SIP | ദിവസം 100 രൂപ മാറ്റി വെക്കാൻ റെഡി ആണോ? നാല് കോടി രൂപ സമ്പാദിക്കാം; നിക്ഷേപം നടത്തേണ്ടത് ഇങ്ങനെ

Last Updated:

60-ാം വയസിൽ ജോലിയിൽ നിന്നും വിരമിക്കുമ്പോൾ വലിയൊരു വരുമാനം നിക്ഷേപത്തിൽ നിന്നും ഉണ്ടാക്കിയെടുക്കാൻ കഴിയും

(പ്രതീകാത്മക ചിത്രം)
(പ്രതീകാത്മക ചിത്രം)
ജീവിതത്തിൽ എത്ര നേരത്തേ സമ്പാദ്യ ശീലം ആരംഭിക്കുന്നുവോ അത്രയും നേരത്തേ നിങ്ങൾക്ക് സാമ്പത്തിക ഭദ്രത കൈവരിക്കാൻ സാധിക്കും. ഇതിനായി പലരും പല നിക്ഷേപ പദ്ധതികളെയാണ് ആശ്രയിക്കാറുള്ളത്. ഗ്യാരന്റീഡ് റിട്ടേൺ ഇൻവെസ്റ്റ്‌മെന്റുകളുമായി (Guaranteed Return Investment) താരതമ്യം ചെയ്യുമ്പോൾ മാർക്കറ്റ് ലിങ്ക്ഡ് (Market -Linked Return ) റിട്ടേണുകളുള്ള നിക്ഷേപ പദ്ധതികൾക്കാണ് സ്വീകാര്യത കൂടുതൽ. പലിശ നിരക്ക് സ്ഥിരമാണ് എന്നതാണ് കൂടുതൽ ആളുകളും ഇത് തിരഞ്ഞെടുക്കാൻ കാരണം. മ്യൂച്വൽ ഫണ്ട് (Mutual Fund) മുഖേനയുള്ള സിസ്റ്റമാറ്റിക് ഇൻവെസ്റ്റ്മെന്റ് പ്ലാനുകൾ (SIP) കഴിഞ്ഞ അഞ്ചു വർഷത്തിനിടയിൽ വളരെ വേഗം ജനപ്രിയമായ നിക്ഷേപ പദ്ധതിയാണ്. ഒറ്റത്തവണ പണം നൽകുന്ന ലംപ് സം (Lump Sum) പ്ലാനുകളെക്കാൾ എസ്ഐപി (SIP) പ്ലാനുകൾക്ക് മൂലധന നേട്ടം കൂടുതലാണ്. എസ്ഐപി വഴിയുള്ള ദീർഘകാല നിക്ഷേപങ്ങൾക്ക് ലഭിക്കുന്ന റിട്ടേണുകൾ നിങ്ങളുടെ പ്രിൻസിപ്പൽ എമൌണ്ടിന്റെ (Principal Amount ) പല മടങ്ങായിരിക്കും.
എസ്ഐപി വഴി നിക്ഷേപം നടത്തുന്നത് എങ്ങനെ?
എസ്ഐപി വഴി വരുമാനമുണ്ടാക്കാൻ ആഗ്രഹിക്കുന്നവർ ദീർഘകാലത്തേക്ക് ചില കാര്യങ്ങൾ കൃത്യമായി പാലിക്കുന്നവരായിരിക്കണം. ഇതിന്റെ ആദ്യ പടിയായി ദിവസം 100 രൂപ എന്ന കണക്കിൽ മാസം 3000 രൂപയെങ്കിലും മ്യൂച്വൽ ഫണ്ട് വഴി നിക്ഷേപിക്കണം. തന്റെ മുപ്പതാം വയസിൽ ഒരാൾ മാസം 3000 രൂപ വീതം നിക്ഷേപിക്കാൻ തുടങ്ങുകയും അടുത്ത മുപ്പത് വർഷത്തേക്ക് അത് തുടരുകയും ചെയ്താൽ 60-ാം വയസിൽ ജോലിയിൽ നിന്നും വിരമിക്കുമ്പോൾ അയാൾക്ക് വലിയൊരു വരുമാനം തന്റെ നിക്ഷേപത്തിൽ നിന്നും ഉണ്ടാക്കിയെടുക്കാൻ കഴിയും.
