കരിപ്പൂരിൽ വീണ്ടും സ്വർണ വേട്ട: ദുബായിൽ നിന്നുവന്ന യാത്രക്കാരനിൽ നിന്ന് രണ്ടേകാൽ കിലോ സ്വർണം പിടികൂടി

Last Updated:

അബുദാബിയിൽ നിന്നെത്തിയ ഇത്തിഹാദ് വിമാനത്തില്‍ നിന്നാണ് 19 സ്വർണ ബിസ്ക്കറ്റുകൾ കസ്റ്റംസ് വിഭാഗം പിടികൂടിയത്

കോഴിക്കോട്: കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ വീണ്ടും വൻ സ്വർണ വേട്ട. ദുബായിൽ നിന്നുവന്ന യാത്രക്കാരനിൽ നിന്ന് രണ്ടേകാൽ കിലോ സ്വർണം പിടികൂടി. കസ്റ്റംസ് പ്രിവന്റീവ് വിഭാഗമാണ് 78 ലക്ഷം രൂപ വില വരുന്ന സ്വർണ ബിസ്ക്കറ്റുകൾ കണ്ടെടുത്തത്. അബുദാബിയിൽ നിന്ന് ബുധനാഴ്ച കരിപ്പൂരിൽ എത്തിയ ഇത്തിഹാദ് എയർവെയ്സിൽ നിന്നാണ് 19 സ്വർണ ബിസ്ക്കറ്റുകൾ കസ്റ്റംസ് വിഭാഗം പിടികൂടിയത്.
2216 ഗ്രാം സ്വർണ ബിസ്ക്കറ്റുമായി ദുബായിൽ നിന്നെത്തിയ മലപ്പുറം ചീക്കോട് സ്വദേശി ത്വൽഹത്ത് കോഴിക്കോട് കസ്റ്റംസ് പ്രിവന്റീവ് വിഭാഗത്തിന്റെ പിടിയിലായി. കസ്റ്റംസിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് സ്വർണ ബിസ്ക്കറ്റുകൾ കണ്ടെടുത്തത്.
മൈക്രോവേവ് ഓവനിലെ ട്രാൻസ്ഫോർമറിനുള്ളിൽ ഒളിപ്പിച്ച നിലയിലായിരുന്നു സ്വർണം. കസ്റ്റംസ് ഡെപ്യുട്ടി കമ്മീഷണർ ഇ എസ് നിഥിൻലാലിന്റെ നേതൃത്വത്തിലുള്ള സംഘമാണ് സ്വർണ്ണ ബിസ്ക്കറ്റുകൾ പിടികൂടിയത്. പിടിയിലായ ത്വൽഹത്തിനെ ചോദ്യം ചെയ്യുകയാണ്. ഇയാൾ ആദ്യമായാണ് സ്വർണക്കടത്തിൽ പിടിയിലാവുന്നത്.
advertisement
തിങ്കളാഴ്ച കരിപ്പൂരിൽ 20 ലക്ഷം രൂപയുടെ സ്വർണ്ണം കസ്റ്റംസ് പ്രിവന്റീവ് വിഭാഗം പിടികൂടിയിരുന്നു. 804 ഗ്രാം മിശ്രിത രൂപത്തിലുള്ള സ്വർണവും 7 ലാപ്ടോപ്പും 2 ഐഫോണുമാണ് കസ്റ്റംസ് പിടിച്ചത്. മഞ്ചേരി എളങ്കൂർ സ്വദേശി ഉവൈസിൽ നിന്നാണ് ഇവ കണ്ടെടുത്തത്.
മലയാളം വാർത്തകൾ/ വാർത്ത/Crime/
കരിപ്പൂരിൽ വീണ്ടും സ്വർണ വേട്ട: ദുബായിൽ നിന്നുവന്ന യാത്രക്കാരനിൽ നിന്ന് രണ്ടേകാൽ കിലോ സ്വർണം പിടികൂടി
Next Article
advertisement
Love Horoscope November 18 | പങ്കാളിയുമായി ആശയവിനിമയം നടത്തുക; പ്രണയത്തിന് മുൻഗണന നൽകുക: ഇന്നത്തെ പ്രണയഫലം അറിയാം
Love Horoscope November 18 | പങ്കാളിയുമായി ആശയവിനിമയം നടത്തുക; പ്രണയത്തിന് മുൻഗണന നൽകുക: ഇന്നത്തെ പ്രണയഫലം അറിയാം
  • തുറന്ന ആശയവിനിമയം പ്രണയബന്ധം മെച്ചപ്പെടുത്താൻ സഹായിക്കും

  • വൃശ്ചികം രാശിക്കാർക്ക് പ്രണയപരവും സംതൃപ്തവുമായ ഒരു ദിവസമായിരിക്കും

  • തുലാം രാശിക്കാർക്ക് അഭിപ്രായവ്യത്യാസങ്ങൾ

View All
advertisement