തിങ്കളാഴ്ച പാരീസ് എയർ ഷോ 2023-ലാണ് പുതിയ വാങ്ങൽ കരാർ പ്രഖ്യാപിച്ചത്. മാർച്ചിൽ 470 വിമാനങ്ങൾ വാങ്ങുന്നതിന് ഓർഡർ നൽകിയ എയർ ഇന്ത്യയുടെ റെക്കോർഡാണ് ഇൻഡിഗോ മറികടന്നത്.
“ഈ 500 എയർക്രാഫ്റ്റ് ഓർഡർ ഇൻഡിഗോയുടെ ഏറ്റവും വലിയ ഓർഡർ മാത്രമല്ല, എയർബസുമായി ചേർന്ന് ഏതൊരു എയർലൈൻസും ഇതുവരെ വാങ്ങുന്ന ഏറ്റവും വലിയ ഒറ്റ തവണ വാങ്ങൽ കരാർ കൂടിയാണ്. ഓർഡർ പ്രകാരം എയർബസിന്‍റെ എ 320, എ 321 വിമാനങ്ങളാണ് ഓർഡർ നൽകിയിരിക്കുന്നത്”- ഇൻഡിഗോ പ്രസ്താവനയിൽ അറിയിച്ചു.
advertisement
“എയർബസ് മുന്നോട്ടുവെക്കുന്ന ഓഫറുകളെക്കുറിച്ച് ഇൻഡിഗോയുടെ ബോർഡിൽ ചർച്ച ചെയ്തു അംഗീകരിക്കുകയായിരുന്നു,” ഇന്ത്യയുടെ ആഭ്യന്തര വ്യോമയാന വിപണി വിഹിതത്തിന്റെ 60 ശതമാനവും നിലവിൽ തങ്ങളുടേതാണ് ഇൻഡിഗോ വ്യക്തമാക്കുന്നു.
പുതിയ കരാറോടെ അടുത്ത ദശകത്തിൽ ഇൻഡിഗോയുടെ പക്കലുള്ള വിമാനങ്ങളുടെ എണ്ണം 500 ആയി ഉയരുമെന്ന് ഇൻഡിഗോ പ്രസ്താവിച്ചു. ഈ ഇൻഡിഗോ ഓർഡർ-ബുക്കിൽ A320NEO, A321NEO, A321XLR വിമാനങ്ങൾ ഉണ്ടാകും.
Also Read- IndiGo Airline | ഇന്ത്യയിലെ ഏറ്റവും വലുതും ജനപ്രിയവുമായ എയര്‍ലൈനായി ഇന്‍ഡിഗോ വളർന്നത് എങ്ങനെ?
എയർബസ് ഒരു പ്രസ്താവനയിൽ പറഞ്ഞു, “ഏറ്റവും പുതിയ കരാർ പ്രകാരം ഇൻഡിഗോയുടെ ഓർഡർ അനുസരിച്ച് എയർബസ് വിമാനങ്ങളുടെ ആകെ എണ്ണം 1,330 ആയി ഉയരും. ഇത് ലോകത്തിലെ ഏറ്റവും വലിയ A320 വിമാനങ്ങളുള്ള കമ്പനിയായി ഇൻഡിഗോയെ മാറ്റും.”
നിലവിൽ, ഇൻഡിഗോ 300-ലധികം വിമാനങ്ങളാണ് സർവീസ് നടത്താൻ ഉപയോഗിക്കുന്നത്. കൂടാതെ 480 വിമാനങ്ങളുടെ മുൻ ഓർഡറുകൾ നിലവിൽ ഉണ്ട്, അവ 2030നുള്ളിൽ ഡെലിവർ ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്.