‘ചരക്ക് ലോഡിംഗില്‍ നിന്നുള്ള വരുമാനം 14,641.83 കോടിയാണ്. 2022 മെയില്‍ ഇത് 14083.86 ആയിരുന്നു. ഏകദേശം 4 ശതമാനം വര്‍ധനവ് ആണ് വരുമാനത്തിലുണ്ടായത്,” റെയില്‍വേ മന്ത്രാലയം അറിയിച്ചു.
2023 ഏപ്രില്‍ മുതല്‍ മെയ് വരെയുള്ള കണക്കുകള്‍ പ്രകാരം ചരക്ക് 260.28 മെട്രിക് ടണ്‍ ആയി വര്‍ധിച്ചിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം ഇത് 253.48 മെട്രിക് ടണ്‍ ആയിരുന്നു. ചരക്കുകളുടെ കാര്യത്തില്‍ കഴിഞ്ഞ വര്‍ഷത്തെക്കാള്‍ മൂന്ന് ശതമാനം വര്‍ധനവ് ആണ് ഇത്തവണ രേഖപ്പെടുത്തിയതെന്നും റെയില്‍വേ മന്ത്രാലയം അറിയിച്ചു.
advertisement
കൂടാതെ കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 28512.46 കോടി രൂപ വരുമാനവും റെയില്‍വേയ്ക്ക് ലഭിച്ചു. മുന്‍ വര്‍ഷത്തെക്കാള്‍ അഞ്ച് ശതമാനം വര്‍ധനവാണ് വരുമാനത്തിലുണ്ടായതെന്നും മന്ത്രാലയം പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു.
ചരക്ക് ഗതാഗതം സുഗമമാക്കുന്നതിന് റെയില്‍വേ മന്ത്രാലയം നടത്തിയ ഇടപെടലുകളാണ് ഈ നേട്ടത്തിന് പിന്നിലെന്നാണ് കരുതുന്നത്. ബിസിനസ് മേഖല സുഗമമാക്കി സേവന വിതരണം മെച്ചപ്പെടുത്തുന്നതിന് റെയില്‍വേ ശ്രമിച്ചിരുന്നു.
ഉപഭോക്തൃ കേന്ദ്രീകൃത സമീപനവും നയരൂപീകരണത്തിന്റെ പിന്തുണയോടെ ബിസിനസ് വികസന സംരംഭങ്ങള്‍ മെച്ചപ്പെട്ടതും ഈ സുപ്രധാന നേട്ടം കൈവരിക്കാന്‍ ഇന്ത്യന്‍ റെയില്‍വേയെ സഹായിച്ചു,” എന്ന് റെയില്‍വേ മന്ത്രാലയം പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു.
