ജിയോ ഗോള്‍ഡ് 24കെ ഡേയ്സ് എന്നത് പ്രത്യേക അവസരങ്ങള്‍ക്കൊപ്പം വരുന്ന ദിവസങ്ങളാണ്, ഈ സമയത്ത് ജിയോ ഫിനാന്‍സ്, മൈജിയോ ആപ്പുകള്‍ ഉപയോഗിക്കുന്ന ഉപയോക്താക്കള്‍ക്ക് ഡിജിറ്റല്‍ സ്വര്‍ണം വാങ്ങുമ്പോള്‍ പ്രത്യേക ഓഫറുകള്‍ പ്രയോജനപ്പെടുത്താം.
2025 ഏപ്രില്‍ 29 മുതല്‍ 2025 മെയ് 5 വരെയുള്ള ജിയോ ഗോള്‍ഡ് 24കെ ഡേയ്സിന്റെ ആദ്യ പതിപ്പില്‍, 1,000 രൂപ മുതല്‍ 9,999 രൂപ വരെയുള്ള തുകയ്ക്ക് ഡിജിറ്റല്‍ സ്വര്‍ണ്ണം വാങ്ങുന്ന ഉപഭോക്താക്കള്‍ക്ക് ഓഫര്‍ കോഡ് ഉപയോഗിച്ച് 1% സൗജന്യ സ്വര്‍ണ്ണം ലഭിക്കും. 10,000 രൂപയ്ക്ക് മുകളിലുള്ള വാങ്ങലുകള്‍ക്ക്, ചെക്ക്ഔട്ടില്‍ JIOGOLDAT100 എന്ന പ്രൊമോ കോഡ് ഉപയോഗിച്ച് ഉപഭോക്താക്കള്‍ക്ക് 2 ശതമാനം സൗജന്യ സ്വര്‍ണ്ണം ലഭിക്കും. ഓഫര്‍ കാലയളവില്‍, ഓരോ ഉപയോക്താവിനും 10 ഇടപാടുകള്‍ വരെ മാത്രമേ ഈ ഓഫറിന് സാധുതയുള്ളൂ.
advertisement
വാങ്ങിയ സമയം മുതല്‍ 72 മണിക്കൂറിനുള്ളില്‍ ഉപഭോക്താക്കള്‍ക്ക് അധിക ഡിജിറ്റല്‍ സ്വര്‍ണ്ണം ലഭിക്കും.
ഒരൊറ്റ ഉപഭോക്താവിന് സൗജന്യമായി ലഭിക്കുന്ന സ്വര്‍ണ്ണത്തിന്റെ പരമാവധി മൂല്യം 21,000 രൂപയാണ്. സ്വര്‍ണ്ണം ഒറ്റത്തവണയായി വാങ്ങുമ്പോള്‍ മാത്രമേ ഓഫര്‍ സാധുതയുള്ളൂ, സ്വര്‍ണ്ണ എസ്‌ഐപികള്‍ക്ക് ഇത് ബാധകമല്ല. സ്വര്‍ണ്ണം ഒറ്റത്തവണയായി വാങ്ങുമ്പോള്‍ മാത്രമേ ഓഫര്‍ സാധുതയുള്ളൂ.
ഡിജിറ്റല്‍ സ്വര്‍ണ്ണം വാങ്ങുന്നതിനും അത്തരം നിക്ഷേപങ്ങള്‍ പണം, സ്വര്‍ണ്ണ നാണയങ്ങള്‍ അല്ലെങ്കില്‍ സ്വര്‍ണ്ണാഭരണങ്ങള്‍ എന്നിവയുടെ രൂപത്തില്‍ റെഡീം ചെയ്യുന്നതിനും ജിയോ ഗോള്‍ഡ് അവസരമൊരുക്കുന്നു. പൂര്‍ണ്ണമായും ഡിജിറ്റലാണിത്. സുരക്ഷിതവും തടസ്സമില്ലാത്തതുമായ അനുഭവം ഉപഭോക്താക്കള്‍ക്ക് നല്‍കുന്നു ഇത്. 10 രൂപയില്‍ തുടങ്ങുന്ന നിക്ഷേപങ്ങള്‍ ഉപയോഗിച്ച്, ഉപഭോക്താക്കള്‍ക്ക് എപ്പോള്‍ വേണമെങ്കിലും എവിടെയും ഡിജിറ്റല്‍ സ്വര്‍ണ്ണത്തില്‍ നിക്ഷേപിക്കാം. ജിയോ ഗോള്‍ഡ് ഉപയോഗിച്ച് ഈ അക്ഷയ തൃതീയയെ കൂടുതല്‍ സമ്പന്നമാക്കാനുള്ള അവസരമാണ് എത്തിയിരിക്കുന്നത്.
Summary: Jio Finance introduces Jio Gold 24K Days ahead of Akshaya Tritiya