TRENDING:

കേരളം 'തിളങ്ങുന്നു': സ്വർണക്കള്ളക്കടത്തിന്റെ കേന്ദ്രം: നികുതിയിൽ കോടികൾ നഷ്ടം

Last Updated:

അനധികൃതമായി കച്ചവടം നടത്തുന്നവർ മാറ്റ് കുറഞ്ഞ സ്വർണം നൽകി ഉപഭോക്താക്കളെ വഞ്ചിക്കുകയും ചെയ്യുന്നു.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
കൊച്ചി: സ്വർണത്തിന്റെ ഇറക്കുമതി തീരുവ വർധിപ്പിച്ചതോടെ സ്വർണക്കള്ളക്കടത്തിന്റെ കേന്ദ്രമായി മാറിയിരിക്കുകയാണ് കേരളം. ദക്ഷിണേന്ത്യ കേന്ദ്രീകരിച്ച് വലിയ സംഘങ്ങളാണ് സ്വർണക്കള്ളക്കടത്ത് മേഖലയിൽ പ്രവർത്തിക്കുന്നതെന്നാണ് കണ്ടെത്തൽ. കര-വ്യോമ-കടൽ മാര്‍ഗങ്ങളിലൂടെ വൻ തോതിലാണ് കേരളത്തിലേക്ക് സ്വർണം കടത്തുന്നത്.
advertisement

10 ശതമാനമായിരുന്നു സ്വർണത്തിന്റെ ഇറക്കുമതി തീരുവ. ഇത് കേന്ദ്ര ബജറ്റിൽ ഇത് 12.5 ശതമാനമായി വർധിപ്പിച്ചു. ഇതിന് പുറമെ ഇന്ത്യയിൽ സ്വർണത്തിന് മൂന്നു ശതമാനം ജി.എസ്.ടി. കൂടി നൽകണം. 15.5 ശതമാനത്തിന്റെ നികുതിവെട്ടിപ്പ് നടത്തി സ്വർണത്തിന് വലിയ തോതിൽ  വില കുറച്ച് നൽകാൻ കള്ളക്കടത്ത് സംഘങ്ങൾക്ക് കഴിയുന്നു.

also read: കരിപ്പൂരിൽ വീണ്ടും സ്വർണ വേട്ട: ദുബായിൽ നിന്നുവന്ന യാത്രക്കാരനിൽ നിന്ന് രണ്ടേകാൽ കിലോ സ്വർണം പിടികൂടി

സിങ്കപ്പൂർ, മലേഷ്യ, യു.കെ., യു.എസ്.എ., ആഫ്രിക്ക, ഗൾഫ് നാടുകൾ തുടങ്ങിയ രാജ്യങ്ങളിലെല്ലാം സ്വർണത്തിന് നാമമാത്രമായ നികുതിയാണുള്ളത്. ഈ രാജ്യങ്ങളിൽനിന്നാണ് പ്രധാനമായും സ്വർണം കള്ളക്കടത്തായി കേരളത്തിലേക്കും ഇന്ത്യയുടെ മറ്റ് ഭാഗങ്ങളിലേക്കുമെത്തുന്നത്.

advertisement

കോടികളാണ് നികുതിയിനത്തിൻ ഇതുമൂലം സർക്കാരിന് നഷ്ടമാകുന്നത്. ഇത് കൂടാതെ അനധികൃതമായി കച്ചവടം നടത്തുന്നവർ മാറ്റ് കുറഞ്ഞ സ്വർണം നൽകി ഉപഭോക്താക്കളെ വഞ്ചിക്കുകയും ചെയ്യുന്നു.

ബാങ്ക് റേറ്റാണ് രാജ്യത്ത് സ്വർണത്തിന്റെ അടിസ്ഥാന വില. ബാങ്ക് റേറ്റ് അടിസ്ഥാനമാക്കിയാണ് രാജ്യത്തെ സ്വർണക്കച്ചവടക്കാർക്ക് വില്പനയ്ക്കായി സ്വർണം ലഭിക്കുന്നത്. എന്നാൽ കള്ളക്കടത്ത് സംഘങ്ങൾ ബാങ്ക് റേറ്റിനെക്കാളും ഗ്രാമിന് 100 മുതൽ 150 രൂപ വരെ വില കുറച്ച് നൽകുന്നുണ്ട്. ഇങ്ങനെയുള്ള കള്ളക്കടത്ത് സംഘങ്ങളിൽ നിന്ന് സ്വർണം വാങ്ങി നികുതി വെട്ടിപ്പ് നടത്തി ബില്ല് നൽകാതെ സ്വർണം വിൽക്കുന്ന നിരവധി അനധികൃത വിൽപ്പനശാലകളും കേരളത്തിൽ പ്രവർത്തിക്കുന്നുണ്ട്.

advertisement

പ്രതിവർഷം 800-850 ടൺ സ്വർണം ഇന്ത്യയിൽ വിനിമയം ചെയ്യപ്പെടുന്നുണ്ടെന്നാണ് ഔദ്യോഗിക കണക്ക്. ഇതിന്റെ മൂന്നോ നാലോ ഇരട്ടി സ്വർണം കള്ളക്കടത്തായി എത്തുന്നുണ്ടെന്നാണ് കണക്കാക്കപ്പെടുന്നത്. ഇന്ത്യയിൽ പ്രതിവർഷം ഔദ്യോഗികമായി വിൽക്കപ്പെടുന്ന സ്വർണത്തിന്റെ 60 ശതമാനം ഇടപാടുകളും ദക്ഷിണേന്ത്യയിലാണ് നടക്കുന്നത്. അതിൽ 30 ശതമാനവും നടക്കുന്നത് കേരളത്തിലാണ്. ഇതാണ് സ്വർണക്കടത്ത് കേന്ദ്രമായി കേരളം മാറാനുള്ള പ്രധാന കാരണം.

മലയാളം വാർത്തകൾ/ വാർത്ത/Money/
കേരളം 'തിളങ്ങുന്നു': സ്വർണക്കള്ളക്കടത്തിന്റെ കേന്ദ്രം: നികുതിയിൽ കോടികൾ നഷ്ടം