TRENDING:

ജിയോബ്ലാക്ക്‌റോക്ക് വെബ്‌സൈറ്റ് എത്തി, നിക്ഷേപകര്‍ക്ക് സൈന്‍അപ് ചെയ്യാം; ലീഡര്‍ഷിപ്പ് ടീമിനെയും പ്രഖ്യാപിച്ചു

Last Updated:

അടുത്തിടെയാണ് മ്യൂച്ച്വല്‍ ഫണ്ട് ബിസിനസുകള്‍ ചെയ്യുന്നതിന് ജിയോബ്ലാക്ക്റോക്ക് അസറ്റ് മാനേജ്മെന്റ് കമ്പനിക്ക് മാര്‍ക്കറ്റ് റെഗുലേറ്ററായ സെബിയില്‍ നിന്നും അനുമതി ലഭിച്ചത്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
മുംബൈ: ജിയോ ഫിനാന്‍ഷ്യല്‍ സര്‍വീസസ് ലിമിറ്റഡും ആഗോള ധനകാര്യ നിക്ഷേപക സ്ഥാപനമായ ബ്ലാക്ക്റോക്കും ചേര്‍ന്നുള്ള സംയുക്ത സംരംഭമായ ജിയോബ്ലാക്ക്റോക്ക്, എക്‌സിക്യൂട്ടിവ് ലീഡര്‍ഷിപ്പ് ടീമിനെ പ്രഖ്യാപിച്ചു. പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്നതിന്റെ ഭാഗമായി വെബ്‌സൈറ്റ് അവതരിപ്പിക്കുകയും നിക്ഷേപകര്‍ക്ക് നേരത്തെ തന്നെ സേവനങ്ങളുടെ ഭാഗമാകാനുള്ള എക്‌സ്‌ക്ലൂസിവ് ഏര്‍ലി അക്‌സസ് ഇനിഷ്യേറ്റീവ് പ്രഖ്യാപിക്കുകയും ചെയ്തു.
Jio
Jio
advertisement

അടുത്തിടെയാണ് മ്യൂച്ച്വല്‍ ഫണ്ട് ബിസിനസുകള്‍ ചെയ്യുന്നതിന് ജിയോബ്ലാക്ക്റോക്ക് അസറ്റ് മാനേജ്മെന്റ് കമ്പനിക്ക് മാര്‍ക്കറ്റ് റെഗുലേറ്ററായ സെബിയില്‍ നിന്നും അനുമതി ലഭിച്ചത്. അസറ്റ് മാനേജ്‌മെന്റ് രംഗത്ത് വലിയ അനുഭവ പരിചയവും ഡിജിറ്റല്‍ ഇന്നവേഷന്‍, ഉപഭോക്തൃ കേന്ദ്രീകൃത ഉല്‍പ്പന്നങ്ങള്‍ അവതരിപ്പിക്കുന്നതില്‍ വൈദഗ്ധ്യം തുടങ്ങിയ കാര്യങ്ങളില്‍ മികവും പ്രകടമാക്കിയിട്ടുള്ള ലീഡര്‍ഷിപ്പ് ടീമാണ് ജിയോബ്ലാക്ക്‌റോക്ക് അസറ്റ് മാനേജ്‌മെന്റിന്റേത്.

'ജിയോബ്ലാക്ക്‌റോക്ക് അസറ്റ് മാനേജ്‌മെന്റിനെ സംബന്ധിച്ചിടത്തോളം ഇതൊരു നാഴികക്കല്ലാണ്. നൂതനാത്മകമായ, ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ മൂല്യം നല്‍കുന്ന ഉല്‍പ്പന്നങ്ങള്‍ സുതാര്യതയോടെ, മികച്ച നിരക്കില്‍ അവതരിപ്പിക്കുന്നതില്‍ വ്യാപൃതരായിരിക്കുകയാണ് ഞങ്ങളുടെ ലീഡര്‍ഷിപ്പ് ടീം. വരും മാസങ്ങളില്‍ നിക്ഷേപ ഉല്‍പ്പന്നങ്ങളുടെ ഒരു നിര തന്നെ ഞങ്ങള്‍ അവതരിപ്പിക്കും. ബ്ലാക്ക്‌റോക്കിന് ആഗോളതലത്തില്‍ പ്രശസ്തി നേടിക്കൊടുത്ത ഡാറ്റ അധിഷ്ഠിത നിക്ഷേപ ശൈലി അനുസരിച്ചുള്ള പ്രൊഡക്റ്റുകളും അതിലുണ്ടാകും,'' ജിയോബ്ലാക്ക്‌റോക്ക് അസറ്റ് മാനേജ്‌മെന്റിന്റെ മാനേജിംഗ് ഡയറക്റ്ററും സിഇഒയുമായ സിദ്ദ് സ്വാമിനാഥന്‍ പറയുന്നു.

