Also Read: Gold Price 28th Feb: ആശ്വാസം! തുടര്‍ച്ചയായ മൂന്നാംദിനവും സ്വർണവില താഴേക്ക്
ഒരു പവൻ സ്വർണം വാങ്ങണമെങ്കിൽ പണിക്കൂലി, ജിഎസ്ടി, ഹാൾമാർക്കിങ് ചാർജുകൾ എന്നിവയടക്കം ഏകദേശം 70000 രൂപ വരെ ചെലവ് പ്രതീക്ഷിക്കാം. സ്വർണവിലയുടെ അഞ്ച് ശതമാനം പണിക്കൂലിയും മൂന്ന് ശതമാനം ജിഎസ്ടിയും ഹാൾമാർക്കിങ് ചാർജും ഉപഭോക്താക്കൾ നൽകണം.ജനുവരി 22നാണ് ചരിത്രത്തില്‍ ആദ്യമായി പവന്‍ വില അറുപതിനായിരം കടന്നത്. ദിവസങ്ങള്‍ കൊണ്ടുതന്നെ 64,000 കടന്ന് സ്വര്‍ണവില കുതിക്കുന്നതാണ് പിന്നീട് കണ്ടത്. രാജ്യാന്തര വിപണിയിലെ മാറ്റങ്ങളാണ് സ്വര്‍ണ വിലയില്‍ പ്രതിഫലിക്കുന്നത്. ഫെബ്രുവരിയില്‍ സ്വര്‍ണത്തിന് വലിയ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. ഫെബ്രുവരി ഒന്നിന് 61,960 രൂപയായിരുന്നു വില. വെറും 20 ദിവസം കൊണ്ട് സ്വര്‍ണ വിലയില്‍ 2600 രൂപയാണ് വര്‍ധിച്ചത്. 2025 പിറന്ന് 50 ദിവസം കഴിഞ്ഞപ്പോള്‍ സ്വര്‍ണ വിലയില്‍ ഉണ്ടായത് 7360 രൂപയുടെ വര്‍ധനവാണ്. ജനുവരി ഒന്നിന് 57200 എന്ന നിരക്കിലാണ് സ്വര്‍ണം വ്യാപാരം നടത്തിയിരുന്നത്.
advertisement