ഇന്റർഫേസ് /വാർത്ത /Money / Reliance Jio | ഫേസ്ബുക്ക് മുതൽ സിൽവർ ലേക്ക് വരെ; ആറാഴ്ചക്കിടെ ജിയോയിൽ എത്തിയത് 92,202 കോടിയുടെ നിക്ഷേപം

Reliance Jio | ഫേസ്ബുക്ക് മുതൽ സിൽവർ ലേക്ക് വരെ; ആറാഴ്ചക്കിടെ ജിയോയിൽ എത്തിയത് 92,202 കോടിയുടെ നിക്ഷേപം

Reliance Jio

Reliance Jio

ഫേസ്ബുക്ക്, മുബാദല, വിസ്ത ഇക്വിറ്റി, കെകെആർ, ജനറൽ അറ്റ്ലാന്റിക്, സിൽവർ ലേക്ക് എന്നീ ആഗോള കമ്പനികളാണ് റിലയൻസ് ജിയോ പ്ലാറ്റ്ഫോമുകളിൽ കഴിഞ്ഞ ആറാഴ്ചക്കുള്ളിൽ നിക്ഷേപം നടത്തിയത്.

  • Share this:

ആറ് ആഴ്ചക്കിടെ റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡിന്റെ ഡിജിറ്റൽ ബിസിനസ്സ് പ്ലാറ്റ്ഫോമായ ജിയോ 19.9 ശതമാനം ഓഹരികളിലൂടെ ആഗോള നിക്ഷേപകരിൽ നിന്ന് സമാഹരിച്ചത് 92,202.15 കോടി രൂപയുടെ നിക്ഷേപം. കഴിഞ്ഞ ദിവസം

റിലയൻസ് ജിയോയിൽ അമേരിക്കൻ ഇക്വിറ്റി ഭീമനായ സിൽവർ ലേക് വീണ്ടും നിക്ഷേപം നടത്തി. 4,546.80 കോടി രൂപയാണ് അമേരിക്കൻ കമ്പനി വീണ്ടും നിക്ഷേപിക്കുന്നതെന്ന് റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡ് അറിയിച്ചു. ഇതോടെ സിൽവർ ലേക്കിന്റെ ജിയോയിലുള്ള മൊത്തം ഓഹരി 2.08 ശതമാനമാകും.

Realated News - Reliance Jio ആറാം ആഴ്ചയിൽ ഏഴാമത്തെ നിക്ഷേപം; 4,546.80 കോടി രൂപ കൂടി നിക്ഷേപിച്ച് സിൽവർ ലേക്ക്

പുതിയ പ്രഖ്യാപനത്തോടെ ജിയോയിലുള്ള സിൽവർ ലേക്കിന്റ നിക്ഷേപം 10,202.55 കോടി രൂപയാകും. മെയ് നാലിന് ജിയോ പ്ലാറ്റ്‌ഫോമുകളുടെ ഒരു ശതമാനം ഓഹരി 750 മില്യൺ ഡോളറിന് (5,655.75 കോടി രൂപ) സിൽവർ ലേക് വാങ്ങിയിരുന്നു. സോഷ്യൽ മീഡിയയിലെ പ്രമുഖരായ ഫേസ്ബുക്ക്, മുബാദല, വിസ്ത ഇക്വിറ്റി, കെകെആർ, ജനറൽ അറ്റ്ലാന്റിക് എന്നീ കമ്പനികൾക്കു പിന്നാലെ റിലയൻസ് ജിയോയിലുണ്ടാകുന്ന തുടർച്ചയായ ഏഴാമത്തെ നിക്ഷേപമാണിത്. അബുദാബി ആസ്ഥാനമായുള്ള മുബാദല ഇൻവെസ്റ്റ്‌മെന്റ് കമ്പനി ജിയോ പ്ലാറ്റ്‌ഫോമിൽ 9,093.60 കോടി രൂപ നിക്ഷേപിച്ച് 1.85 ശതമാനം ഓഹരികൾ സ്വന്തമാക്കിയതായി റിലയൻസ് അറിയിച്ചിരുന്നു.

Related News- Reliance Jio | യുഎഇയിലെ മുബാദല കമ്പനിക്ക്  റിലയൻസ് ജിയോയിൽ 9093.6 കോടി രൂപയുടെ നിക്ഷേപം

2013 ൽ മൈക്കൽ ഡെലിനൊപ്പം കമ്പ്യൂട്ടർ നിർമാതാക്കളായ ഡെല്ലിനെ സിൽവർ ലേക് സ്വന്തമാക്കിയിരുന്നു. 43 ബില്യൺ ഡോളറിലധികമാണ് ഈ കമ്പനിയുടെ ആസ്തി. ട്വിറ്റർ‌, എയർ‌ബൺ‌ബി, അലിബാബ, ഡെൽ‌ ടെക്നോളജീസ്, എ‌എൻ‌ടി ഫിനാൻ‌ഷ്യൽ‌സ്, ട്വിറ്റർ‌, ആൽ‌ഫബെറ്റിന്റെ വേമോ, വെർ‌ലി എന്നീ കമ്പിനികളിലും സിൽവർ ലേക് നിക്ഷേപം നടത്തിയിട്ടുണ്ട്. ജിയോ പ്ലാറ്റ്‌ഫോമിലെ 2.32 ശതമാനം ഓഹരികൾക്കായി 11,367 കോടി രൂപ നിക്ഷേപിക്കുമെന്ന് കെകെആർ നിക്ഷേപിക്കുമെന്ന് മെയ് 22 നാണ് റിലയൻസ് പ്രഖ്യാപിച്ചത്. നിലവിൽ 388 ദശലക്ഷത്തിലധികം വിരക്കാരാണ് റിലയൻസിന് കീഴിലുള്ള രാജ്യത്തെ ഏറ്റവും വലിയ ഡിജിറ്റൽ പ്ലാറ്റ്ഫോമായ ജിയോയ്ക്കുള്ളത്.

മെയ് 18 ന് ജനറൽ അറ്റ്ലാന്റിക് ജിയോ പ്ലാറ്റ്ഫോമിലെ 1.34 ശതമാനം ഓഹരിക്കായി 6,598.38 കോടി രൂപ നിക്ഷേപിച്ചിരുന്നു. ഇതിനു പിന്നാലെ വിസ്ത ഇക്വിറ്റി മെയ് എട്ടിന് 2.32 ശതമാനം ഓഹരികൾ 11,367 കോടി രൂപയ്ക്ക് വാങ്ങുമെന്നും റിലയൻസ് അറിയിച്ചു. ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയിലുള്ള കരുത്തും ആഭ്യന്തര നിക്ഷേപകരും വിദേശ നിക്ഷേപകരും ചെറുകിട ഓഹരകി ഉടമകളും നൽകിയ വിശ്വാസമാണ് ജിയോയുടെ ശക്തിയെന്ന് റിലയൻസ് ഇൻഡസ്ട്രീസ് മാനേജിംഗ് ഡയറർ മുകേഷ് അംബാനി പറഞ്ഞു.

First published:

Tags: Reliance Jio, Reliance Jio Platforms, Reliance Jio-Facebook Mega deal, Reliance Jio-Silver Lake Deal