advertisement

കമ്പനിയുടെ വെബ്‌സൈറ്റില്‍ ഏര്‍ലി അക്‌സസ് ഇനിഷ്യേറ്റിവും ജിയോബ്ലാക്ക്‌റോക്ക് പ്രഖ്യാപിച്ചിട്ടുണ്ട്. ജിയോബ്ലാക്ക്‌റോക്ക് അസറ്റ് മാനേജ്‌മെന്റിന്റെ ഡിജിറ്റല്‍ ഫസ്റ്റ് ഓഫറിംഗില്‍ വെബ്‌സൈറ്റിലൂടെ നിക്ഷേപകര്‍ക്ക് താല്‍പ്പര്യം രേഖപ്പെടുത്താം. കമ്പനിയുടെ മൂല്യാധിഷ്ഠിത നിക്ഷേപ പദ്ധതികളെക്കുറിച്ച് അവബോധം ലഭിക്കുന്ന ഉള്ളടക്കം ഉപയോക്താക്കള്‍ക്ക് ലഭ്യമാകും. അവര്‍ക്ക് അതില്‍ പങ്കാളികളാകുകയും ചെയ്യാം. വെബ്‌സൈറ്റില്‍ സൈന്‍ അപ്പ് ചെയ്താല്‍ നിക്ഷേപത്തിന്റെ അടിസ്ഥാനപാഠങ്ങള്‍ മനസിലാക്കാവുന്ന ഉള്ളടക്കം ഉപഭോക്താക്കള്‍ക്ക് ലഭ്യമാകും. പദ്ധതി ലോഞ്ച് ചെയ്യുമ്പോള്‍ അതില്‍ പെട്ടെന്ന് തന്നെ നിക്ഷേപം നടത്താവുന്ന തരത്തില്‍ കാര്യങ്ങള്‍ മാനേജ് ചെയ്യുകയുമാകാം. മികച്ച ധാരണയോടെയും അറിവോടെയും നിക്ഷേപം നടത്താന്‍ വെബ്‌സൈറ്റ് ജനങ്ങളെ ശാക്തീകരിക്കും.

advertisement

മേയ് 26നാണ് മ്യൂച്ച്വല്‍ ഫണ്ട് ബിസിനസ് തുടങ്ങാനുള്ള സെബിയുടെ പ്രവര്‍ത്തന അനുമതി ജിയോബ്ലാക്ക്‌റോക്ക് അസറ്റ് മാനേജ്‌മെന്റ് കമ്പനിക്ക് ലഭിച്ചത്. അസറ്റ് മാനേജ്മെന്റ് കമ്പനിയുടെ മാനേജിംഗ് ഡയറക്റ്ററും സിഇഒയുമായി സിദ്ദ് സ്വാമിനാഥനെ നിയമിക്കുകയും ചെയ്തു. 20 വര്‍ഷത്തിലധികം അസറ്റ് മാനേജ്‌മെന്റ് മേഖലയില്‍ പരിചയസമ്പത്തുണ്ട് സിദ്ദ് സ്വാമിനാഥന്. മുമ്പ് അദ്ദേഹം ബ്ലാക്ക്‌റോക്കില്‍ ഇന്റര്‍നാഷണല്‍ ഇന്‍ഡെക്സ് ഇക്വിറ്റിയുടെ തലവനായിരുന്നു, അവിടെ 1.25 ട്രില്യണ്‍ ഡോളര്‍ ആസ്തിയാണ് സിദ്ദ് കൈകാര്യം ചെയ്തിരുന്നത്. അതിനുമുമ്പ്, ബ്ലാക്ക്‌റോക്കിന്റെ യൂറോപ്പ് മേഖലയുടെ ഫിക്സഡ് ഇന്‍കം പോര്‍ട്ട്‌ഫോളിയോ മാനേജ്‌മെന്റിന്റെ തലവനായി അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Money/
ജിയോബ്ലാക്ക്‌റോക്ക് വെബ്‌സൈറ്റ് എത്തി, നിക്ഷേപകര്‍ക്ക് സൈന്‍അപ് ചെയ്യാം; ലീഡര്‍ഷിപ്പ് ടീമിനെയും പ്രഖ്യാപിച്ചു
Open in App
Home
Video
Impact Shorts
Web Stories