ആപ്പിള്‍ ഇവന്റ് 2023 ഇന്ത്യയില്‍ നിന്ന് തത്സമയം എങ്ങനെ കാണാം?
ആപ്പിള്‍ സിഇഒ ടിം കുക്കിന്റെ മുഖ്യ പ്രഭാഷണത്തോടെ ആരംഭിക്കുന്ന ഇവന്റിന്റെ തത്സമയം സംപ്രേഷണം ഉണ്ടാകും. ഇന്ത്യയില്‍, ഐഫോണ്‍ 15 ലോഞ്ച് ഇവന്റ് രാത്രി 10:30 മുതല്‍ തത്സമയം കാണാനാകും.സെപ്തംബര്‍ 12-ന് രാത്രി 10:30 മുതല്‍ ആപ്പിളിന്റെ വെബ്സൈറ്റിലും ആപ്പിള്‍ ടിവി ആപ്പിലും യൂട്യൂബിലും ഇന്ത്യയില്‍ നിന്നും ഇവന്റ് കാണാവുന്നതാണ്.
ആപ്പിള്‍ വികസിപ്പിച്ച സഫാരി ബ്രൗസറോ ക്രോം പോലുള്ള ബ്രൗസറോ ഉപയോഗിച്ച് മാക്, ഐഫോൺ, ഐപാഡ്
advertisement
, അല്ലെങ്കില്‍ ഐപോഡ് എന്നിവയില്‍ നിന്ന് ഐഫോണ്‍ 15 ലോഞ്ച് ഇവന്റ് തത്സമയം കാണാനാകും. ന്യൂസ് 18 വെബ്സൈറ്റില്‍ നിന്നും തത്സമയ അപ്ഡേറ്റുകള്‍ കാണാന്‍ കഴിയും.
എല്ലാ വര്‍ഷത്തേയും പോലെ, അടുത്ത മാസം നടക്കുന്ന വണ്ടര്‍ലസ്റ്റ് ഇവന്റില്‍ ആപ്പിള്‍ ഐഫോണ്‍ 15 , ഐഫോണ്‍ 15 പ്ലസ്, ഐഫോണ്‍ 15 പ്രോ, ഐഫോണ്‍ 15 പ്രോ മാസ്ക്/അൾട്ര എന്നീ നാല് പുതിയ ഐഫോണുകള്‍ കൂടി അവതരിപ്പിക്കുമെന്നാണ് ലഭിക്കുന്ന വിവരങ്ങള്‍. ഐഫോണ്‍ 15 മോഡലുകളില്‍ ഡൈനാമിക് ഐലന്‍ഡും ടൈപ്പ്-സി യുഎസ്ബി പോര്‍ട്ടും ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
വിവിധ നിറത്തിലുള്ള ആപ്പിള്‍ ലോഗോകളാണ് ഈ വര്‍ഷത്തെ ആപ്പിള്‍ ഇവന്റിലേക്കുള്ള ക്ഷണക്കത്തിലുള്ളത്. പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ അനുസരിച്ച്, വരാനിരിക്കുന്ന ഐഫോണ്‍ 15 , ഐഫോണ്‍ 15 പ്ലസ്, എന്നിവ മിഡ്നൈറ്റ് (കറുപ്പ്), സ്റ്റാര്‍ലൈറ്റ് (വെളുപ്പ്), ഇളം പച്ച, മഞ്ഞ, നീല, ഓറഞ്ച് (കോറല്‍ പിങ്ക്) എന്നിവയുള്‍പ്പെടെ പുതിയ നിറങ്ങളില്‍ ലഭ്യമാകും. ഐഫോണ്‍ 15 പ്രോ, ഐഫോണ്‍ 15 പ്രോ മാക്സ് മോഡലുകള്‍ ഡാര്‍ക്ക് ബ്ലൂ, സില്‍വര്‍-ഗ്രേ, സ്പേസ് ബ്ലാക്ക്, ടൈറ്റാനിയം തുടങ്ങിയ കളര്‍ ഓപ്ഷനുകളില്‍ ലഭ്യമാകും.
ആപ്പിള്‍ ഐഫോണ്‍ 15 സീരീസ്, എയര്‍പോഡുകള്‍ എന്നിവയ്ക്ക് പുറമേ, പുതിയ ആപ്പിള്‍ വാച്ച് സീരീസ് 9, അടുത്ത തലമുറ ആപ്പിള്‍ വാച്ച് അള്‍ട്രാ, യുഎസ്ബി-സി പോര്‍ട്ടുള്ള എയര്‍പോഡുകള്‍ എന്നിവയും കമ്പനി അവതരിപ്പിക്കും.
അതേസമയം, ചില ഘടകഭാഗങ്ങള്‍ക്ക് ക്ഷാമം നേരിടുന്നതിനാല്‍ ഐഫോണ്‍ 15-ന്റെ ഉത്പാദനം ആപ്പിള്‍ കുറയ്ക്കുമെന്ന് നേരത്തെ റിപ്പോര്‍ട്ട് പുറത്തുവന്നിരുന്നു. കാമറ സെന്‍സറുകള്‍, ഡിസ്പ്ലേ പാനലുകള്‍ എന്നിവയ്ക്ക് കടുത്ത ക്ഷാമം നേരിടുന്നതിനാലാണ് ഉത്പാദനം കുറയ്ക്കാന്‍ ആപ്പിള്‍ തീരുമാനിച്ചത്.