TRENDING:

Jio സേവിംഗ്‌സ് പ്രോ അവതരിപ്പിച്ച് ജിയോപേമെന്റ്‌സ് ബാങ്ക്; 6.5 ശതമാനം വരെ റിട്ടേണ്‍ ലഭിക്കും

Last Updated:

ഉപഭോക്താക്കള്‍ക്ക് പ്രതിദിനം ഒന്നര ലക്ഷം രൂപ വരെ പുതിയ പദ്ധതിയില്‍ നിക്ഷേപം നടത്താം

advertisement
കൊച്ചി/ന്യൂ ഡല്‍ഹി: ജിയോ ഫിനാന്‍ഷ്യല്‍ സര്‍വീസസ് ലിമിറ്റഡിന്റെ സബ്‌സിഡിയറി കമ്പനിയായ ജിയോ പേമെന്റ്‌സ് ബാങ്ക് നൂതനാത്മകമായ സേവിംഗ്‌സ് പ്രോ പദ്ധതി അവതരിപ്പിച്ചു. ആദ്യമായാണ് മേഖലയില്‍ ഇത്തരമൊരു പദ്ധതി അവതരിപ്പിക്കപ്പെടുന്നത്. അക്കൗണ്ടില്‍ വെറുതെ കിടക്കുന്ന പണത്തിന്മേല്‍ 6.5 ശതമാനം വരെ നേട്ടം ലഭിക്കുന്ന പദ്ധതിയാണിത്.
News18
News18
advertisement

ഈ ഫീച്ചര്‍ ആക്റ്റീവ് ചെയ്താല്‍ നിങ്ങളുടെ അക്കൗണ്ടിലുള്ള അധിക പണം ഓട്ടോമാറ്റിക്കായി പ്രത്യേക മ്യൂച്ച്വല്‍ ഫണ്ടില്‍ നിക്ഷേപിക്കപ്പെടുകയാണ് ചെയ്യുന്നത്. ബാങ്ക് അക്കൗണ്ടില്‍ പണം വെറുതെ കിടക്കുമ്പോള്‍ ഉള്ളതിനെ അപേക്ഷിച്ച് മികച്ച പലിശ ലഭിക്കുന്ന തരത്തിലാണ് ഈ നിക്ഷേപം പദ്ധതിയിട്ടിരിക്കുന്നത്. വളരെ സുരക്ഷിതമായ, ഹ്രസ്വകാല മ്യൂച്ച്വല്‍ ഫണ്ടിലായിരിക്കും പണം നിക്ഷേപിക്കുക. ഉപഭോക്താക്കള്‍ക്ക് ഏത് സമയം വേണമെങ്കിലും ഇത് പിന്‍വലിക്കുകയും ചെയ്യാം.

ഏതാനും ക്ലിക്കുകളിലൂടെ ഏതൊരു ജിയോ പേമെന്റ്‌സ് ബാങ്ക് അക്കൗണ്ട് ഉടമയ്ക്കും സേവിംഗ്‌സ് പ്രോ അക്കൗണ്ടിലേക്ക് അപ്‌ഗ്രേഡ് ചെയ്യാവുന്നതാണ്. എത്ര തുകയ്ക്ക് മുകളില്‍ നിക്ഷേപം വന്നാലാണ് പദ്ധതിയില്‍ ചേരേണ്ടതെന്ന പരിധി ഉപഭോക്താക്കള്‍ക്ക് തീരുമനിച്ച് ആപ്പില്‍ സെറ്റ് ചെയ്യാം. 5000 രൂപ മുതലാണ് ഇത് തുടങ്ങുന്നത്. ഈ തുകയ്ക്ക് മുകളില്‍ വരുന്ന തുക തെരഞ്ഞെടുത്ത മ്യൂച്ച്വല്‍ ഫണ്ടുകളിലേക്ക് ഓട്ടോമാറ്റിക്കായി നിക്ഷേപിക്കപ്പെടുന്നു.

advertisement

പ്രതിദിനം 150,000 രൂപ വരെ ഈ പദ്ധതി അനുസരിച്ച് ഉപഭോക്താക്കള്‍ക്ക് നിക്ഷേപിക്കാം. നിക്ഷേപത്തിന്റെ 90 ശതമാനം തല്‍സമയം തന്നെ റെഡീം ചെയ്യാനുള്ള അവസരം ഉപഭോക്താക്കള്‍ക്കുണ്ട്. ഇതിന്റെ പരിധി 50,000 രൂപയാണ്. ഇതിന് മുകളിലുള്ള തുക റെഡീം ചെയ്യാന്‍ രണ്ട് പ്രവൃത്തിദിവസങ്ങള്‍ക്കുള്ളില്‍ സാധിക്കും. ജിയോഫിനാന്‍സ് ആപ്പിലൂടെയാണ് എല്ലാ നടപടിക്രമങ്ങളും സാധ്യമാകുക.

