TRENDING:

Jio | ജിയോ ട്രൂ 5ജി ദീപാവലി ധമാക്ക; പ്രീപെയ്ഡ് റീചാർജ് പ്ലാനുകൾക്കൊപ്പം എക്‌സ്‌ക്ലൂസീവ് ആനുകൂല്യങ്ങളും

Last Updated:

2024 ഒക്ടോബർ 25നും നവംബർ 5നും ഇടയിൽ റീചാർജ് ചെയ്യുന്ന ഉപഭോക്താക്കൾക്കാണ് ഈ ഓഫറുകൾ ലഭിക്കുക

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ദീപാവലി ആഘോഷവേളയിൽ പുതിയ ഓഫർ പ്ലാനുകളുമായി എത്തിയിരിക്കുകയാണ് ജിയോ. ഈ ഉത്സവ സീസണിൽ ജിയോ ട്രൂ 5G പ്ലാൻ 899 രൂപയോ, 3599 രൂപയോ ഉപയോഗിച്ച് റീചാർജ് ചെയ്ത് 3350 രൂപ മൂല്യമുള്ള ആനുകൂല്യങ്ങൾ നേടാം. 899 രൂപ, 3,599 രൂപ എന്നീ പ്രീപെയ്ഡ് റീചാർജ് പ്ലാനുകൾക്കൊപ്പം എക്‌സ്‌ക്ലൂസീവ് ആനുകൂല്യങ്ങൾ ഉൾപ്പെടുത്തി ജിയോ പുതിയ 'ദീപാവലി ധമാക്ക ഓഫർ അവതരിപ്പിച്ചു.
advertisement

2024 ഒക്ടോബർ 25നും നവംബർ 5നും ഇടയിൽ ഏതെങ്കിലും പ്ലാൻ ഉപയോഗിച്ച് റീചാർജ് ചെയ്യുന്ന ഉപഭോക്താക്കൾക്ക് ഈസ് മൈ ട്രിപ്പ് (EaseMyTrip), അജിയോ (Ajio), സ്വിഗ്ഗി (Swiggy) തുടങ്ങിയ ബ്രാൻഡുകളിൽ നിന്ന് 3,350 രൂപയുടെ വൗച്ചറുകൾ ക്ലെയിം ചെയ്യാനാകും. ഹോട്ടലുകൾക്കും വിമാന യാത്രകൾക്കുമായി ( ഈസി മൈ ട്രിപ്പിൽ (EaseMyTrip) നിന്ന് 3000 രൂപയുടെ വൗച്ചർ, 999-ഉം അതിനുമുകളിലും വാങ്ങുമ്പോൾ അജിയോയിൽ നിന്ന് 200 രൂപയുടെ വൗച്ചർ, സ്വിഗിയിൽ ഭക്ഷണം ഓർഡർ ചെയ്യൂമ്പോൾ 150 രൂപയുടെ വൗച്ചർ എന്നിങ്ങനെയാണ് ലഭിക്കുക.

advertisement

കൂപ്പണുകൾ നിങ്ങളുടെ മൈ ജിയോ അക്കൗണ്ടിലേക്ക് ക്രെഡിറ്റ് ചെയ്യപ്പെടും. മൈ ജിയോ യിലെ ഓഫറുകൾ എന്ന വിഭാഗത്തിൽ നിന്ന് കോപ്പി ചെയ്ത് അതാത് പാർട്ണർ സൈറ്റുകളിൽ ഉപയോഗിക്കാം. 25 ഒക്ടോബർ മുതൽ 5 നവംബർ 2024 വരെയാണ് ഓഫർ കാലയളവ്.

മലയാളം വാർത്തകൾ/ വാർത്ത/Money/
Jio | ജിയോ ട്രൂ 5ജി ദീപാവലി ധമാക്ക; പ്രീപെയ്ഡ് റീചാർജ് പ്ലാനുകൾക്കൊപ്പം എക്‌സ്‌ക്ലൂസീവ് ആനുകൂല്യങ്ങളും
Open in App
Home
Video
Impact Shorts
Web Stories