TRENDING:

ആദ്യമായി 7 ഭാഷകളില്‍ തത്സമയ ഡിജിറ്റൽ സംപ്രേക്ഷണം; ഇന്ത്യ- വെസ്റ്റ് ഇന്‍ഡീസ് പരമ്പര ജിയോ സിനിമയിൽ

Last Updated:

ഒരു മാസം നീണ്ടുനിൽക്കുന്ന പരമ്പരയിൽ രണ്ട് ടെസ്റ്റുകളും മൂന്ന് ഏകദിനങ്ങളും അഞ്ച് ടി20 മത്സരങ്ങൾ ഉൾപ്പെടുന്നു.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
കൊച്ചി: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്‍റെ 2023 വെസ്റ്റ് ഇൻഡീസ് പര്യടനത്തിന്റെ ഡിജിറ്റൽ തത്സമയ സംപ്രേക്ഷണ അവകാശം ജിയോ സിനിമയ്ക്ക് ലഭിച്ചു. ഒരു മാസം നീണ്ടുനിൽക്കുന്ന പരമ്പരയിൽ രണ്ട് ടെസ്റ്റുകളും മൂന്ന് ഏകദിനങ്ങളും അഞ്ച് ടി20 മത്സരങ്ങൾ ഉൾപ്പെടുന്നു.
advertisement

ജൂലൈ 12-ന് ഡൊമിനിക്കയിൽ ആദ്യ ടെസ്റ്റും തുടർന്ന് ട്രിനിഡാഡിൽ രണ്ടാം ടെസ്റ്റും ആരംഭിക്കും. ഈ ടെസ്റ്റ് പരമ്പരയിലൂടെ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യയുടെ 2023-25 ​​സൈക്കിളിന്റെ തുടക്കം കുറിക്കും. ജൂലൈ 27ന് ആരംഭിക്കുന്ന മൂന്ന് മത്സരങ്ങളടങ്ങിയ ഏകദിന പരമ്പര ബാർബഡോസിലും ട്രിനിഡാഡിലും നടക്കും.

ഓഗസ്റ്റ് 3-ന് ട്രിനിഡാഡിൽ അഞ്ച് മത്സരങ്ങളുള്ള ടി20 മത്സരം ആരംഭിക്കും, തുടർന്ന് രണ്ട് മത്സരങ്ങൾ ഗയാനയിലും അവസാന രണ്ട് മത്സരങ്ങൾ യുഎസിലെ ഫ്ലോറിഡയിലും നടക്കും.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

ഇന്ത്യയിൽ ഇതാദ്യമായാണ് ഏഴ് ഭാഷകളിൽ ഒരു ക്രിക്കറ്റ് പരമ്പരയുടെ തത്സമയ ഡിജിറ്റൽ സംപ്രേക്ഷണം അവതരിപ്പിക്കുന്നത്. ഇംഗ്ലീഷ്, ഹിന്ദി, ഭോജ്പുരി, പഞ്ചാബി, തമിഴ്, തെലുങ്ക്, കന്നഡ എന്നീ ഭാഷകളിൽ ആണ് ജിയോ സിനിമ പരമ്പരയുടെ തത്സമയ ഡിജിറ്റൽ സംപ്രേക്ഷണം നടത്തുക. TATA IPL 2023-ൽ ഡിജിറ്റൽ സംപ്രേക്ഷണത്തിലെ എല്ലാ റെക്കോർഡുകളും തകർത്ത്, ജിയോസിനിമ ആരാധകർക്ക് മികച്ച കാഴ്ചാനുഭവം സമ്മാനിച്ചിരുന്നു.

advertisement

Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ ബിസിനസ് വാർത്തകൾ, വ്യക്തിപരമായ സാമ്പത്തിക വിവരങ്ങൾ,ദിവസം തോറുമുള്ള സ്വർണ നിരക്ക് എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Money/
ആദ്യമായി 7 ഭാഷകളില്‍ തത്സമയ ഡിജിറ്റൽ സംപ്രേക്ഷണം; ഇന്ത്യ- വെസ്റ്റ് ഇന്‍ഡീസ് പരമ്പര ജിയോ സിനിമയിൽ
Open in App
Home
Video
Impact Shorts
Web Stories