ഡാറ്റാ സേവനങ്ങളിൽ ജിയോ ഏറ്റവും ഉയർന്ന 249.54 എം ബി പി എസ് ശരാശരി ഡൗൺലോഡ് വേഗതയും 19.18 എം ബി പി എസ് അപ് ലോഡ് വേഗതയും രേഖപ്പെടുത്തി. തിരക്കേറിയ ഹോട്ട്സ്പോട്ടുകളിൽ പോലും, ജിയോയുടെ 5G ഡൗൺലോഡ് വേഗത 88.38 എം ബി പി എസ്-ൽ നിലനിർത്തി, ഇത് സ്ട്രീമിംഗ്, വീഡിയോ കോൺഫറൻസിംഗ്, തത്സമയ ആപ്ലിക്കേഷനുകൾ എന്നിവക്ക് തടസ്സമില്ലാത്ത കണക്റ്റിവിറ്റി ഉറപ്പാക്കുന്നു.
അതിവേഗതയുള്ള കോൾ സെറ്റപ്പ് സമയത്തിൽ ജിയോ വേറിട്ടുനിന്നു, വെറും 0.60 സെക്കൻഡ് മാത്രമാണ് ജിയോ രേഖപ്പെടുത്തിയ കോൾ സെറ്റപ്പ് സമയം. കൂടാതെ 99.81% കോൾ സെറ്റപ്പ് സക്സസ് നിരക്ക് (CSSR) രേഖപ്പെടുത്തി. ടെസ്റ്റിൽ, ജിയോ പൂജ്യം ശതമാനം കോൾ ഡ്രോപ്പ് നിരക്ക് രേഖപ്പെടുത്തി.
advertisement
പാലക്കാട് ജിയോയുടെ ഈ പ്രകടനം ദേശീയ പ്രകടനത്തിന്റെ പ്രതിഫലനമാണ്. ഇന്ത്യയിലുടനീളമുള്ള ഏഴ് പ്രധാന നഗരങ്ങളെയും ഹൈവേ ഇടനാഴികളെയും ഉൾക്കൊള്ളുന്ന ട്രായി -യുടെ 2025 ഏപ്രിൽ റിപ്പോർട്ടിൽ, പരിശോധിച്ച ഏഴ് പ്രദേശങ്ങളിൽ അഞ്ചിലും ജിയോ മുൻനിര ഓപ്പറേറ്ററായി. കോൾ സെറ്റപ്പ് സക്സസ് നിരക്ക് (CSSR), കോൾ സെറ്റപ്പ് സമയം (CST), മ്യൂട്ട് കോൾ നിരക്ക്, ഡൗൺലോഡ് ത്രൂപുട്ട് (DLTP) തുടങ്ങിയ നിർണായക മാനദണ്ഡങ്ങളിൽ എല്ലാ സ്ഥലങ്ങളിലും ജിയോ മുന്നിട്ടുനിന്നു.
ഏപ്രിൽ മാസത്തിൽ ഗാംഗ്ടോക്കിലുണ്ടായ മണ്ണിടിച്ചിൽ പോലുള്ള വെല്ലുവിളി നിറഞ്ഞ സാഹചര്യങ്ങളിലും - ഇത് വ്യാപകമായ നെറ്റ്‌വർക്ക് തകരാറുകൾക്ക് കാരണമായി - ഡാറ്റാ ഡൗൺലോഡ് വേഗതയിലും ലേറ്റൻസിയിലും ജിയോ ഒന്നാം സ്ഥാനത്തെത്തി, ഇത് ജിയോ നെറ്റ് വർക്കിന്റെ ശക്തി വ്യക്തമാക്കുന്നു.
എല്ലാ പ്രദേശങ്ങളിലും സാങ്കേതികവിദ്യകളിലും സുസ്ഥിരമായ പ്രകടനം കാഴ്ചവെച്ചുകൊണ്ട്, റിലയൻസ് ജിയോ വോയിസ് വ്യക്തത, കുറഞ്ഞ ലേറ്റൻസി, അതിവേഗ മൊബൈൽ ഡാറ്റ എന്നിവയിൽ നിലവാരം പുലർത്തുന്നു.