TRENDING:

ജിയോബ്ലാക്ക്‌റോക്ക് ഇൻവെസ്റ്റ്‌മെന്റ് അഡ്വൈസേഴ്‌സ് സെബിയുടെ അനുമതി നേടി

Last Updated:

ഇൻവെസ്റ്റെർസിനു സഹായകമായ ഡിജിറ്റൽ-ഉൽപ്പന്നങ്ങൾ വികസിപ്പിക്കുന്നതിനായി ജിയോബ്ലാക്ക്‌റോക്ക് ഇൻവെസ്റ്റ്‌മെന്റ് അഡ്വൈസേഴ്‌സ് മുൻഗണന നൽകും

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
മുംബൈ: ജിയോ ഫിനാൻഷ്യൽ സർവീസസ് ലിമിറ്റഡും (JFSL) ബ്ലാക്ക്‌റോക്കും സംയുക്തമായി രൂപീകരിച്ച ജിയോബ്ലാക്ക്‌റോക്ക് ഇൻവെസ്റ്റ്‌മെന്റ് അഡ്വൈസേഴ്‌സ് പ്രൈവറ്റ് ലിമിറ്റഡിന് (JioBlackRock Investment Advisers Private Ltd ) ഇന്ത്യയിൽ ഇൻവെസ്റ്റ്‌മെന്റ് അഡ്വൈസറായി പ്രവർത്തനം ആരംഭിക്കാൻ സെക്യൂരിറ്റീസ് ആന്റ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ (SEBI) യും ബിഎസ്ഇ ലിമിറ്റഡും അനുമതി നൽകി.
Jio
Jio
advertisement

മേയ് 27, 2025-ന് ജിയോബ്ലാക്ക്‌റോക്ക് അസറ്റ് മാനേജ്‌മെന്റ് പ്രൈവറ്റ് ലിമിറ്റഡിന് ഇന്ത്യയിലെ മ്യൂച്വൽ ഫണ്ട് ബിസിനസ്സിനായി ഇൻവെസ്റ്റ്‌മെന്റ് മാനേജറായി പ്രവർത്തിക്കാൻ സെബി നൽകുന്ന അംഗീകാരത്തിന് പിന്നാലെയാണ്, ഈ അനുമതി. ഇൻവെസ്റ്റെർസിനു സഹായകമായ ഡിജിറ്റൽ-ഉൽപ്പന്നങ്ങൾ വികസിപ്പിക്കുന്നതിനായി ജിയോബ്ലാക്ക്‌റോക്ക് ഇൻവെസ്റ്റ്‌മെന്റ് അഡ്വൈസേഴ്‌സ് മുൻഗണന നൽകും.

“ബ്ലാക്ക്‌റോക്കുമായുള്ള പങ്കാളിത്തത്തിൽ ഒരു വലിയ മൈൽസ്റ്റോണായി ജിയോബ്ലാക്ക്‌റോക്ക് ഇൻവെസ്റ്റ്‌മെന്റ് അഡ്വൈസേഴ്‌സ് സെബിയുടെ അംഗീകാരം നേടി എന്നത് സന്തോഷത്തോടെ അറിയിക്കുന്നു. വ്യക്തിഗതമായും വിശകലനങ്ങൾ അടിസ്ഥാനമാക്കിയുമുള്ള സാമ്പത്തിക പരിഹാരങ്ങൾ തേടുന്ന ഇന്ത്യൻ നിക്ഷേപകരെ സഹായിക്കാൻ ഈ സംയുക്ത സംരംഭം ലക്ഷ്യമിടുന്നു.”ജിയോ ഫിനാൻഷ്യൽ സർവീസസ് ലിമിറ്റഡ് മാനേജിംഗ് ഡയറക്ടറും സിഇഒയുമായ ഹിതേഷ് സെഥ്യ പറഞ്ഞു.

advertisement

“ഇന്ത്യ ലോകത്തിലെ ഏറ്റവും വേഗത്തിൽ വളരുന്ന നിക്ഷേപ വിപണികളിൽ ഒന്നാണ്. ബ്ലാക്ക്‌റോക്കിന്റെ ആഗോള നിക്ഷേപ വൈദഗ്ധ്യവും ജിയോയുടെ ഡിജിറ്റൽ ഉപയോഗവും ചേർന്നാണ് നമുക്ക് ഇന്ത്യയിലെ ലക്ഷക്കണക്കിന് ആളുകൾക്ക് ലോകോത്തര നിക്ഷേപ ഉപദേശം നൽകാൻ കഴിയുക.”ബ്ലാക്ക്‌റോക്കിന്റെ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ റോബ് ഗോൾഡ്‌സ്റ്റീൻ പറഞ്ഞു.

25 വർഷത്തിലധികം ആഗോള സാമ്പത്തിക സേവന പരിചയമുള്ള മാർക്ക് പിൽഗ്രെമിനെ കമ്പനിയുടെ മാനേജിംഗ് ഡയറക്ടറും സിഇഒയുമായി നിയമിച്ചതായും കമ്പനി അറിയിച്ചു. മാർക്ക് ബ്ലാക്ക്‌റോക്കിന്റെ യൂറോപ്പ്, മിഡിൽ ഈസ്റ്റ്, ആഫ്രിക്ക മേഖലകളിൽ സ്പെഷ്യലിസ്റ്റ് ക്ലയന്റ്സ് വിഭാഗം നേതാവായും, പിന്നീട് ഐഷെയേർസ് ഇ എം ഇ എ യുടെ സി ഒ ഒ യായും പ്രവർത്തിച്ചിരുന്നു.

advertisement

“ഇന്ത്യൻ നിക്ഷേപകരുടെ ആവശ്യങ്ങൾക്കനുസൃതമായി സുതാര്യവും ലളിതവുമായ ഡിജിറ്റൽ നിക്ഷേപ സേവനം രൂപപ്പെടുത്തുന്ന ഈ സംരംഭത്തിന്റെ ഭാഗമായതിൽ എനിക്ക് സന്തോഷമുണ്ട്. ഗുണമേൻമയുള്ള നിക്ഷേപ ഉപദേശം എല്ലാവർക്കും ലഭ്യമാക്കുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം.”മാർക്ക് പറഞ്ഞു:

മലയാളം വാർത്തകൾ/ വാർത്ത/Money/
ജിയോബ്ലാക്ക്‌റോക്ക് ഇൻവെസ്റ്റ്‌മെന്റ് അഡ്വൈസേഴ്‌സ് സെബിയുടെ അനുമതി നേടി
Open in App
Home
Video
Impact Shorts
Web Stories