advertisement
എസ്ഐപി വഴി നിക്ഷേപിക്കുന്ന രീതി
തുടർച്ചയായ മുപ്പത് വർഷത്തേക്കാണ് നിങ്ങൾ നിക്ഷേപങ്ങൾ നടത്തേണ്ടത്. വർഷാവർഷം നിങ്ങളുടെ പ്രിൻസിപ്പൽ എമൗണ്ട് മാറിക്കൊണ്ടിരിക്കും. റിട്ടേൺ നിരക്ക് 15 ശതമാനമാണെങ്കിൽ എളുപ്പത്തിൽ നിങ്ങൾക്കും ഒരു കോടീശ്വരനാകാം. ഓരോ വർഷവും പത്ത് ശതമാനം വീതം കൂട്ടി വേണം തുക നിക്ഷേപിക്കാൻ, അതായത് മുപ്പതാം വയസിൽ നിങ്ങൾ മാസം 3000 രൂപയാണ് നിക്ഷേപിക്കുന്നതെങ്കിൽ അടുത്ത വർഷം അതിനോട് 300 കൂട്ടി 3300 രൂപ വേണം മാസം നിക്ഷേപിക്കാൻ. ഇത് തുടർന്നാൽ 30 വർഷത്തിന് ശേഷം നിങ്ങളുടെ ആകെ നിക്ഷേപം 59,21,785 രൂപയായിരിക്കും, അതിൽ നിന്നും 3,58,41,915 രൂപയുടെ മൂലധന നേട്ടം നിങ്ങൾക്കുണ്ടാകും. ഇങ്ങനെ നിങ്ങൾക്ക് ആകെ 4,17,63,700 (4.17 കോടി ) രൂപ വരെ ലഭിക്കും. ഈ രീതിയിൽ എസ്ഐപി വഴി മികച്ച മൂലധന നേട്ടം ഉണ്ടാക്കാൻ സാധിക്കും.
മലയാളം വാർത്തകൾ/ വാർത്ത/Money/
SIP | ദിവസം 100 രൂപ മാറ്റി വെക്കാൻ റെഡി ആണോ? നാല് കോടി രൂപ സമ്പാദിക്കാം; നിക്ഷേപം നടത്തേണ്ടത് ഇങ്ങനെ
Next Article
advertisement
ഗൂഗിള്‍ മെയില്‍ നിന്ന് സോഹോ മെയിലിലേക്ക് എളുപ്പത്തില്‍ മാറാം
ഗൂഗിള്‍ മെയില്‍ നിന്ന് സോഹോ മെയിലിലേക്ക് എളുപ്പത്തില്‍ മാറാം
  • സോഹോ മെയിലിലേക്ക് മാറാന്‍ ജിമെയിലില്‍ IMAP എനേബിൾ ചെയ്യുക, സോഹോ മൈഗ്രേഷന്‍ ടൂള്‍ ഉപയോഗിക്കുക.

  • സോഹോ മെയില്‍ അക്കൗണ്ട് സൃഷ്ടിച്ച് സൗജന്യമായി സൈന്‍ അപ് ചെയ്യുക അല്ലെങ്കില്‍ പെയ്ഡ് പ്ലാന്‍ തിരഞ്ഞെടുക്കുക.

  • ജിമെയിലിൽ നിന്ന് സോഹോ മെയിലിലേക്ക് ഇമെയിലുകളും കോൺടാക്ടുകളും ഫോർവേഡ് ചെയ്ത് അക്കൗണ്ടുകൾ അപ്‌ഡേറ്റ് ചെയ്യുക.

View All
advertisement