TRENDING:

Qualcomm-Jio deal | 730 കോടി രൂപ നിക്ഷേപിച്ച് ക്വാൽകോം; മൂന്ന് മാസത്തിനിടെ ജിയോയിൽ പതിമൂന്നാമത്തെ നിക്ഷേപം

Last Updated:

ക്വാൽകോം നിക്ഷേപത്തിലൂടെ ജിയോയുടെ ഇക്വിറ്റി മൂല്യം 4.91 ലക്ഷം കോടി രൂപയും എന്റർപ്രൈസ് മൂല്യം 5.16 ലക്ഷം കോടി രൂപയുമായി.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ന്യൂഡൽഹി: റിലയൻസ് ഇൻഡസ്ട്രീസിന് കീഴിലുള്ള ജിയോ പ്ലാറ്റ്ഫോമിലെ 0.15 ശതമാനം ഓഹരികൾ 730 കോടി രൂപ നിക്ഷേപിച്ച് ക്വാൽകോമിന്റെ വെഞ്ച്വർ ക്യാപിറ്റൽ വിഭാഗമായ ക്വാൽകോം വെഞ്ചേഴ്‌സ് സ്വന്തമാക്കി. മൂന്ന് മാസത്തിനുള്ളിൽ ജിയോയെ തേടിയെത്തുന്ന പതിമൂന്നാമത്തെ നിക്ഷേപമാണ് ക്വാൽകോമിന്റേത്. ഈ പതിമൂന്ന് നിക്ഷേപങ്ങളിലൂടെയും 1.18 ലക്ഷം കോടി രൂപയാണ് ജിയോ സമാഹരിച്ചത്.
advertisement

ലോകത്തെ പ്രമുഖ സാങ്കേതിക നിക്ഷേപകരായ ഫേസ്സ്ബുക്ക്, സിൽവർ ലേക്ക് പാർട്‌ണേഴ്‌സ്, കെകെആർ, വിസ്ത ഇക്വിറ്റി പാർട്ണർമാർ എന്നിവയ്ക്കു പിന്നാലെയാണ് ക്വാൽകോമും ജിയോയിൽ നിക്ഷേപമിറക്കുന്നത്.

ക്വാൽകോം നിക്ഷേപത്തിലൂടെ ജിയോയുടെ ഇക്വിറ്റി മൂല്യം 4.91 ലക്ഷം കോടി രൂപയും എന്റർപ്രൈസ് മൂല്യം 5.16 ലക്ഷം കോടി രൂപയുമായി.

ജിയോയുടെ സാങ്കേതിക തികവ്, മികച്ച ബിസിനസ് മോഡൽ, ദീർഘകാല വളർച്ചാ സാധ്യത എന്നിവയ്ക്കുള്ള അംഗീകാരമാണ് പുതിയ നിക്ഷേപം. ഇന്ത്യയുടെ ഡിജിറ്റൽ വളർച്ച  പ്രയോജനപ്പെടുത്തുന്ന രാജ്യത്തെ മികച്ച കമ്പനിയാണ് ജിയെ എന്നതും ഈ നിക്ഷേപത്തിലൂടെ അടിവരയിടുന്നു.

advertisement

അടുത്ത തലമുറയിലെ വയർലെസ് സാങ്കേതികവിദ്യകളിൽ ലോകത്തെ പ്രമുഖ കമ്പനിയായ ക്വാൽകോമിന്റെ വെഞ്ച്വർ ക്യാപിറ്റൽ ഇൻവെസ്റ്റ്‌മെന്റ് ഗ്രൂപ്പായ ക്വാൽകോം വെഞ്ചേഴ്‌സ് 2000 മുതൽ സാങ്കേതിക കമ്പനികളിൽ നിക്ഷേപം നടത്തുന്നുണ്ട്.

Related News:Intel-Jio Deal: ജിയോയിൽ 1,894.5 കോടിയുടെ നിക്ഷേപവുമായി ഇന്റൽ; 11 ആഴ്ചയ്ക്കിടെ പന്ത്രണ്ടാമത്തെ നിക്ഷേപം [NEWS] ടിപിജിക്കുശേഷം ജിയോയിൽ നിക്ഷേപവുമായി എൽ കാറ്റർട്ടണും; 1894.50 കോടി രൂപ നിക്ഷേപിച്ചു [NEWS]ഫേസ്ബുക്ക് മുതൽ സിൽവർ ലേക്ക് വരെ; ആറാഴ്ചക്കിടെ ജിയോയിൽ എത്തിയത് 92,202 കോടിയുടെ നിക്ഷേപം [NEWS]

advertisement

1985 ൽ സ്ഥാപിതമായ ക്വാൽകോം ലോകത്തിലെ ഏറ്റവും വലിയ സാങ്കേതിക കമ്പനികളിൽ ഒന്നാണ്.  അർദ്ധചാലകങ്ങൾ, സോഫ്റ്റുവെയർ, വയർലെസ് സാങ്കേതികവിദ്യയുമായി ബന്ധപ്പെട്ട സേവനങ്ങളാണ് കമ്പനി നൽകുന്നത്.