എന്‍ട്രി, എക്‌സിറ്റ് ലോഡുകളോ, ലോക്ക് ഇന്‍ കാലയളവോ, ഹിഡന്‍ ചാര്‍ജുകളോ ഒന്നുമില്ലാതെ നിക്ഷേപത്തിന്മേല്‍ പരമാവധി നേട്ടം ലഭിക്കാനുള്ള അവസരമാണിത്.

'പലിശ നിരക്കുകള്‍ കുറയുന്ന സാഹചര്യത്തില്‍, സാമ്പത്തികമായി അവബോധമുള്ള ഇന്നത്തെ ഉപഭോക്താക്കള്‍ അവരുടെ സമ്പാദ്യം വളര്‍ത്തുന്നതിന് മികച്ച ബദലുകള്‍ തേടുകയാണ്. നിഷ്‌ക്രിയ ബാങ്ക് ബാലന്‍സ് ഒരു വരുമാന അവസരമാക്കി മാറ്റുന്നതിലൂടെ സേവിംഗ്സ് പ്രോ അവര്‍ക്ക് മികച്ച അവസരമാണ് നല്‍കുന്നത്. പേപ്പര്‍ വര്‍ക്കുകളോ അധിക ചെലവോ ഒന്നുമില്ലാതെ വളരെ എളുപ്പത്തില്‍ ഫ്യൂച്ചറിസ്റ്റിക്കായ ഒരു ഉല്‍പ്പന്നം അവര്‍ക്ക് നല്‍കുകയാണ് ഞങ്ങള്‍. പണത്തെ മികച്ച രീതിയില്‍ മാനേജ് ചെയ്യാന്‍ ആഗ്രഹിക്കുന്ന ഇന്ത്യക്കാര്‍ക്ക് ഉപയോഗപ്പെടുത്താവുന്ന പ്രൊഡക്റ്റാണിത്,' ജിയോ പേമെന്റ്സ് ബാങ്ക് ലിമിറ്റഡിന്റെ മാനേജിംഗ് ഡയറക്ടറും ചീഫ് എക്സിക്യൂട്ടീവ് ഓഫീസറുമായ വിനോദ് ഈശ്വരന്‍ പറഞ്ഞു.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

സാമ്പത്തിക തീരുമാനമെടുക്കല്‍ പ്രക്രിയ ലളിതമാക്കുന്നതിനും നിക്ഷേപവുമായി ബന്ധപ്പെട്ട സമ്പാദ്യം ഓരോ ഇന്ത്യക്കാരന്റെയും കൈയെത്തും ദൂരത്ത് എത്തിക്കുന്നതിനുമുള്ള ജിയോ പേമെന്റ്സ് ബാങ്കിന്റെ പ്രതിബദ്ധതയിലെ ഒരു സുപ്രധാന ചുവടുവയ്പ്പാണ് സേവിംഗ്സ് പ്രോ എന്നും അദ്ദേഹം വ്യക്തമാക്കി. പരിചയസമ്പന്നരും ആദ്യമായി നിക്ഷേപിക്കുന്നവരുമായ ഉപഭോക്താക്കളെ ഒരുപോലെ സഹായിക്കാന്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്ന ഈ ഉല്‍പ്പന്നം, സമ്പത്ത് വളര്‍ത്തുന്നതിനുള്ള സുരക്ഷിതവും മികച്ച നേട്ടം നല്‍കുന്നതുമായ ഒന്നാണ്. സാമ്പത്തിക ഉള്‍ച്ചേര്‍ക്കല്‍ പ്രക്രിയയ്ക്ക് ശക്തി പകരുന്ന ഉല്‍പ്പന്നം കൂടിയാണിത്.

Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ ബിസിനസ് വാർത്തകൾ, വ്യക്തിപരമായ സാമ്പത്തിക വിവരങ്ങൾ,ദിവസം തോറുമുള്ള സ്വർണ നിരക്ക് എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Money/
Jio സേവിംഗ്‌സ് പ്രോ അവതരിപ്പിച്ച് ജിയോപേമെന്റ്‌സ് ബാങ്ക്; 6.5 ശതമാനം വരെ റിട്ടേണ്‍ ലഭിക്കും
Open in App
Home
Video
Impact Shorts
Web Stories