ആഗോളവിപണിയിൽ സ്വർണവില 5000 ഡോളറിലേക്ക് അടുക്കുകയാണ്. 4988 ഡോളറിലാണ് ഒരു ഔൺസ് സ്വർണത്തിന്റെ വ്യാപാരം നടക്കുന്നത്. ഇന്ന് 78.97 ഡോളറിന്റെ വില വർധന സ്വർണത്തിനുണ്ടായിട്ടുണ്ട്. ഗ്രീൻലാൻഡ് ഉൾപ്പടെയുള്ള പ്രതിസന്ധികൾക്ക് താൽക്കാലിക പരിഹാരമുണ്ടായെങ്കിലും പുതിയ പ്രശ്നങ്ങൾ ഉയർന്നു വരുന്നത് സ്വർണവിലയെ സ്വാധീനിക്കുണ്ട്.
എട്ട് യൂറോപ്യൻ രാജ്യങ്ങൾക്ക് 10 ശതമാനം തീരുവ ചുമത്തുമെന്ന ട്രംപിന്‍റെ ഭീഷണിയാണ് സ്വർണവില ഉയരാൻ പ്രധാന കാരണം. ഗ്രീൻലൻഡ് വിഷയത്തിൽ ഡെൻമാർക്ക്, സ്വീഡൻ, ഫ്രാൻസ്, ജർമനി, നെതർലൻഡ്‍സ്, ഫിൻലൻഡ്, യുകെ എന്നീ രാജ്യങ്ങൾക്കാണ് 10 ശതമാനം തീരുവ ചുമത്തുമെന്ന് ട്രംപ് പ്രഖ്യാപിച്ചത്. യുഎസ് ഡോളറിന്‍റെ വിനിമയ നിരക്ക് ഇടിഞ്ഞതും സ്വർണവില വർധിക്കാൻ കാരണമായി.\
advertisement
കേരളത്തിൽ സ്വർണവില ലക്ഷം കടന്നതോടെ സാധാരണക്കാർക്കും ആഭരണപ്രിയർക്കും സ്വർണം വാങ്ങുന്നത് അപ്രാപ്യമായി മാറുകയാണ്. മൂന്ന് ശതമാനം ജി.എസ്.ടി, ഹോൾമാർക്കിംഗ് ചാർജ്, കുറഞ്ഞത് അഞ്ച് ശതമാനം പണിക്കൂലി എന്നിവ കൂടി ചേരുമ്പോൾ ഒരു പവൻ ആഭരണത്തിന് 1,25,000 രൂപയ്ക്ക് മുകളിൽ നൽകേണ്ടി വരും.
