പിപിഎഫ്, എൻ എസ് സി തുടങ്ങിയ ലഘു നിക്ഷേപ പദ്ധതികളുടെ പലിശ നിരക്കും പത്ത് വർഷ ജി- സെക് ബോണ്ടുകളുടെ നിരക്കുകളും പ്രകാരം പുതിയ പ്രഖ്യാപനത്തിൽ പലിശ നിരക്കുകൾ സർക്കാർ വർധിപ്പിച്ചേക്കാം.
2023 സെപ്റ്റംബർ മുതൽ നവംബർ മാസത്തെ വരെ കണക്കുകൾ പ്രകാരമാണ് ഈ വർദ്ധനവ് പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ സെപ്റ്റംബർ - നവംബർ മാസങ്ങളിൽ സർക്കാർ ബോണ്ടുകളിൽ നിന്നുള്ള വരുമാനത്തിൽ വർദ്ധനവ് രേഖപ്പെടുത്തിയിരുന്നു. അഞ്ച് വർഷ ബോണ്ടുകളിൽ 10 ബേസ് പോയിന്റിന്റെ വർദ്ധനവും, പത്ത് വർഷ ബോണ്ടുകളിൽ 15 ബേസ് പോയിന്റിന്റെ വർദ്ധനവും ഉണ്ടായതായി റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. 4 ശതമാനത്തിനും 8.2 ശതമാനത്തിനും ഇടയിലാണ് നിലവിൽ ലഘു നിക്ഷേപ പദ്ധതികളുടെ പലിശ നിരക്ക്.
advertisement
SIP | ദിവസം 100 രൂപ മാറ്റി വെക്കാൻ റെഡി ആണോ? നാല് കോടി രൂപ സമ്പാദിക്കാം; നിക്ഷേപം നടത്തേണ്ടത് ഇങ്ങനെ
2023 ഒക്ടോബർ - ഡിസംബർ മാസത്തെ ചെറുകിട സമ്പാദ്യ പദ്ധതികളുടെ പലിശ നിരക്ക് ചുവടെ നൽകുന്നു.
സേവിങ്സ് സ്കീം പലിശ നിരക്ക്
പോസ്റ്റ് ഓഫീസ് സേവിങ്സ്അക്കൗണ്ട്
4%
പോസ്റ്റ് ഓഫീസ്റിക്കറിങ് ഡെപ്പോസിറ്റ്
6.7%
പോസ്റ്റ് ഓഫീസ്പ്രതിമാസ വരുമാന പദ്ധതി
7.4%
പോസ്റ്റ് ഓഫീസ് ടൈംഡെപ്പോസിറ്റ് (ഒരു വർഷം)
6.9%
പോസ്റ്റ് ഓഫീസ് ടൈംഡെപ്പോസിറ്റ് (രണ്ട് വർഷം)
7%
പോസ്റ്റ് ഓഫീസ് ടൈംഡെപ്പോസിറ്റ് (മൂന്ന് വർഷം)
7%
പോസ്റ്റ് ഓഫീസ് ടൈം ഡെപ്പോസിറ്റ് (5 വർഷം)
7.5%
കിസാൻ വികാസ്പത്ര (KVP)
7.5%
പബ്ലിക് പ്രൊവിഡന്റ്ഫണ്ട് (PPF)
7.1%
സുകന്യ സമൃദ്ധി 8%
നാഷണൽ സേവിങ്സ്സർട്ടിഫിക്കറ്റ്
7.7%
സീനിയർ സിറ്റിസൺസേവിങ്സ് സ്കീം
8.2%
അഞ്ച് വർഷത്തെ റിക്കറിംഗ് നിക്ഷേപ നിരക്കുകൾ വർധിപ്പിച്ച തീരുമാനം മാറ്റി നിർത്തിയാൽ ഒക്ടോബർ - ഡിസംബർ മാസത്തെ ലഘു നിക്ഷേപ പദ്ധതികളുടെ പലിശ നിരക്കിൽ സർക്കാർ മാറ്റങ്ങൾ ഒന്നും വരുത്തിയിരുന്നില്ല. 2020 ഏപ്രിൽ - ജൂൺ മാസം വരെ പിപിഎഫിൽ മാറ്റങ്ങൾ ഒന്നും വരുത്തിയിരുന്നില്ലെങ്കിലും പിന്നീട് അത് 7.9 ശതമാനത്തിൽ നിന്നും 7.1 ശതമാനമായി കുറച്ചിരുന്നു. 2019 ജൂലൈ - സെപ്റ്റംബറിലും പിപിഎഫ് നിരക്ക് സർക്കാർ കുറച്ചിരുന്നു. 2018 ഒക്ടോബർ - ഡിസംബർ മാസത്തെ പിപിഎഫ് നിരക്കിൽ മാത്രമാണ് വർദ്ധനവ് രേഖപ്പെടുത്തിയത്. അന്ന് 7.6 ശതമാനമായിരുന്ന പിപിഎഫ് പലിശ നിരക്ക് 8 ശതമാനമായി ഉയർത്തി. അടുത്തടുത്ത രണ്ട് പാദങ്ങളിലെ പരിഷ്കരണങ്ങളെത്തുടർന്ന് ജൂലൈ - സെപ്റ്റംബർ മാസങ്ങളിൽ സീനിയർ സിറ്റിസൺ സേവിങ്സ് സീമിന്റെ (SCSS) പലിശ നിരക്ക് 8.2 ശതമാനമായി തന്നെ നില നിർത്തിയിരുന്നു. ഏപ്രിൽ - ജൂൺ മാസത്തിലാണ് പലിശ നിരക്ക് 8 ശതമാനത്തിൽ നിന്നും 8.2 ശതമാനമായി ഉയർത്തിയത്.