ജിയോ പ്ലാറ്റ്‌ഫോമിലെ നിക്ഷേപകനെന്ന നിലയിൽ ക്വാൽകോം വെൻ‌ചേഴ്സിനെ സ്വാഗതം ചെയ്യുന്നതായി ആർ‌ഐ‌എൽ ചെയർമാനും എംഡിയുമായ മുകേഷ് അംബാനി പറഞ്ഞു.

"ഞാൻ സന്തുഷ്ടനാണ്. വർഷങ്ങളായി നിലനൽക്കുന്ന മൂല്യവത്തായ ഒരു കമ്പനിയാണ് ക്വാൽകോം. ശക്തമായതും സുരക്ഷിതവുമായ വയർലെസ്, ഡിജിറ്റൽ ശൃംഖല കെട്ടിപ്പടുക്കുന്നതിലൂടെയും ഇന്ത്യയിലെ എല്ലാവർക്കും ഡിജിറ്റൽ കണക്റ്റിവിറ്റിയുടെ പ്രയോജനങ്ങൾ ലഭ്യമാക്കണമെന്ന കാഴ്ചപ്പാടാണ് ഞങ്ങൾക്കുള്ളത്"- മുകേഷ് അംബാനി പറഞ്ഞു.

advertisement

വയർലെസ് ടെക്നോളജിയിലെ പ്രമുഖ കമ്പനിയെന് നിലയിൽ, ക്വാൽകോമിന്റെ ആഴത്തിലുള്ള സാങ്കേതിക അറിവും ഉൾക്കാഴ്ചകളും ഇന്ത്യയുടെ ഡിജിറ്റൽ പരിവർത്തനമെന്ന ഞങ്ങളുടെ ലക്ഷ്യത്തെ സഹായിക്കും.”- അദ്ദേഹം കൂട്ടിച്ചേർത്തു.

എല്ലാവർക്കും ഡിജിറ്റൽ കണക്റ്റിവിറ്റിയുടെ നേട്ടങ്ങൾ എല്ലാവർക്കും ലഭ്യമാക്കുമെന്ന ലക്ഷ്യമാണ് ഇരു കമ്പനികളും പങ്കുവച്ചിരിക്കുന്നതെന്ന്  ക്വാൽകോം ഇൻകോർപ്പറേറ്റഡ് സിഇഒ സ്റ്റീവ് മോളൻകോഫ് പറഞ്ഞു. ജിയോ പ്ലാറ്റ്‌ഫോമുകൾ ഇന്ത്യൻ ഉപഭോക്താക്കൾക്ക് ഒരു പുതിയ സേവനങ്ങളും അനുഭവങ്ങളും നൽകുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു.

"സമാനതകളില്ലാത്ത വേഗതയും ഉയർന്നുവരുന്ന ഉപയോഗ കേസുകളും ഉപയോഗിച്ച്, വരും വർഷങ്ങളിൽ 5 ജി എല്ലാ വ്യവസായങ്ങളെയും പരിവർത്തനം ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു. ജിയോ പ്ലാറ്റ്‌ഫോമുകൾ അതിന്റെ വിപുലമായ ഡിജിറ്റൽ സാങ്കേതിക കഴിവുകളിലൂടെ ഇന്ത്യയിലെ ഡിജിറ്റൽ വിപ്ലവത്തിന് നേതൃത്വം നൽകി. ഇന്ത്യയിൽ ദീർഘകാല സാന്നിധ്യമുള്ള ഒരു സഹായിയും നിക്ഷേപകനും എന്ന നിലയിൽ, ഇന്ത്യയുടെ ഡിജിറ്റൽ സമ്പദ്‌വ്യവസ്ഥയിൽ കൂടുതൽ വിപ്ലവം സൃഷ്ടിക്കുന്നതിനുള്ള ജിയോയുടെ കാഴ്ചപ്പാടിൽ ഒരു പങ്ക് വഹിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നു, ”അദ്ദേഹം കൂട്ടിച്ചേർത്തു.

advertisement

 Disclaimer: News18.com is part of Network18 Media & Investment Limited which is owned by Reliance Industries Limited that also owns Reliance Jio.

മലയാളം വാർത്തകൾ/ വാർത്ത/Money/
Qualcomm-Jio deal | 730 കോടി രൂപ നിക്ഷേപിച്ച് ക്വാൽകോം; മൂന്ന് മാസത്തിനിടെ ജിയോയിൽ പതിമൂന്നാമത്തെ നിക്ഷേപം
Open in App
Home
Video
Impact Shorts
Web Stories