TRENDING:

JioFiber Postpaid| ജിയോ ഫൈബർ പോസ്റ്റ് പെയ്ഡ് പ്ലാനുകൾ അവതരിപ്പിച്ചു; പ്രതിമാസ പ്ലാനുകൾ 399 രൂപ മുതൽ

Last Updated:

പ്രതിമാസ പ്ലാനുകൾ 399 രൂപമുതലാണ് ആരംഭിക്കുന്നത്. സെക്യൂരിറ്റി ഡിപ്പോസിറ്റോ ഇൻസ്റ്റലേഷൻ ചാർജുകളോ ഉണ്ടാകില്ലെന്നും ജിയോ വാർത്താക്കുറിപ്പിൽ അറിയിച്ചു.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
മുംബൈ: രാജ്യത്തെ ഏറ്റവും വലിയ ടെലികോം കമ്പനിയായ റിലയൻസ് ജിയോ, അതിവേഗ ബ്രോഡ്ബാൻഡ് സർവീസായ ജിയോഫൈബറിൽ പോസ്റ്റ് പെയ്ഡ് പ്ലാനുകൾ അവതരിപ്പിച്ചു. പ്രതിമാസ പ്ലാനുകൾ 399 രൂപമുതലാണ് ആരംഭിക്കുന്നത്. സെക്യൂരിറ്റി ഡിപ്പോസിറ്റോ ഇൻസ്റ്റലേഷൻ ചാർജുകളോ ഉണ്ടാകില്ലെന്നും ജിയോ വാർത്താക്കുറിപ്പിൽ അറിയിച്ചു. ബില്‍ അടയ്ക്കാനുള്ള തീയതി മറന്നുപോയെന്ന ആശങ്കയും വേണ്ട, ഓട്ടോ പേ സർവീസും ജിയോ വാഗ്ദാനം ചെയ്യുന്നു.
jio fiber postpaid
jio fiber postpaid
advertisement

കൂടുതൽ വിവരങ്ങൾ അറിയാം

എൻട്രി ഫീസ് -

1. സീറോ എൻട്രി കോസ്റ്റാണ് ജിയോ വാഗ്ദാനം ചെയ്യുന്നത്. (ഇന്റർനെറ്റ് ബോക്സിന് സെക്യൂരിറ്റി ഡിപ്പോസിറ്റ് വാങ്ങില്ല. ഇൻസ്റ്റാൾ ചെയ്യുന്നതിനും നിരക്ക് ഈടാക്കില്ല. 1500 രൂപവരെ ലാഭിക്കാം).

താരിഫ്-

2. പ്രതിമാസ പ്ലാനുകൾ 399 രൂപമുതൽ - ഈ മേഖലയിലെ ഏറ്റവും കുറഞ്ഞ നിരക്കാണിത്.

3. ആറ് മാസം, 12 മാസം പ്ലാനുകളും തെര‍ഞ്ഞെടുക്കാം.

4. സിമ്മെട്രിക് പ്ലാനുകൾ (ഡൗൺലോഡ് സ്പീഡ്= അപ്ലോഡ് സ്പീഡ്)

advertisement

സെറ്റ് ടോപ് ബോക്സ്- 

5. OTT ആപ്പുകൾക്ക് അധിക ചെലവില്ലാതെ 4കെ സെറ്റ് ടോപ് ബോക്സ് സ്വന്തമാക്കാം. (1000 തിരിച്ചുനൽകുന്ന സെക്യൂരിറ്റി ഡിപ്പോസിറ്റ്).

6. 999 രൂപയും അതിനുമുകളിലുമുള്ള പ്ലാനുകൾക്ക് 15 ഒടിടി പെയ്ഡ് ആപ്പുകൾ വരെ ലഭിക്കും (സൺനെക്സ്റ്റ്, ഹോയിചോയി തുടങ്ങിയ പ്രാദേശിക ആപ്പുകൾ വരെ ലഭിക്കും)

24*7*365 സേവനം

7. റീചാർജ് ചെയ്യാത്തതിന്റെ പേരിലുള്ള സര്‍വീസ് തടസപ്പെടുത്തലുകൾ ഒഴിവാകുന്നു. 24*7*365 സേവനം ഉറപ്പാക്കാം.

8. 99.9% പ്രവർത്തനസമയത്തും ഉയർന്ന നിലവാരമുള്ള സേവനം ഉറപ്പ് നൽകുന്നു.

advertisement

9. ഓട്ടോ പേ സംവിധാനം

ജിയോ ഫൈബർ പോസ്റ്റ്പെയ്ഡ് എങ്ങനെ സ്വന്തമാക്കാം

jio.com/fiber എന്ന സൈറ്റിലെത്തിയാൽ സേവനത്തെ കുറിച്ച് എല്ലാ വിവരങ്ങളും മനസ്സിലാക്കാം. നിങ്ങളുടെ പ്രദേശത്ത് ജിയോ ഫൈബർ സേവനം ലഭ്യമാണെങ്കിൽ ഞങ്ങളുടെ എക്സിക്യൂട്ടീവ് അവിടെയെത്തി കണക്ഷൻ നല്‍കും.

ജൂൺ 17ാം തീയതി മുതൽ ജിയോഫൈബർ പോസ്റ്റ് പെയ്ഡ് സേവനം ലഭ്യമാകും.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

English Summary: Reliance Jio Tuesday launched ‘JioFiber Postpaid’ with plans starting from as low as Rs 399 per month, and validity of 6 and 12 months. Further, the plans will be symmetric which means users will get equal download and upload speeds. JioFiber will require no upfront cost for setting up, meaning a user will not need to pay a security deposit for the internet box and no installation charges, resulting in a direct saving of Rs 1,500.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Money/
JioFiber Postpaid| ജിയോ ഫൈബർ പോസ്റ്റ് പെയ്ഡ് പ്ലാനുകൾ അവതരിപ്പിച്ചു; പ്രതിമാസ പ്ലാനുകൾ 399 രൂപ മുതൽ
Open in App
Home
Video
Impact Shorts
Web Stories