TRENDING:

Kerala Budget 2024: ഫ്ലാറ്റിൽ താമസിക്കുന്നവർക്കും ഭൂനികുതി; ഭൂമിയുടെ ന്യായവില പരിഷ്കരിക്കും: ധനമന്ത്രി

Last Updated:

അധിക വിഭവ സമാഹരണത്തിന് പ്രഖ്യാപനങ്ങളുമായി ധനമന്ത്രി കെ എൻ ബാലഗോപാൽ

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
തിരുവനന്തപുരം: ഫ്ലാറ്റിൽ താമസിക്കുന്നവർക്കും ഭൂനികുതി ഏർപ്പെടുത്തുമെന്ന് ധനമന്ത്രി കെ എൻ ബാലഗോപാലിന്റെ ബജറ്റ് പ്രഖ്യാപനം. സംസ്ഥാനത്തെ ഫ്ലാറ്റുകൾ നിൽക്കുന്ന ഭൂമിയിലെ വിഭജിക്കപ്പെടാത്ത അവകാശത്തിന് (ഊടുകൂറവകാശത്തിന്) ഉടമസ്ഥതയുടെ അടിസ്ഥാനത്തിൽ വ്യക്തിഗതമായ ഭൂനികുതി നിരക്കുകൾ ഏർപ്പെടുത്തുമെന്നാണ് പ്രഖ്യാപനം. ഫ്ലാറ്റുകളിൽ താമസിക്കുന്നവർക്ക് ഫ്ലാറ്റുകൾ സ്ഥിതി ചെയ്യുന്ന ഭൂമിയിലെ വിഭജിക്കപ്പെടാത്ത അവകാശത്തിന് വ്യക്തിഗതമായി ഭൂനികുതി ഒടുക്കി നൽകണമെന്ന ആവശ്യം നേരത്തെ മുതലുണ്ടെന്നും ധനമന്ത്രി കൂട്ടിച്ചേർത്തു.
advertisement

Union Budget 2024(യൂണിയൻ ബജറ്റ്) Live Updates

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

ഇതിനൊപ്പം സംസ്ഥാനത്തെ ഭൂമിയുടെ ന്യായവില കുറ്റമറ്റ രീതിയിൽ പരിഷ്കരിച്ച് ഓരോ വസ്തുവിന്റെയും ഉപയോഗക്രമം അനുസരിച്ചുള്ള ഭൂനികുതി നിർണയിക്കുമെന്നും ബജറ്റിൽ പറയുന്നു. ന്യായവില തുക അവസാനമായി നിശ്ചയിച്ചത് 2010ലാണ്. തുടർന്ന് ഈ നിരക്കിൽ കാലാകാലങ്ങളിൽ നിശ്ചിത ശതമാനം വർധനവ് വരുത്തിവരികയായിരുന്നു. 2010നു ശേഷം ഉണ്ടായിട്ടുള്ള വികസനങ്ങളുടെ അടിസ്ഥാനത്തിൽ ഭൂമി വിലയിൽ ഉണ്ടായ വർധന കണക്കിലെടുത്താണ് ഇപ്പോൾ ഭൂമിയുടെ ന്യായവില കുറ്റമറ്റ രീതിയിൽ പരിഷ്കരിക്കാൻ നടപടിയെടുക്കുന്നത്.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Money/
Kerala Budget 2024: ഫ്ലാറ്റിൽ താമസിക്കുന്നവർക്കും ഭൂനികുതി; ഭൂമിയുടെ ന്യായവില പരിഷ്കരിക്കും: ധനമന്ത്രി
Open in App
Home
Video
Impact Shorts
Web Stories