 രൂപ

ഡീസല്‍ - ലിറ്ററിന് 89.79 രൂപ

5. ഭോപ്പാല്‍

പെട്രോള്‍ ലിറ്ററിന് 107.23 രൂപ

ഡീസല്‍ - ലിറ്ററിന് 90.87 രൂപ

6. ഹൈദരാബാദ്

പെട്രോള്‍ ലിറ്ററിന് 108.20 രൂപ

ഡീസല്‍ - ലിറ്ററിന് 94.62 രൂപ

7. ബംഗളൂരു

പെട്രോള്‍ ലിറ്ററിന് 100.58 രൂപ

ഡീസല്‍ - ലിറ്ററിന് 85.01 രൂപ

8. ഗുവാഹത്തി

പെട്രോള്‍ - ലിറ്ററിന് 94.58 രൂപ

advertisement

ഡീസല്‍ ലിറ്ററിന് 81.29 രൂപ

9. ലഖ്‌നൗ

പെട്രോള്‍ ലിറ്ററിന് 95.28 രൂപ

ഡീസല്‍ - ലിറ്ററിന് 86.80 രൂപ

10. ഗാന്ധിനഗര്‍

പെട്രോള്‍ ലിറ്ററിന് 95.35 രൂപ

ഡീസല്‍ - ലിറ്ററിന് 89.33 രൂപ

11. തിരുവനന്തപുരം

പെട്രോള്‍ ലിറ്ററിന് 106.36 രൂപ

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

ഡീസല്‍ - ലിറ്ററിന് 93.47 രൂപ

മലയാളം വാർത്തകൾ/ വാർത്ത/Money/
Fuel Price | കുതിച്ചുയര്‍ന്ന് ക്രൂഡ് ഓയില്‍ വില; ഇന്ധനവില 10 രൂപയെങ്കിലും വര്‍ധിക്കുമെന്ന് സൂചന
Open in App
Home
Video
Impact Shorts
Web Stories